Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആംഗ്ലോ ഇന്ത്യൻ യുവാവാകാൻ അജുവിന്റെ മേക്കോവർ; മറിയംമുക്കിൽ പുതിയ ഗെറ്റപ്പിൽ നടൻ

ആംഗ്ലോ ഇന്ത്യൻ യുവാവാകാൻ അജുവിന്റെ മേക്കോവർ; മറിയംമുക്കിൽ പുതിയ ഗെറ്റപ്പിൽ നടൻ

തിരക്കഥാകൃത്തായ ജെയിംസ് ആൽബേർട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മറിയം മുക്ക്' എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസും മേക്കോവർ നടത്തിയിരിക്കുകയാണ്.ഒരു ആംഗ്ലോ ഇന്ത്യൻ യുവാവിന്റെ വേഷത്തിലാണ് അജു ചിത്രത്തിലെത്തുന്നത്. ഇതിനായി പുതിയ ഗെറ്റപ്പിലാണ് നടനെത്തുക.

ലോയിഡ് കാപ്‌സർ അൻഡ്രസൺ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥയുടെ സെക്കന്റ് ഹാഫിലാണത്രെ അജുവിന്റെ വരവ്.ഫഹദ് ഫാസിൽ നായികനാകുന്ന ചിത്രത്തിൽ സന അൽത്താഫാണ് നായിക. മലയാളത്തിലെ മുതിർന്ന നായകന്മാർക്കൊപ്പവും യങ്സ്റ്റാഴ്‌സിനൊപ്പവും സന്തതസഹചാരിയായി നടക്കുന്ന അജു ഇതാദ്യമായാണ് ഒരു ഫഹദ് ഫാസിൽ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതും പ്രത്യേകതയാണ്.

ജയസൂര്യയ്ക്കും നെടുമുടി വേണുവിനുമൊപ്പം തുല്യപ്രധാന്യ വേഷത്തിൽ അജുവും എത്തുന്ന 'ലാൽ ബഹദൂർ ശാസ്ത്രി'യുടെ റിലീസ് കാത്തിരിക്കുകയാണ് ഇപ്പോൾ താരം. ഫഹദിനെയും അജുവിനെയും സന അൽത്താഫിനെയും കൂടാതെ തമിഴ് നടൻ ത്യാഗരാജൻ, മനോജ് കെ ജയൻ, ജോയി മാത്യു, പ്രതാപ് പോത്തൻ, ഇർഷാദ്, നെടുമുടി വേണു, സമുദ്രക്കനി, നന്ദു, ദേവി അജിത്ത്, സീമ ജി നായർ തുടങ്ങിയവരും മറിയം മുക്കിൽ അഭിനയിക്കുന്നു. ക്‌ലാസ്‌മേറ്റ്‌സ്, ഇവിടം സ്വർഗമാണ്, ഏഴു സുന്ദര രാത്രികൾ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആൽബർട്ട് ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP