Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

29 നില കെട്ടിടത്തിൽ നിന്ന് ഡ്യൂപ്പില്ലാതെ ചാടി തല അജിത്ത്; ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നു

29 നില കെട്ടിടത്തിൽ നിന്ന് ഡ്യൂപ്പില്ലാതെ ചാടി തല അജിത്ത്; ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നു

ചെന്നൈ: തല അജിത്തിന്റെ 57ാം സിനിമ ഇന്ത്യൻ ജെയിംസ് ബോണ്ട് സിനിമയാകും എന്നാണ് അണിയറക്കാർ പറയുന്നത്. അത്രയ്ക്ക് ആക്ഷൻ പാക്കഡ് ചിത്രമാണ് ഇത്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് ഈ ചിത്രത്തിൽ അജിത്തിന്റെ സാഹസിക പ്രകടനങ്ങൾ. സാഹസിക രംഗങ്ങളിൽ അഭിനയിക്കാൻ താത്പര്യം കാണിക്കുന്ന അജിത്ത് ചിത്രത്തിന് വേണ്ടി 29 നില കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടിയത്.

അജിത്തിന്റെ ഈ സഹസികത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങളും അതിവേഗം സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശിവ സംവിധാനം ചെയ്യുന്ന തല 57ന് വേണ്ടിയാണ് അജിത്തിന്റെ സാഹസികം. ബൾഗേറിയിലെ ഷൂട്ടിങിലാണ് അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ മുന്നോട്ട് വന്നത്. വേതാളം എന്ന വമ്പൻ ഹിറ്റിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണിത്. ബൈക്ക് സ്റ്റണ്ട് നേരത്തെ ഇതേ ചിത്രത്തിനായി അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ജൊറിയൻ പൊനമരെഫ് അജിത്തിന്റെ സാഹസിക രംഗങ്ങൾ കണ്ട് നടുങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഡ്യൂപ്പിനെ വേണ്ട ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. പക്ഷേ ഡ്യൂപ്പിനെ വെയ്ക്കാൻ താരം സമ്മതിച്ചില്ല. വമ്പൻ മുതൽ മുടക്ക് അജിത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമാകും തല 57 എന്നാണ് അണിയറയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.

ഇന്റർപോൾ ഓഫിസറുടെ വേഷത്തിലാകും അജിത്ത് ചിത്രത്തിലെത്തുന്നതെന്നാണ് അറിയുന്നത്. ഇത് ആദ്യമായാണ് കാജൽ അഗർവാൾ അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. നേരത്തെ സായി പല്ലവി നായിക വേഷം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് തിരക്കുകൾ കാരണം സായി പല്ലവി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP