Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സംഘട്ടന രംഗം ഷൂട്ട് ചെയ്ത ശേഷം സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്ത്; ഊഷ്മളക്കാഴ്‌ച്ചക്ക് കൈയടിച്ച് ആരാധകർ; തലക്കനമില്ലാത്ത തലയെ ഇതാണ് സൂപ്പർ ഹീറോയെന്ന് ആരാധകർ

സംഘട്ടന രംഗം ഷൂട്ട് ചെയ്ത ശേഷം സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്ത്; ഊഷ്മളക്കാഴ്‌ച്ചക്ക് കൈയടിച്ച് ആരാധകർ; തലക്കനമില്ലാത്ത തലയെ ഇതാണ് സൂപ്പർ ഹീറോയെന്ന് ആരാധകർ

സ്വന്തം ലേഖകൻ

ചെന്നൈ: അജിത്ത് നായകനായി എത്തിയ 'നേർകൊണ്ട പാർവൈ' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അജിത്തിന്റെ മികച്ച പ്രകടനം സിനിമയിൽ ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോഴിതാ സിനിമയിലെ ആക്ഷൻ സീക്വൻസ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.

ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ വിഡിയോയിൽ കാണാം. പലപ്പോഴും സാഹസികമായ അപകടരംഗങ്ങൾ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്യുന്ന താരമാണ് അജിത്ത്. താൻ മൂലം ഡ്യൂപ്പ് ചെയ്യുന്നവർക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്.

ഇതുപോലെ തന്നെ സെറ്റിലുള്ളവരോടെല്ലാം ആത്മാർഥമായ സ്നേഹം വച്ചുപുലർത്തുന്ന താരത്തിന്റെ പല പ്രവർത്തികളും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഈ ആക്ഷൻ സീക്വൻസ് വീഡിയോയുടെ താഴെയും അജിത്തിന്റെ താഴ്മയെ കുറിച്ചുള്ള കമന്റുകളുണ്ട്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP