Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

'കൊലവറി' പാട്ട് എന്റെ സിനിമയെ വിഴുങ്ങി; പാട്ടിന്റെ വിജയം സിനിമയെ സഹായിച്ചില്ല; മൂന്ന് സിനിമയെ കുറിച്ചു ഐശ്വര്യ രജനീകാന്ത്

'കൊലവറി' പാട്ട് എന്റെ സിനിമയെ വിഴുങ്ങി; പാട്ടിന്റെ വിജയം സിനിമയെ സഹായിച്ചില്ല; മൂന്ന് സിനിമയെ കുറിച്ചു ഐശ്വര്യ രജനീകാന്ത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ ലാൽ സലാം തിയറ്ററിൽ എത്തിയിരിക്കുകയാണ്. ധനുഷ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ചിത്രത്തിൽ വൈ ദിസ് കൊലവറി ഡി എന്ന ഗാനം തീർത്ത തരംഗം ചെറുതല്ല. എന്നാൽ ഈ ഈ ഗാനത്തിന്റെ വിജയം തന്റെ സിനിമയ്ക്ക് സഹായമായില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

2011 ലാണ് ഗാനം യൂട്യൂബിൽ എത്തുന്നത്. സംഗീത സംവിധാന രംഗത്തേക്കുള്ള അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആഗോളതലത്തിൽ വലിയ തരംഗമാണ് ചിത്രമുണ്ടാക്കിയത്. എന്നാൽ ഗാനത്തിന്റെ വിജയം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് എന്നാണ് ഐശ്വര്യ പറയുന്നത്. അപ്രതീക്ഷിതമായ കൊലവറി ഡി ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. ഗാനത്തിന്റെ വിജയം സിനിമയുടെ സമ്മർദ്ദം കൂട്ടിയെന്നും താരം കൂട്ടിച്ചേർത്തു.

എനിക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. ഈ ഗാനം സിനിമയെ വിഴുങ്ങിക്കളയുകയായിരുന്നു. ഞാൻ അത് അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടി. ഇതൊരു ഗൗരവമുള്ള ചിത്രമായിരുന്നു. സിനിമ റിലീസായപ്പോൾ അധികം പേർ ഇതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ എത്തിയപ്പോഴുമെല്ലാം എനിക്ക് ഒരുപാട് ഫോൾ കോളുകൾ വന്നു. ആ ഗാനം സിനിമയെ ഒരുരീതിയിലും സഹായിച്ചിട്ടില്ല. എന്നാൽ നിരവധി പേരുടെ കരിയറിനെ ഇത് സഹായിച്ചു. അതിൽ എനിക്ക് സന്തോഷമുണ്ട്.- ഐശ്വര്യ പറഞ്ഞു.

2012ലാണ് ധനുഷ് ചിത്രം തിയറ്ററിൽ എത്തുന്നത്. ചിത്രത്തിലെ എല്ലാ ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം പറഞ്ഞത് ബൈ പോളാർ ഡിസോഡർ ബാധിച്ച നായകന്റെ കഥയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP