Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇല്ലാ...ചോദിക്കേണ്ട ഞാൻ ഇപ്പോ കെട്ടുന്നില്ല...'!അനിയന്റെ കല്യാണത്തിന് പോകാനുള്ള ആദിലിന്റെ 'സൈക്കളോടിക്കൽ മൂവിന് കൈയടിച്ച് സോഷ്യൽമീഡിയ; നടൻ പ്രത്യേകമായി ഡിസൈൻ ചെയ്ത തൊപ്പി വൈറലാകുമ്പോൾ

ഇല്ലാ...ചോദിക്കേണ്ട ഞാൻ ഇപ്പോ കെട്ടുന്നില്ല...'!അനിയന്റെ കല്യാണത്തിന് പോകാനുള്ള ആദിലിന്റെ 'സൈക്കളോടിക്കൽ മൂവിന് കൈയടിച്ച് സോഷ്യൽമീഡിയ; നടൻ പ്രത്യേകമായി ഡിസൈൻ ചെയ്ത തൊപ്പി വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

ടൻ, അവതാരകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് ആദിൽ ഇബ്രാഹിം. നായകനായും സഹനടനായും സിനിമയിലും തിളങ്ങുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ആദിൽ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

'എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി...അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കൽ മൂവ്' എന്ന തലക്കെട്ടോടെയാണ് ആദിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോൾ കെട്ടുന്നില്ല...' എന്നാണ് തൊപ്പിയിൽ എഴുതിയിരിക്കുന്നത്.സ്വന്തം ഐഡിയ തൊപ്പിയിൽ ഡിസൈൻ ചെയ്തു തന്ന ഡിസൈനർ സുഹൃത്ത് അനുഷയ്ക്ക് നന്ദിയെന്നും ആദിൽ പറയുന്നു.

മോഹൻലാൽ ചിത്രം ലൂസിഫറിലാണ് ആദിൽ അവസാനം അഭിനയിച്ചത്. വിജയരാജ് സംവിധാനം ചെയ്യുന്ന മുന്നറിവനിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.വിജയരാജ് ഒരുക്കുന്ന മുന്നറിവനിലൂടെ തമിഴകത്തേയ്ക്കും എത്തുകയാണ് ആദിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP