Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂളിങ് ഗ്ലാസ് അടിച്ചുമാറ്റപ്പെട്ടോ എന്ന പേടിയിൽ മമ്മൂട്ടി; മമ്മൂട്ടിക്കുള്ള ജന്മദിനാശംസ പറയുമ്പോഴും ബിസിനസ് വൈഭവം തെളിയിച്ച ആസിഫലിയെ കണ്ട് അന്തംവിട്ട ചാക്കോച്ചൻ; മമ്മൂട്ടി ഫാനാണെന്ന് വെളിപ്പെടുത്തി ആസിഫലി; സിനിമാനിർമ്മാണക്കമ്പനിയുടെ ഉദ്ഘാടനത്തിൽ കണ്ടത്

കൂളിങ് ഗ്ലാസ് അടിച്ചുമാറ്റപ്പെട്ടോ എന്ന പേടിയിൽ മമ്മൂട്ടി; മമ്മൂട്ടിക്കുള്ള ജന്മദിനാശംസ പറയുമ്പോഴും ബിസിനസ് വൈഭവം തെളിയിച്ച ആസിഫലിയെ കണ്ട് അന്തംവിട്ട ചാക്കോച്ചൻ; മമ്മൂട്ടി ഫാനാണെന്ന് വെളിപ്പെടുത്തി ആസിഫലി; സിനിമാനിർമ്മാണക്കമ്പനിയുടെ ഉദ്ഘാടനത്തിൽ കണ്ടത്

ഭിനേതാക്കൾ നിർമ്മാതാക്കളാകുന്നത് കേരളത്തിൽ അസാധാരണമല്ല. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മുതൽ എത്രയോ പേർ. ഏറ്റവും ഒടുവിൽ ആസിഫലിയും ആ ഗണത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഒരു നടൻ നിർമ്മാതാവാകുന്നത് അയാളുടെ കരിയറിനെ എങ്ങനെ ബാധിക്കും. നിർമ്മിച്ച് കൈപൊള്ളിയവരും വമ്പൻ വിജയങ്ങളിലൂടെ പുത്തൻ സാമ്രാജ്യം പടുത്തുയർത്തിയവരും നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് നടൻ ആസിഫലിയുടെ പുത്തൻ നിർമ്മാണസംരംഭമായ ആഡംസ് വേൾഡ് ഓഫ് എന്റർടെയിന്റ്‌മെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് രസകരവും വ്യത്യസ്തമായതുമായ ചിന്തകളുടെ വേദിയായി തീർന്നത്.

ആഡംസ് എന്റർടെയിന്മെന്റിന്റെ കോഹിന്നൂർ എന്ന സിനിമയുടെ പോസ്റ്റർ കണ്ട് അന്തംവിട്ട കഥയുമായാണ് മമ്മൂട്ടി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. മമ്മൂട്ടി പറഞ്ഞ കൂളിങ്ലാസ് കഥ കേട്ട് സദ്ദസ്സിൽ ചിരി പടർന്നു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നയാൾ താനാണെന്നും തന്റെ കൂളിങ് ഗ്ലാസ് ആസിഫലി അടിച്ചുമാറ്റിയോ എന്ന് പോസ്റ്റർ കണ്ടപ്പോൾ തോന്നിപ്പോയി എന്നും മമ്മൂട്ടി പറഞ്ഞു. താൻ കയറി വരുമ്പോൾ കോഹിന്നൂർ സിനിമയിൽ ആസിഫലി കൂളിങ് ഗ്ലാസ് വച്ചിരിക്കുന്നു. എൺപതുകളിൽ ഞാൻ ഉപയോഗിച്ചിരുന്നതുമാതിരിയുള്ള കൂളിങ് ഗ്ലാസാണത്. ഞാൻ മുഴുവൻസമയം കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്ന ആളാണ്. ശരീരത്തിൽ ഒരു അവയവം എന്ന നിലയിലായിട്ടുണ്ട് ഇപ്പോൾ ആ കൂളിങ് ഗ്ലാസ് ആസിഫലി അടിച്ചുമാറ്റിയോ എന്നാണ് തോന്നിയതെന്നും മമ്മൂട്ടി പറഞ്ഞു.

കോഹിന്നൂർ എന്ന സിനിമയിൽ എൺപതുകളിലെ മലയാള സിനിമാതാരങ്ങളെ ആരാധിക്കുകയും ഇപ്പോഴും അനുകരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായാണ് ആസിഫലിയും ഇന്ദ്രജിത്തും രംഗത്തെത്തുന്നത്. അതേ സമയം നിർമ്മാണത്തിലേക്ക് അഭിനേതാക്കൾ കടക്കുന്നത് നല്ല ലക്ഷണമാണെന്നും മമ്മൂട്ടി പറഞ്ഞു. നിരവധി പേർ ഇത്തരത്തിൽ നിർമ്മാണത്തിലേക്ക് കടന്നിട്ടുണ്ട്. ഞാനും പണമിറക്കി കൈപൊള്ളിയവനാണ്. ഒരാൾ കൂടി ആ കൂട്ടത്തിലേക്ക് കടന്നുവരുമ്പോൾ സന്തോഷമുണ്ട്. കൈപൊള്ളുന്നത് ഒന്നറിയട്ടെയെന്ന് തമാശയായി മമ്മൂട്ടി പറഞ്ഞു.

അതേ സമയം ആസിഫലിയുടെ സുഹൃത്ത് കൂടിയായ കുഞ്ചാക്കോബോബന് ആശംസ നേരുമ്പോൾ ഒരു കഥയാണ് പറയാനുണ്ടായിരുന്നത്. അതിങ്ങനെ:
ആസിഫലി നിർമ്മാണക്കമ്പനി തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ ഞാൻ ആദ്യം അതിശയിച്ചുപോയി. അതിനും മാത്രം അവന് കഴിവുണ്ടോ എന്ന്. കാരണം ഒരു നല്ല ബിസിനസ് മാനല്ലെങ്കിൽ കൈപൊള്ളിപ്പോകും. എന്നാൽ കഴിഞ്ഞ ദിവസം മമ്മൂക്കയുടെ ജന്മദിനത്തിൽ ആശംസ നേരുന്നത് കണ്ടപ്പോൾ എല്ലാ സംശയവും മാറി. രാജമ്മ അറ്റ് യാഹു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. അതിന്റെ സെറ്റിൽ നിന്നാണ് ബർത്ത് ഡേ ആശംസിക്കാനെത്തിയത്. ഓരോരുത്തരായി ആശംസയർപ്പിച്ച് കടന്നുപോയതിന് ശേഷം ഞാനും ആസിഫലിയും എത്തി. മലയാളത്തിന്റെ പ്രിയ മമ്മൂക്കയ്ക്ക് രാജമ്മ അറ്റ് യാഹൂവിന്റെ ജന്മദിനാശംസകൾ എന്നായിരുന്നുപറയേണ്ടിയിരുന്നത്. എന്നാൽ ആസിഫലി പറഞ്ഞതങ്ങനെയല്ല, മലയാള സിനിമയുടെ കോഹിന്നൂരിന് രാജമ്മ അറ്റ് യാഹൂവിന്റെ ജന്മദിനാശംസകൾ എന്നാണ് പറഞ്ഞത്. ഞാൻ വിചാരിച്ചു എന്തിനാണിവനീ കോഹിന്നൂർ എന്ന് പറഞ്ഞത് എന്ന്. പിന്നെയാണ് മനസ്സിലായത് അത് ആഡംസിന്റെ ആദ്യസിനിമയാണ് എന്ന്. അപ്പോൾ ഞാനുറപ്പിച്ചു. ആസിഫലി നല്ല ബിസിനസ് മാൻ കൂടിയാണെന്ന്. കുഞ്ചാക്കോബോബൻ കഥ പറഞ്ഞപ്പോഴും സദസ് ചിരിയിലേക്കമർന്നു.

അതേ സമയം താൻ മമ്മൂട്ടിയുടെ ഒരുഫാനാണെന്ന് മറുപടി പ്രസംഗത്തിൽ ആസിഫലി വെളിപ്പെടുത്തു. സിനിമയിൽ വരുമ്പോൾ അഭിനയത്തിൽ വിജയിക്കുമോ എന്നൊന്നും ഒരുവിധ ഉറപ്പുമുണ്ടായിരുന്നില്ല. ചാൻസ് തേടി നടന്ന ആ കാലത്തെക്കുറിച്ചാണ് ഇപ്പോൾ ഞാൻ ഓർക്കുന്നത്. ഒടുവിൽ കുഴപ്പമില്ലാതെ അഭിനയിക്കാമെന്ന നിലയിലായി. ഇനി നിർമ്മാണക്കമ്പനി എങ്ങനെയാകുമെന്നറിയില്ല. പ്രിയപ്പെട്ടവരെല്ലാം ഈ ചടങ്ങിനെത്തിയെന്നതുതന്നെയാണ് ഏറ്റവും വലിയ ആഹ്ലാദം. ചെറുപ്പം മുതലേ മമ്മൂക്കയുടെ ഫാനാണ് ഞാൻ. ചടങ്ങിന് ക്ഷണിച്ചപ്പോൾ എത്തുമോ എന്നുറപ്പുണ്ടായിരുന്നില്ല. എന്നാൽ തൃശൂരിൽ നിന്ന് ഷൂട്ടിങ് മാറ്റിവച്ചിട്ടാണ് മമ്മൂക്ക ചടങ്ങിനെത്തിയത്. ഓരോകാര്യങ്ങളിലും നേരിട്ടും അല്ലാതെയും ഒരു വഴികാട്ടിയെ പോലെ നിൽക്കുന്നയാളാണ് മമ്മൂക്കയെന്നും ആസിഫലി പറഞ്ഞു.

ആസിഫലിയുടെ മകന്റെ പേരാണാണ് നിർമ്മാണക്കമ്പനിക്കിട്ടിരിക്കുന്നത്. ആദ്യ സിനിമയായ കോഹിന്നൂർ ഉടൻ പ്രദർശനത്തിനെത്തും.കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സുഹൃത്തുക്കളും ആസിഫലിയും ഭാര്യയും മകനും അടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP