Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

വിജയകുമാർ കുടുംബത്തിലെ തമ്മിലടി മുറുകുന്നു; നീയൊരു പുരുഷനാണോ എന്ന് അരുൺ വിജയിയോട് വനിത;  പ്രശ്നങ്ങളൊക്കെ സ്വന്തം കുടുംബത്തിൽ നടക്കുമ്പോഴും അരുൺ ട്വിറ്ററിൽ കാറിന്റെയും ജിമ്മിൽ പോയതിന്റെയുമൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രസിക്കുകയാണ്; തന്റെ മറ്റ് സഹേദരിമാർക്കെല്ലാം പണം മാത്രമാണ് ചിന്തയെന്നും വനിത

വിജയകുമാർ കുടുംബത്തിലെ തമ്മിലടി മുറുകുന്നു; നീയൊരു പുരുഷനാണോ എന്ന് അരുൺ വിജയിയോട് വനിത;  പ്രശ്നങ്ങളൊക്കെ സ്വന്തം കുടുംബത്തിൽ നടക്കുമ്പോഴും അരുൺ ട്വിറ്ററിൽ കാറിന്റെയും ജിമ്മിൽ പോയതിന്റെയുമൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രസിക്കുകയാണ്; തന്റെ മറ്റ് സഹേദരിമാർക്കെല്ലാം പണം മാത്രമാണ് ചിന്തയെന്നും വനിത

തമിഴ് സിനിമയിലെ മുതിർന്ന നടനായ വിജയകുമാറുമായി സ്വത്തിന്റെ പേരിൽ തർക്കത്തിലായിരിക്കുകയാണ് മൂത്തമകൾ വനിത വിജയ കുമാർ.വീണ്ടും കുടുംബത്തിലെ തമ്മിലടി മുറുകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അച്ഛനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് വനിത.കുടുംബത്തിലെ മൂത്ത ആളായ തന്നെ പിതാവിനൊപ്പം ചേർന്ന് നിന്ന് ഒറ്റപ്പെടുത്തുന്ന സഹോദരങ്ങൾക്കെതിരെയും വനിത പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

വനിതയുടെ സഹോദരനും തമിഴ് സിനിമയിലെ മുൻനിര നടനുമായ അരുൺ വിജയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് വനിത ഒരു വീഡിയോ അഭിമുഖത്തിൽ പൊട്ടിത്തറിച്ചത്.നീയൊരു പുരുഷൻ ആണോ എന്ന് തനിക്ക് സഹോദരനോട് ചേദിക്കേണ്ടി വന്നെന്നും
അരുണിന്റെ മൂത്ത ചേച്ചിയായ തന്നെ അച്ഛൻ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും തനിക്ക് അവകാശപ്പെട്ട വീട്ടിൽ നിന്നും ബലംപ്രയോഗിച്ച് ഇറക്കി വിടുകയും ചെയ്തിട്ടും അരുൺ ഒരക്ഷരം പോലും പ്രതികരിച്ചില്ലെന്നാണ് വനിത ആരോപിക്കുന്നത്.

Stories you may Like

ഈ പ്രശ്നങ്ങളൊക്കെ സ്വന്തം കുടുംബത്തിൽ നടക്കുമ്പോഴും അരുൺ ട്വിറ്ററിൽ കാറിന്റെയും ജിമ്മിൽ പോയതിന്റെയുമൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രസിക്കുകയാണെന്നാണെന്നും വനിത ആക്ഷേപിക്കുന്നത്. അരുണും തന്റെ മറ്റ് സഹേദരിമാർക്കുമെല്ലാം പണം മാത്രമാണ് ചിന്തയെന്നും കുടുംബം എന്നതിനെകുറിച്ച് അവർക്കാർക്കും ഉത്കണ്ഠയില്ലെന്നും അവരെല്ലാം ഏതോ അന്യഗ്രഹത്തിൽ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത ആരോപിക്കുന്നു.

വിജയകുമാറിന്റെ അന്തരിച്ച ഭാര്യ മഞ്ജുളയുടെ പേരിലുള്ള വീട്ടിൽ നിന്നാണ് വനിതയേയും കൂടെയുണ്ടായിരുന്നവരേയും ബലപ്രയോഗത്തിലൂടെ പുറത്താക്കിയതെന്നാണ് പരാതി. വനിത സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അലപക്കമള്ള ഈ വിട്ടിൽ എത്തിയത്. സമയപരിധി കഴിഞ്ഞിട്ടും ഷൂട്ടിങ് പൂർത്തിയാക്കാതെ വീട് ഒഴിയാത്തതിനാലാണ് തനിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വന്നതെന്നും ഈ വീട് സ്ഥിരം സിനിമ ചിത്രീകരണങ്ങൾക്കായി വിട്ടു കൊടുക്കുന്നതായിനാൽ നേരത്തെ ബുക്ക് ചെയ്തവർക്ക് നഷ്ടം ഉണ്ടാകാതെ നോക്കേണ്ടതുണ്ടായിരുന്നുമെന്നുമാണ് വിജയകുമാർ ഈ സംഭവത്തിൽ പ്രതികരിച്ചത്.

എന്നാൽ മനഃപൂർവം തന്നെ അപമാനിക്കുന്നതിനായി തന്നെയാണ് അർദ്ധരാത്രിയിൽ പൊലീസിനെ അയച്ച് തന്നെയും ഒപ്പമുണ്ടായിരുന്ന സാങ്കേതിക പ്രവർത്തകരേയും വീട്ടിൽ നിന്നും പുറത്താക്കുകയും തനിക്കെതിരേ കേസ് എടുത്തതെന്നും വനിത ആരോപിക്കുന്നു. തന്റെ അമ്മയായ മഞ്ജുള വിജയകുമാറിന്റെ പേരിലാണ് ഈ വീടെന്നും വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയായ മഞ്ജുളയിൽ താൻ ഉൾപ്പെടെ നാല് പെൺമക്കളാണ് ഉള്ളതെന്നും അവരിൽ മൂത്തയാളായ തനിക്കാണ് അമ്മയുടെ കാലശേഷം വീടിന് മേൽ അവകാശം എന്നും വനിത പറയുന്നു. എന്നാൽ ഈ സ്വത്ത് തന്റെ പേരിൽ ആക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് യാഥാർത്ഥ അവകാശിയായ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതെന്നും വനിത ആരോപിക്കുന്നു.

അമ്മയുടെ കാലശേഷം വീടിന്റെ നിയമപരമായ അവകാശി ഞാൻ തന്നെയാണ്, എന്നാൽ അച്ഛൻ അദ്ദേഹത്തിന്റെതാക്കാൻ നോക്കുകയാണ്. അത് അനുവദിക്കില്ല, നിയമപരമായി നേരിടുമെന്നാണ് വനിത പറയുന്നത്. നിയമനടപടികൾ അവർ ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ 20 വർഷമായി താൻ ഈ വിട്ടിലാണ് താമസിച്ചു പോന്നിരുന്നതെന്നും തന്റെ പാസ്പോർട്ടും ആധാർ കാർഡുമെല്ലാം ഈ വീട്ടിലെ മേൽവിലാസത്തിലാണ് ഉള്ളതെന്നും വനിത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP