Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്; ദിവസം മുഴുവൻ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കും; ആദ്യ ആഴ്ചമുതൽ സെക്സും പ്രേമവും മാത്രമാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്; ഒരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടു: സംവിധായകന്റെ പീഡനം തുറന്നുപറഞ്ഞ് നടി സ്വര

ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്; ദിവസം മുഴുവൻ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കും; ആദ്യ ആഴ്ചമുതൽ സെക്സും പ്രേമവും മാത്രമാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്; ഒരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി കെട്ടിപ്പിടിക്കാൻ  ആവശ്യപ്പെട്ടു: സംവിധായകന്റെ പീഡനം തുറന്നുപറഞ്ഞ് നടി സ്വര

മുംബൈ: സിനിമാലോകത്തെ ഉന്നതർ കാസ്റ്റിങ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കിടക്കപങ്കിടൽ ക്ഷണത്തിനെതിരെ അടുത്തിടെ നിരവധി നടിമാരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളും രംഗത്തുവന്നിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അടുത്തിടെ മീ ടൂ ക്യാമ്പെയിൻ സജീവമായതിന് ശേഷവും ഇത്തരം നിരവധി തുറന്നുപറച്ചിലുകൾ വന്നു. തങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചവരെ തുറന്നുകാട്ടാൻ നടിമാരുൾപ്പെടെ തയ്യാറായി.

ഇപ്പോഴിതാ ബോളിവുഡിലെ ഷൂട്ടിങ് സെറ്റുകളിൽ പുരുഷ മേധാവിത്തമാണെന്നും ലൈംഗിക ആക്രമണമാണെന്നും തുറന്നുപറഞ്ഞ് നടി സ്വര ഭാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമകളിൽ വേഷം കിട്ടാൻ കിടക്കപങ്കിടാൻ പലരും വിളിച്ചിട്ടുണ്ടെന്നും അതുവകവച്ചു കൊടുക്കാതായതോടെ പല വേഷങ്ങളും നഷ്ടമായെന്നും തുറന്നുപറയുകയാണ് സ്വര.

കുറച്ച് ആളുകൾ നിർദ്ദേശം നൽകുന്നു, മറ്റുചിലർ അടിമകളെപ്പോലെ അത് അനുസരിക്കുന്നു. ഇത്തരം സാഹചര്യങ്ങളാണ് പിന്നീട് ലൈംഗിക അതിക്രമത്തിലേക്കും ഇരകളെ നിശബ്ദരായി ഇരുത്താനും വഴിവയ്ക്കുന്നതെന്നാണ് സ്വര പറയുന്നത്. സിനിമയിലെ വേഷങ്ങൾക്കായി കിടക്ക പങ്കിടാൻ പലരും വിളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവേഷങ്ങളും നഷ്ടമായി. ഫിലിം സെറ്റുകളിൽ ഇപ്പോഴും സ്ത്രീകൾക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് സ്ത്രീ വീണ്ടും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായികൊണ്ടിരിക്കുന്നത്.-സ്വര പറയുന്നു.

താൻ നേരിട്ട ദുരന്തം നടി തുറന്നുപറയുന്നത് ഇങ്ങനെ: എന്റെ തുടക്കകാലത്ത് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്. ആ സിനിമയുടെ സംവിധായകൻ ഷൂട്ടിനുടനീളം ഫോണിൽ മെസേജ് അയച്ചും ഡിന്നറിന് ക്ഷണിച്ചും ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ദിവസം മുഴുവൻ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കും.

ഒരിക്കൽ രാത്രി സിനിമയിലെ അടുത്ത ദിവസത്തെ സീൻ ചർച്ച ചെയ്യാൻ സംവിധായകൻ ഹോട്ടൽറൂമിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോൾ അയാൾ മദ്യപിച്ചിരിക്കുകയാണ്. ഉടൻ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടിവന്നു. ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചമുതൽ സെക്സും പ്രേമവും മാത്രമാണ് അയാൾക്ക് സംസാരിക്കാനുണ്ടായിരുന്നത്. പിന്നീടൊരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടു. ശരിക്കും പേടിച്ച് പോയിരുന്നു.

'അന്ന് ഞാൻ ഒറ്റയ്ക്കാണ്, ചെറുപ്പവും. സിനിമയുടെ പായ്ക്ക്അപ് സമയത്ത് റൂമിന്റെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരുന്നാണ് മെയ്ക്ക്അപ് അഴിച്ചത്. അയാൾ വന്ന് നോക്കുമ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിക്കട്ടെ എന്നോർത്താണ് അതെല്ലാം ചെയ്തത്. അത്രയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് സ്വര പറയുന്നു. ശല്യം ചെയ്യൽ തുടർന്നാൽ സിനിമ പകുതിക്ക് വച്ച് നിർത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സംവിധായകന്റെ ശല്യം കുറഞ്ഞതെന്ന് സ്വര ഭാസ്‌കർ പറയുന്നു. ഒടുവിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇടപെട്ടാണ് കാര്യങ്ങൾ പരിഹരിച്ചതെന്ന് നടി വ്യക്തമാക്കി.

2009 മുതൽ ബോളിവുഡ് സിനിമയിൽ താരമായ സ്വര ഗുസാരിഷ് മുതലാണ് ശ്രദ്ധേയ നടിയായത്. തനു വെഡ്‌സ് മനു, ചില്ലർ പാർട്ടി, ഈ വർഷം പുറത്തിറങ്ങിയ അനാർക്കലി ഓഫ് ആവാര തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ട്. വീരേ ദി വെഡ്ഡിഗ് ആണ് അടുത്ത പടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP