Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണ ഫേസ്‌ബുക്ക് ലൈവിൽ നടി രസ്‌ന; 'ഒന്നുപോടി' എന്നു തെറി വിളിച്ചയതാൾക്കെതിരെ ക്ഷുഭിതയായി മറുപടി നൽകി നടി; ധൈര്യമുണ്ടെങ്കിൽ വീണ്ടും പോസ്റ്റു ചെയ്യാൻ വെല്ലുവിളിച്ചതോടെ ഓടിയൊളിച്ച് അപമാനിക്കാൻ വന്നയാൾ

പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണ ഫേസ്‌ബുക്ക് ലൈവിൽ നടി രസ്‌ന; 'ഒന്നുപോടി' എന്നു തെറി വിളിച്ചയതാൾക്കെതിരെ ക്ഷുഭിതയായി മറുപടി നൽകി നടി; ധൈര്യമുണ്ടെങ്കിൽ വീണ്ടും പോസ്റ്റു ചെയ്യാൻ വെല്ലുവിളിച്ചതോടെ ഓടിയൊളിച്ച് അപമാനിക്കാൻ വന്നയാൾ

കൊച്ചി: സൈബർലോകത്ത് നടിമാർ എന്തെങ്കിലും സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തുവരുന്ന ഘട്ടത്തിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും പ്രതികരണം നടത്താതെ രക്ഷപെട്ട് പോകുകയാണ് ചിലർ ചെയ്യാറ്. എന്നാൽ ചിലർ ധൈര്യമായി പ്രതികരിക്കുകയും ചെയ്യും. അക്കൂട്ടത്തിൽ പ്രതികരണ ശേഷിയുള്ള നടിമാരുടെ കൂട്ടത്തൽ വ്യത്യസ്തയായിരിക്കയാണ് നടി രസ്‌ന പവിത്രൻ.

ദുരിതാശ്വാസ ക്യാംപിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ലൈവിൽ എത്തിയതായിരുന്നു രസ്‌ന. അപ്പോഴാണ് അവഹേൡക്കാനായി ഒരാൾ എത്തിയതത്. ഇയാൾക്ക് ചുട്ട മറുപടിയും നൽകി രസ്‌ന. സ്്ത്രീകൾ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങൾക്കും വേണ്ടി ബുദ്ധിമുട്ടുമ്പോൾ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗ്രപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്‌ന വിഡിയോയിലൂടെ പറഞ്ഞിരുന്നു. പുതിയ വസ്ത്രങ്ങൾ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ തോന്നിയ കാര്യമാണ് വിഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്‌ന പറയുന്നു.

അതിനിടെയാണ് ഒരാൾ 'ഒന്നുപോടി' എന്ന കമന്റ് ലൈവിൽ പോസ്റ്റ് ചെയ്തത്. ഇതോടെ രസ്‌ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകൾ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവർക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്‌ന പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്‌ന മറുപടിയായി നൽകിയത്. തുടർന്ന് നടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP