Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നും വീണ് പരുക്കേറ്റ രജീഷയെ ആംബുലൻസിൽ കയറാൻ സഹായിച്ച് മണിയൻപിള്ള രാജു; താരത്തിന് പരുക്കേറ്റത് ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്; വെള്ളിത്തിരയിൽ പ്രിയനടി ഉടനെയെത്തുന്നത് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ആലീസ് എന്ന സൈക്ലിങ് താരമായി

ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നും വീണ് പരുക്കേറ്റ രജീഷയെ ആംബുലൻസിൽ കയറാൻ സഹായിച്ച് മണിയൻപിള്ള രാജു; താരത്തിന് പരുക്കേറ്റത് ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്; വെള്ളിത്തിരയിൽ പ്രിയനടി ഉടനെയെത്തുന്നത് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ആലീസ് എന്ന സൈക്ലിങ് താരമായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഭിനയത്തികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ താരത്തിന് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പരുക്കേറ്റതാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. രജീഷ നായികയാവുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് സൈക്കിളിൽ നിന്നും വീണ് താരത്തിന്റെ കാലിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് ഉടൻ തന്നെ ഷൂട്ടിങ് നിർത്തി വയ്ക്കുകയും അണിയറക്കാർ രജിഷയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനം പി ആർ അരുൺ. കൈലാസ് മേനോൻ സംഗീതം നിർവഹിക്കുന്നു.

ഇടവേളയ്ക്കു ശേഷം രജിഷ മടങ്ങിയെത്തിയ ചിത്രമായിരുന്നു ജൂൺ. ഇതിലെ ജൂൺ സാറ ജോയ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്. തന്മയത്വത്തോടെയുള്ള അവതരണം കൊണ്ട് പ്രശംസ പിടിച്ച് പറ്റിയ വേഷമാണിത്. ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് രജിഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP