Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

105 കിലോയിൽ നിന്ന് 66 കിലോയിലേക്ക് ശരീരവണ്ണം കുറച്ചു ഒരു തിരിച്ചുവരവ്! റിമി ടോമിയുടെ ചോദ്യത്തിൽ ആ രഹസ്യം വെളിപ്പെടുത്തി നടി നന്ദിനി

105 കിലോയിൽ നിന്ന് 66 കിലോയിലേക്ക് ശരീരവണ്ണം കുറച്ചു ഒരു തിരിച്ചുവരവ്! റിമി ടോമിയുടെ ചോദ്യത്തിൽ ആ രഹസ്യം വെളിപ്പെടുത്തി നടി നന്ദിനി

തിരുവനന്തപുരം: ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു നന്ദിനി. അയാൾ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, കരുമാടിക്കുട്ടൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന അവർ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ മലയാളത്തിൽ തിരിച്ചെത്തി. ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടലുകൾക്ക് ശേഷമാണ് അവർ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

ജീവിതത്തിൽ താൻ നേരിട്ട ചില വേദനിക്കുന്ന അനുഭവങ്ങളെ കുറിച്ച് നന്ദിനി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചടിരുന്നു. ആ ടെൻഷനിടയിൽ നന്ദിനിയുടെ ശരീര വണ്ണം കൂടി. 105 കിലോ വരെ കൂടിയ ശരീര വണ്ണം 66 കിലോയായി കുറച്ച രഹസ്യം റിമി ടോമി അവതാരികയായ ഒന്നും ഒന്നും മൂന്ന് എന്ന് ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ നന്ദിനി വെളിപ്പെടുത്തി.

അന്ന് എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു എന്നാണ് നന്ദിനി പറഞ്ഞത്. പെട്ടന്ന് സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത് മാറി നിന്നു. ശരീരത്തെ കുറിച്ചൊന്നും ചിന്തിച്ചില്ല.. തടി വയ്ക്കാൻ തുടങ്ങി. 105 കിലോയോളം ശരീരവണ്ണം കൂടി. ശരീരവണ്ണം അമിതമായി കൂടിയതോടെ അത് കുറയ്ക്കാനുള്ള ശ്രമമായി പിന്നെ. യോഗ ചെയ്തും വ്യായാമം ചെയ്തും ശരീരം വഴക്കമുള്ളതാക്കി. പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കാൻ തുടങ്ങി. ഒന്നര വർഷം കൊണ്ട് 66 കിലോ വരെയായി കുറച്ചു. ഇപ്പോൾ വീണ്ടും പഴയ സൗന്ദര്യം വീണ്ടെടുത്തിട്ടുണ്ട് നന്ദിനി.

അതേസമയം ഒരു വിവാഹ ജീവിതത്തിലേക്ക് അവർ ഇനിയും കടന്നിട്ടില്ല. അമിതമൊന്നും സംസാരിക്കാത്ത നന്ദിനി വിവാഹത്തെ കുറിച്ചുള്ള റിമി ടോമിയുടെ ചോദ്യത്തിനും കൂടുതലൊന്നും വിശദീകരണം നൽകിയില്ല. ജീവിത്തിന് ഇണങ്ങുന്ന ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് മാത്രം പറഞ്ഞു. ഹിറ്റ് ചിത്രങ്ങളിലെ ജോഡിയായ കലാഭാവൻ മണിയെ കുറിച്ചും അവർ ഓർമ്മകൾ പങ്കുവച്ചു.

വളരെ നാച്വറലായ അഭിനയമാണ് കലാഭവൻ മണിയുടേത് എന്ന് നന്ദിനി പറയുന്നു. കരുമാടിക്കുട്ടന്റെ ഷൂട്ടിങ് സമയത്ത് ഞങ്ങൾ രണ്ട് പേരും തമ്മിൽ കൂട്ടിയിടിച്ച് വീഴുന്ന രംഗമുണ്ട്. വേഷ്ടി ശരിയാക്കിക്കൊണ്ട് കരുമാടിക്കുട്ടൻ എഴുന്നേൽക്കും. വളരെ നാച്വറലായി അദ്ദേഹം ആ രംഗം ചെയ്തത് എനിക്കിപ്പോഴും ഓർമയുണ്ട്- നന്ദിനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP