Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആ കണ്ണുകൾക്കടിയിലുള്ള കറുപ്പ് നിറം കണ്ടോ? രാത്രി ഉറക്കമിളച്ചിരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണ്; തോൽക്കുന്നെങ്കിൽ തോറ്റു പോട്ടെ പക്ഷേ അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്'; അമ്മ ഒരു പോരാളിയായിരുവെന്ന വാക്കുകളുമായി നടി മറീന മൈക്കിൾ; ഇൻസ്റ്റാഗ്രാം പോസ്റ്റിന് അഭിനന്ദന പ്രവാഹം

'ആ കണ്ണുകൾക്കടിയിലുള്ള കറുപ്പ് നിറം കണ്ടോ? രാത്രി ഉറക്കമിളച്ചിരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണ്; തോൽക്കുന്നെങ്കിൽ തോറ്റു പോട്ടെ പക്ഷേ അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്'; അമ്മ ഒരു പോരാളിയായിരുവെന്ന വാക്കുകളുമായി നടി മറീന മൈക്കിൾ; ഇൻസ്റ്റാഗ്രാം പോസ്റ്റിന് അഭിനന്ദന പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ സ്റ്റൈലിനും ഗ്ലാമറിനും ആഡംബരത്തിനും മാത്രം പ്രാധാന്യം നൽകി പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെക്കുന്ന താരങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് നടി മറീന ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ്. വിരലിലെണ്ണാവുന്ന സിനിമകളിലേ താൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മറീന മൈക്കിൾ എന്ന ഈ ചുരുണ്ടമുടിക്കാരിയെ അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ മറീന പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് നിറകണ്ണുകളോടെ അല്ലാതെ വായിച്ച് പൂർത്തിയാക്കാൻ കഴിയില്ലെന്നുറപ്പ്.

താരത്തിന് ഇപ്പോൾ അവസരങ്ങൾ കുറവാണെന്നുള്ള കാര്യവും തന്നെ വളർത്താൻ അമ്മ ഏറെ കഷ്ടപ്പെട്ടെന്ന കാര്യവും വരികളിൽ വ്യക്തമാണ്. മറീനയുടെ വാക്കുകൾ കണ്ടതിന് പിന്നാലെ അഭിനന്ദനവും പ്രാർത്ഥനയും ആശംസിച്ച് ഒട്ടേറെ സന്ദേശങ്ങളാണ് താരത്തെ തേടിയെത്തിയത്. സിനിമയിൽ ജാഡ എന്നത് ഒട്ടും ഇല്ലാത്ത താരങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും കമന്റുകൾ തേടിയെത്തിയിരുന്നു.

മറീന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ച വരികൾ

'എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. സ്വന്തം മകളെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകൾക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണത് അത്.

ഞാൻ വലിയ കുടുംബത്തിൽ നിന്നുള്ള തോന്ന്യാസക്കാരിയായ പെൺകുട്ടിയാണെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. ഞാൻ അങ്ങനെയല്ല. തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു... ഇപ്പോഴും അങ്ങനെ തന്നെ.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP