Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണ വർണ്ണത്തിൽ പൊതിഞ്ഞ് അസിന്റെ വിവാഹ ക്ഷണക്കത്ത്; ട്വിറ്ററിലൂടെ പുറത്തുവിട്ട ക്ഷണക്കത്ത് ആഘോഷമാക്കി ആരാധകർ

സ്വർണ്ണ വർണ്ണത്തിൽ പൊതിഞ്ഞ് അസിന്റെ വിവാഹ ക്ഷണക്കത്ത്; ട്വിറ്ററിലൂടെ പുറത്തുവിട്ട ക്ഷണക്കത്ത് ആഘോഷമാക്കി ആരാധകർ

മുംബൈ: ബോളിവുഡ് സുന്ദരി അസിന്റ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയ ശരിക്കും ആഘോഷിക്കുന്ന മട്ടാമ്. കാരണം ഗോൾഡ് പ്ലേറ്റഡ് ആണ് അസിൻ രാഹുൽ ശർമ്മ വിവാഹത്തിന്റെ ക്ഷണക്കത്ത്. ജനുവരി 23ന് നടക്കുന്ന വിവാഹത്തിന്റെ ടീസർ ക്ഷണക്കത്താണിത്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിവാഹ ദിനം നേരത്തെ അറിയിക്കാനാണ് ഈ ടീസർ. ഇതിലും ഗംഭീരമായിരിക്കും യഥാർത്ഥ ക്ഷണക്കത്തെന്ന് ചുരുക്കം.

മൈക്രോമാക്‌സ് സ്ഥാപകനായ രാഹുൽ ശർമ തന്നെ മുൻകൈയെടുത്താണ് ഈ ക്ഷണക്കത്ത് തയ്യാറാക്കിയത്. ഹർഭജൻ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈൻ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്.

വളരെ ലളിതവും മനോഹരവുമായ ഗോൾഡ് പ്ലേറ്റ് കാർഡിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് അസിൻ പങ്കുവച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. രാഹുലിന്റെ ജീവിതസഖിയാകാൻ പോകുന്ന വിവരം അസിൻ തന്നെയാണ് വെളിപ്പെടുത്തിയത്. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുൽ ശർമ്മ.

ലളിതമായി നടക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂ. 27 ന് വെസ്റ്റ് എൻഡ് ഗ്രീൻസിലെ ഫാംഹൗസിൽ റിസപ്ഷൻ നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP