Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾ ശുദ്ധ നുണ' ; നടിക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ; ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്‌തെന്നും പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ

'നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾ ശുദ്ധ നുണ' ; നടിക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ; ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്‌തെന്നും പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡബ്ല്യുസിസി അംഗം നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണൻ. അർച്ചനയുടെ ആരോപണങ്ങൾ ശുദ്ധ നുണയാണെന്നും ഇവർക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ എടുക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഇന്ന് കൊച്ചിയിൽ നടന്ന ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തിന് പിന്നാലെയാണ് ഉണ്ണിക്കൃഷ്ണൻ പ്രതികരണമറിയിച്ചത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.അർച്ചന പറയുന്നത് ശുദ്ധ നുണയാണെന്നും ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്ന് തന്നെ ഫെഫ്ക സസ്പെന്റ് ചെയ്തിരുന്നെന്നും. പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

മാത്രമല്ല അർച്ചന എഴുതി നൽകിയ സ്റ്റേറ്റ്മെന്റ് കൈയിൽ ഉണ്ടെന്നും രേഖകൾ തിങ്കളാഴ്ച മാധ്യമങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ആരോപണം എന്ന് മനസ്സിലാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്ണന്റെ പ്രതികരണമിങ്ങനെ

ശുദ്ധ കള്ളമാണ് അവർ പറയുന്നത്. അവർ ഞങ്ങൾക്ക് ഒരു മെയിൽ അയച്ചിരുന്നു. അവർ ഒരു സംഘടനയിലും അംഗമല്ല. ഞങ്ങളാണ് അവരെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നത്. ഞാൻ ഉണ്ടായിരുന്നു. സിബി മലയിൽ ഉണ്ടായിരുന്നു. സംവിധായകരെ പ്രതിനിധികരിച്ച് സോഹൻ സിനു ലാൽ ഉണ്ടായിരുന്നു. അസോൾട്ട് ചെയ്തു എന്ന് പറയുന്നയാൾ ഉണ്ടായിരുന്നു. അയാളുടെ ബോസ് ആയ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ വിളിച്ച് വരുത്തി.

ആവരോട് ഞങ്ങൾ ആദ്യമേ ചോദിച്ചത് ഇത് ഒരു സെക്ഷ്വൽ അസോൾട്ടാണ്. ഒരു ക്രിമിനൽ കുറ്റമാണ് ഞങ്ങൾ കൂടെ വരാം നാളെ ഇത് മറച്ചു വെച്ചെന്ന് പറയും. നിങ്ങളുടെ കൂടെ ഞങ്ങൾ വരാം നിയമനടപടികളുടെ പൂർണ പിന്തുണ ഫെഫ്ക ഏറ്റെടുക്കാം എന്ന് പറഞ്ഞു. അവർ ക്ലിയർ കട്ടായി പറഞ്ഞു. നിയമനടപടിക്ക് താൽപ്പര്യമില്ല സംഘടന നടപടി മാത്രം മതി പൊലീസ് കേസിന് താൽപര്യമില്ല എന്ന്. അത് എഴുതിത്ത്ത്തരാൻ പറഞ്ഞു അവർ അത് എഴുതി തന്നു.

സംഘടനയിൽ നിന്ന് അപ്പോൾ തന്നെ ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സസ്പെൻസ് ചെയ്തു.ട്രെഡ് യൂണിയൻ ആയതുകൊണ്ട് നമുക്ക് അയാളെ ഡിസ്മിസ് ചെയ്യാൻ കഴിയില്ല. എന്നിട്ട് അവരുടെ സംഘടന പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സംഘടന അവരെയും കാര്യമറിയിച്ചു. ഇത് പോരാത്തതിന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സംഘടന ഞങ്ങൾക്ക് ഒരു കത്തയച്ചു. അയാളുടെ വീട്ടിൽ ഭയങ്കര പ്രശ്നമാണ് ഇപ്പോൾ പണിയെടുക്കാൻ കഴിയുന്നില്ല സസ്പെൻഷൻ കാലാവധി കഴിയാനായി അയാളെ തിരിച്ച് എടുത്തുകൂടെ എന്ന്. അപ്പോഴും ഞാൻ മറുപടി പറഞ്ഞു.

ഇനി ഒരു ജനറൽ കൗൺസിൽ ഉണ്ടാവുന്നത് വരെ സസ്പെൻഷൻ നീട്ടി വെച്ചിരിക്കുന്നു എന്ന്. ഇതിന്റെ എല്ലാ രേഖകളും തിങ്കളാഴ്ച മാധ്യമങ്ങൾക്ക് നൽകാൻ ഞാൻ തയ്യാറാണ്. ഇത്രയും കാര്യം ചെയ്ത ഞങ്ങൾക്ക് എതിരെയാണ് അവർ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഇവര് എഴുതി ഒപ്പിട്ട സ്റ്റേറ്റ്മെന്റ് ഉണ്ട് കയ്യിൽ. നടപടിയിൽ ഇവർ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ് ഇതിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് നിങ്ങൾ പറയു.

കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് നടക്കുന്നത്. ഞങ്ങൾ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കും അത് സംഘടനാതലത്തിലും വ്യക്തിപരമായ രീതിയിലും സ്വീകരിക്കും.തനിക്ക് നേരിട്ട ദുരനുഭത്തിൽ ഫെഫ്ക്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി അർച്ചന പത്മിനി ഇന്ന് പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സ്റ്റെറിൻ ഷാൻലി എന്ന പ്രൊഡക്ഷൻ കൺട്രോളർ തന്നെ അപമാനിച്ചെന്നും ഇതിനെതിരെ ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെയുള്ളവർക്ക് പരാതിനൽകിയിരുന്നെന്നും അർച്ചന വെളിപ്പെടുത്തിയിരുന്നു.എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആരോപിതനായ വ്യക്തി ഇപ്പോഴും ജോലി ചെയ്യുന്നെന്നും തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങൾ പോലും അയാൾ തട്ടിതെറിപ്പിക്കുന്നു എന്നും അർച്ചന പത്മിനി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP