Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി ആഷിക് അബുവിനെ ചലഞ്ചിന് ക്ഷണിച്ച് ബിജിപാൽ; ഉടൻ ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിലെ മുൻനിര താരങ്ങളെ ചലഞ്ചേറ്റെടുക്കാൻ വെല്ലുവിളിച്ചുകൊണ്ട് ആിഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രളയ ബാധിതർക്ക് ആശ്വാസമായി സിനിമാ താരങ്ങളുടെ പുതിയ ചലഞ്ച്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി ആഷിക് അബുവിനെ ചലഞ്ചിന് ക്ഷണിച്ച് ബിജിപാൽ; ഉടൻ ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിലെ മുൻനിര താരങ്ങളെ ചലഞ്ചേറ്റെടുക്കാൻ വെല്ലുവിളിച്ചുകൊണ്ട് ആിഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രളയ ബാധിതർക്ക് ആശ്വാസമായി സിനിമാ താരങ്ങളുടെ പുതിയ ചലഞ്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയത്തിൽ നടുങ്ങി നിൽക്കുന്ന കേരളത്തിന് കൈത്താങ്ങുമായി നിരവധി പേരാണ് എത്തുന്നത്. അതിപ്പോൾ പണമായിട്ടാണെങ്കിലും, ഭക്ഷണം, വസ്ത്രം എന്നിങ്ങനെയുള്ള അവശ്യ വസ്തുക്കളായിട്ടാണെങ്കിലും മറിച്ച് രക്ഷാപ്രവർത്തനത്തിന് നേരിട്ട് ഇറങ്ങിയാണെങ്കിലും സഹായത്തിന് എത്തുന്നവർ ഏറെയാണ്. മതത്തിനും സ്വത്തിനും യാതൊരു പ്രാധാന്യവുമില്ല മനുഷ്യത്ത്വമാണ് എല്ലാത്തിനെക്കാളും വലുത് എന്ന് വെളിവാകുന്നതാണ് പ്രളയകാലം.

എന്നാൽ പ്രളയകാലത്ത് പുതിയൊരു ചലഞ്ചിന് തുടക്കമായിരിക്കുകയാണ്. പല തരത്തിലുള്ള ചലഞ്ചുകളും ഏറ്റെടുത്തിട്ടുള്ള. സാക്ഷിയായിട്ടുള്ള കേരളത്തിൽ പ്രളയകാലത്തും ഒരു പുതിയ ചലഞ്ച് എത്തിയിരിക്കുകയാണ്. സംഗീത സംവിധായകൻ ബിജിപാലിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരിക്കുകയാണ് സംവിധായകൻ ആഷിക് അബു. പത്തെങ്കിൽ പത്ത്, നൂറെങ്കിൽ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല എന്ന് പറഞ്ഞാണ് ബിജിപാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ആഷിക് അബു, റിമ കല്ലിങ്കൽ, ഷഹബാസ് അമൻ, ജസ്റ്റിൻ വർഗീസ് എന്നീ സിനിമാ പ്രവർത്തകരെ ടാഗ് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ബിജിപാലിന്റെ ചലഞ്ച് ഏറ്റെടുത്തെന്നും കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ ചലഞ്ചിന് ക്ഷണിക്കുന്നുവെന്നും ആഷിക് അബു ഫേസ്‌ബുക്കിൽ കുറിച്ചു.

സാധാരണക്കാരായ ജനങ്ങളും, പ്രവാസികളും, സിനിമാ താരങ്ങളുമെല്ലാം ഒരുപോലെ ദുരിതത്തിൽപ്പെട്ടവർക്ക് സഹാവുമായി എത്തുകയാണ്. ഇതിനിടയിലാണ് പുതിയൊരു ചലഞ്ചുമായ് സിനിമാ താരങ്ങൾ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP