Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനുഷ് മകനാണെന്നുള്ള ദമ്പതികളുടെ അവകാശവാദം; നടന്റെ ആവശ്യാനുസരണം കീഴ്ക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്തു; കസ്തൂരിരാജയും വിജയലക്ഷ്മിയുമാണ് നടന്റെ മാതാപിതാക്കളെന്ന് വാദിച്ച് മുൻ അദ്ധ്യാപിക രംഗത്ത്

ധനുഷ് മകനാണെന്നുള്ള ദമ്പതികളുടെ അവകാശവാദം; നടന്റെ ആവശ്യാനുസരണം കീഴ്ക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്തു; കസ്തൂരിരാജയും വിജയലക്ഷ്മിയുമാണ് നടന്റെ മാതാപിതാക്കളെന്ന് വാദിച്ച് മുൻ അദ്ധ്യാപിക രംഗത്ത്

നുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയിലെത്തിയ വയോധികദമ്പതികൾ തമിഴകത്ത് ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. ധനുഷ് ആരുടെ മകനാണെന്ന് തെളിയുന്നതും കാത്തിരിക്കുകയാണ് ആരാധകർ.വയോധികദമ്പതികളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ നടൻ വെട്ടിലായതോടെ അടുത്തത് ഡിഎൻഎ പരിശോധനയിലൂടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തവരുമെന്ന് പ്രതീക്ഷയിലാണ് നടന്റ ആരാധകർ. എന്നാൽ കീഴ്ക്കോടതിയുടെ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി നൽകുകയും ഇതില്‌മെൽ ഹർജി അനുവദിച്ച കോടതി, ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേസിലെ നടപടികൾ സ്റ്റേ ചെയ്യുകയാണെന്നറിച്ചിട്ടുണ്ട്.

എന്നാൽ ഇതിനിടെ ധനുഷ് കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകൻ തന്നെയാണെന്ന വാദവുമായി നടന്റെ മുൻ അദ്ധ്യാപിക രംഗത്തെത്തിയിട്ടുണ്ട്.എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ധനുഷ് താൻ പ്രിൻസിപ്പാളായ തായ് സത്യ മട്രിക്കുലേഷൻ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വർ എന്ന അദ്ധ്യാപിക പറഞ്ഞു. 1987ൽ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേർന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളിൽ ചേർത്തത്.

ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാർത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മ വിഷയലക്ഷ്മിയാണ് ധനുഷിനെ സ്‌കൂളിൽ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്‌കൂളിൽ പഠിച്ചതിന്റെ രേഖകൾ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേർത്തു.പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റ് ഒരു സർക്കാർ രേഖയാണ്. ധനുഷ് തായ് സത്യ സ്‌കൂളിലാണ് പഠിച്ചതെന്ന് അതിൽപ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാൻ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിൻസിപ്പാളും ഞാനായിരുന്നു. ധനുഷിന് അന്ന് പഠിപ്പിച്ച അദ്ധ്യാപകരിൽ ചിലർ ഇപ്പോഴും തായ് സത്യ സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറഞ്ഞു.

മധുര ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശൻ-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും ചെറുപ്പത്തിൽ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പിൽ അമ്മയ്‌ക്കൊപ്പം ഹാജരായിരുന്നു. മധുര മെഡിക്കൽ കോളജ് ആശുപത്രി ഡീൻ ഉൾപ്പെടെ രണ്ടു ഡോക്ടർമാരാണു അടയാള പരിശോധന നടത്തിയത്.

2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികൾ കേസ് ഫയൽ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നൽകണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടർന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടു. പണമാണ് ഇവരുടെ ഉദ്ദേശ്യമെന്നു പറഞ്ഞാണ് ധനുഷ് മദ്രാസ് ഹൈക്കോടതി ബെഞ്ചിൽ ഹർജി സമർപ്പിച്ചത്. ഇതോടെ ഇരുകൂട്ടരോടും തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് വയോധികദമ്പതികൾ പറയുന്നത്. ധനുഷ് 1985 നവംബർ ഏഴിനാണ് ജനിച്ചതെന്നും യഥാർത്ഥ പേര് കാളികേശവൻ എന്നാണെന്നുമാണ് ദമ്പതികൾ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP