Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആക്ഷൻ ഹീറോ ബിജു; റിലീസിങ്ങിൽ അനിശ്ചത്വം തുടരുന്നു; നിവിൻ പോളിയുടെ ആരാധകർ നിരാശയിൽ

ആക്ഷൻ ഹീറോ ബിജു; റിലീസിങ്ങിൽ അനിശ്ചത്വം തുടരുന്നു; നിവിൻ പോളിയുടെ ആരാധകർ നിരാശയിൽ

നിവിൻ പോളി നായകനാകുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ റിലീസിങ്ങിൽ അനിശ്ചിതത്വം തുടരുന്നു. ഒക്ടോബർ 18ന് റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. പ്രേമത്തിനു ശേഷം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. 1983ക്ക് ശേഷം ഏബ്രിഡ് ഷൈൻ നിവിൻപോളി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും നിവിൻ ആദ്യമായി നിർമ്മാതാവുന്ന ചിത്രം എന്ന നിലയിലും , പൊലീസ് വേഷത്തിൽ ആരാധകർക്കു മുന്നിൽ നിവിൻ എത്തുന്നു എന്നതും ഒക്കെ കൊണ്ട് ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 നിവിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. സിനിമയെക്കുറിച്ച് തികഞ്ഞ ഗ്രാഹ്യമുള്ളതും സിനിമ സ്വപ്‌നമായിരിക്കുകയും ചെയ്യുന്ന ഒരാളെ നിർമ്മാതാവായി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എബ്രിഡ് ഷൈൻ നേ്രേത്ത പ്രതികരിച്ചിരുന്നു.

ആക്ഷനും കോമഡിയും ഇടകലർത്തിയുള്ള ചിത്രമാണ് ആക്ഷൻ ഹീറോ ബിജു എന്നറിയുന്നു. നിവിൻ പോളി ആദ്യമായി പൊലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു.

'ഈ സിനിമയുടെ ത്രെഡ് തന്നെ വളരെ ഇൻട്രസ്റ്റിങ് ആയിരുന്നു. സ്ഥിരം കാണാറുള്ള ഒരു പൊലീസ് സ്റ്റോറി അല്ല, 'ആക്ഷൻ ഹീറോ ബിജു'. ഇന്നേ വരെ സിനിമകളിൽ കാണാത്ത ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന്റേത്. ഈ സിനിമ വന്നു കഴിഞ്ഞാൽ, ഈ ഫോർമാറ്റിലും പൊലീസ് സിനിമകൾ ചെയ്യാം എന്ന തോന്നലുകൾ ഉണ്ടാകാം. വളരെ റിയലിസ്റ്റിക്കായി എടുക്കുന്ന സിനിമയിൽ ഹ്യൂമറിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത്‌വരെ കണ്ട പൊലീസ് സ്റ്റോറികൾ പോലെയാകില്ല 'ആക്ഷൻ ഹീറോ ബിജു'. എന്നിങ്ങനെ നിവിനും നേരത്തെ പ്രതികരിച്ചിരുന്നു.

പ്രേമത്തിന്റെ സ്വപ്നതുല്യമായ വിജയത്തിന് ശേഷം പ്രേക്ഷകർക്കിടയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന യുവതാരമായി മാറിയിരിക്കുകയാണ് നിവിൻ പോളി. അതുകൊണ്ടു തന്നെ ഇനി അടുത്ത പ്രതീക്ഷ നിവിന്റെ അടുത്ത ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനു വേണ്ടി നിവിൻ ഫൈറ്റ് പഠിക്കുന്നു എന്നതും വാർത്തയായിരുന്നു. ചിത്രത്തിൽ ഒരു പൊലീസ് ഇൻസ്‌പെക്ടറുടെ വേഷം കൈകാര്യം ചെയ്യുന്നതുക്കൊണ്ടാണ് നിവിൻ ഫൈറ്റ് പഠിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP