Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചുവരവിൽ മലയാളത്തിനൊപ്പം തമിഴിലേക്കും ചുവടുവയ്ക്കാൻ അഭിരാമി; ഹൗ ഓൾഡ് ആർ യു തമിഴ് പതിപ്പിൽ നടി ജ്യോതികയ്‌ക്കൊപ്പം

തിരിച്ചുവരവിൽ മലയാളത്തിനൊപ്പം തമിഴിലേക്കും ചുവടുവയ്ക്കാൻ അഭിരാമി;  ഹൗ ഓൾഡ് ആർ യു തമിഴ് പതിപ്പിൽ നടി ജ്യോതികയ്‌ക്കൊപ്പം

ടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അഭിരാമി മലയാളത്തിൽ സജീവമാകുന്നതിനൊപ്പം തമിഴിലേക്കും ചുവടു വയ്ക്കാനൊരുങ്ങുന്നു.  അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തിരിച്ചുവന്ന അഭിരാമി ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പിലൂടെയാണ് തമിഴിലേക്ക് ചേക്കേറുന്നത്.

ഹൗ ഓൾഡ് ആർ യുവിൽ കനിഹ അവതരിപ്പിച്ച വേഷമാണ് അഭിരാമി തമിഴിൽ അഭിനയിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നായികയാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതികയും ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ചാക്കോ ബോബന്റെ വേഷത്തിൽ റഹ്മാൻ എത്തുന്ന ചിത്രത്തിൽ മകളുടെ വേഷം ചെയ്യുന്നത് അമൃത അനിൽ തന്നെയാണ്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് ഹൗ ഓൾഡ് ആർയുവിന്റെ തമിഴ് റീമേക്കും ചെയ്യുന്നത്. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസും 2ഡി എന്റർഡൈന്മെന്റ്‌സും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

രണ്ടാം വരവിൽ ഡ്രൈവർ ഓൺ ഡ്യൂട്ടി എന്ന മലയാള ചിത്രത്തിലും അഭിരാമി അഭിനയിക്കുന്നുണ്ട്. ആസിഫ് അലി നായകനായ ഡ്രൈവർ ഓൺ ഡ്യൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് അഭിരാമി മലയാള സിനിമയിൽ അരങ്ങേറിയത്. മോഹൻലാലിന്റെ നായികയായി ശ്രദ്ധ, കമൽ ഹാസന്റെ നായികയായി വീരുമാണ്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിരാമി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP