Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആര്യയുമായി ഇനിയും ഇടപഴകാൻ എനിക്ക് താൽപര്യമില്ല എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ പോകും'; തന്റെ പേരും ആര്യയുടെ പേരും ചേർത്ത് ഇനിയാരും സംസാരിക്കരുതെന്നും അദ്ദേഹത്തിനും സായേഷയ്ക്കും നല്ലത് വരട്ടെയെന്നും അബർനദി; ആര്യ നന്നായി ഇടപഴകുമെങ്കിലും ആർക്കും സ്വഭാവം പിടികിട്ടില്ലെന്നും 'എങ്കൈ വീട്ടു മാപ്പിളൈ' മത്സരാർത്ഥി

'ആര്യയുമായി ഇനിയും ഇടപഴകാൻ എനിക്ക് താൽപര്യമില്ല എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ പോകും'; തന്റെ പേരും ആര്യയുടെ പേരും ചേർത്ത് ഇനിയാരും സംസാരിക്കരുതെന്നും അദ്ദേഹത്തിനും സായേഷയ്ക്കും നല്ലത് വരട്ടെയെന്നും അബർനദി; ആര്യ നന്നായി ഇടപഴകുമെങ്കിലും ആർക്കും സ്വഭാവം പിടികിട്ടില്ലെന്നും 'എങ്കൈ വീട്ടു മാപ്പിളൈ' മത്സരാർത്ഥി

മറുനാടൻ ഡെസ്‌ക്‌

എങ്കൈ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താൻ തമിഴ് നടൻ ആര്യ നടത്തിയ ശ്രമം തകർന്നതും അബർനദി എന്ന മത്സരാർത്ഥിയും ആര്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുമുള്ള വാർത്തകൾ കളം നിറഞ്ഞ് നിന്ന് ആഴ്‌ച്ചകൾക്കകമാണ് നടി സയേഷയും ആര്യയും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നത്. ഇതേ അവസരത്തിൽ തന്നെയാണ് താര വിവാഹത്തിൽ അഭിപ്രായവുമായി റിയാലിറ്റി ഷോ മത്സരാർത്ഥിയായ അബർനദി രംഗത്തെത്തിയത്. ഏതാനും ദിവസം മുൻപാണ് താൻ വിവാഹിതനാകാന് പോകുന്ന കാര്യം സമൂഹ മാധ്യമത്തിലൂടെ ആര്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

വിവാഹ വാർത്തയെ കുറിച്ച് അബർനദി പറയുന്നതിങ്ങനെ. 'ആര്യയുടെ വിവാഹ വാർത്ത അഭ്യൂഹമാണെന്നാണ് ഞാൻ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകൾ വരുന്നത്. എന്നാൾ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാൻ.

'ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാൽ ആർക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയിൽ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല.

ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാൽ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാൾ ക്ഷണിച്ചാൽ പോകണം. ഞാനും ആര്യയും തമ്മിൽ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോൾ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. സായിഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.'ആര്യയുടെ സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കില്ലെന്നും റിയാലിറ്റി ഷോയിലെ മറ്റ് മത്സരാർത്ഥികളെ പോലെയല്ലായിരുന്നു താനെന്നും അബർനദി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP