Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജോയ് നമ്പ്യാർ ഒരുക്കുന്ന 'സോളോ'യിൽ ദുൽഖറിന് പുതുമുഖ നായിക; ചിത്രം അടുത്ത വർഷം ആദ്യം തീയറ്ററുകളിൽ എത്തും

ബിജോയ് നമ്പ്യാർ ഒരുക്കുന്ന 'സോളോ'യിൽ ദുൽഖറിന് പുതുമുഖ നായിക; ചിത്രം അടുത്ത വർഷം ആദ്യം തീയറ്ററുകളിൽ എത്തും

ദുൽഖർ സൽമാനെ നായകനാക്കി ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ നായിക. സോളോ എന്ന് പേരിട്ടിരിക്കുന്ന ചത്രത്തിന്റെ സ്റ്റില്ലുകൾ പുറത്ത് വന്നിരുന്നു.

മോഡലിങ് രംഗത്ത് ശ്രദ്ധേയയായ ആർതി വെങ്കിടേഷാണ് സോളോയിൽ ദുൽഖറിന്റെ നായികയാകുന്നത്. ആർതിയുടെ ആദ്യ ചിത്രമാണിത്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ മോഡലാണ് ആർതി. ചിത്രത്തിൽ മറ്റൊരു പ്രമുഖ നായികയും ഉണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോൾ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് മുംബൈയും ലഡാക്കും ലൊക്കേഷനുകളാണ്. അടുത്ത വർഷം ആദ്യം ചിത്രം തീയറ്ററുകളിൽ എത്തും. ബിജോയ് നമ്പ്യാരുടെ തന്നെ നിർമ്മാണ കമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസുമാണ് സോളോ നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP