Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ വിട്ട് പോവേണ്ടി വരുമോ എന്ന ആശങ്ക എന്റെ ഭാര്യ പലതവണ പ്രകടിപ്പിച്ചു; ചുറ്റിനും ഭയപ്പെടുത്തുന്ന വിധം ആശങ്കകൾ; അസഹിഷ്ണുതയെക്കുറിച്ച് ഒടുവിൽ ആമിർ ഖാനും മനസ് തുറന്നു

ഇന്ത്യ വിട്ട് പോവേണ്ടി വരുമോ എന്ന ആശങ്ക എന്റെ ഭാര്യ പലതവണ പ്രകടിപ്പിച്ചു; ചുറ്റിനും ഭയപ്പെടുത്തുന്ന വിധം ആശങ്കകൾ; അസഹിഷ്ണുതയെക്കുറിച്ച് ഒടുവിൽ ആമിർ ഖാനും മനസ് തുറന്നു

ന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അസഹിഷ്ണുതകൾ വർധിച്ച് വരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി വരുകയാണല്ലോ...? സാംസ്‌കാരിക പ്രവർത്തകരും ബുദ്ധിജീവികളും ഇതിൽ പങ്കെടുക്കുന്നുമുണ്ട്. ഈ ഒരു കാലത്ത് താൻ അഭിമുഖീകരിക്കുന്ന ചില വിഷമതകളെക്കുറിച്ചുള്ള സൂചനകൾ ബോളിവുഢ് താരം ആമിർഖാനും വെളിപ്പെടുത്തിയിരുന്നെങ്കിലും തനിക്ക് ഇക്കാര്യത്തിലുള്ള വ്യക്തിപരമായ അനുഭവത്തെക്കുറിച്ച് ഇദ്ദേഹം ഇതുവരെ മനസ് തുറന്നിരുന്നില്ല.

എന്നാൽ ഇപ്പോൾ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇവിടെ വർധിച്ച് വരുന്ന വർഗീയവാദത്തിന്റെ ഫലമായി ഇന്ത്യ വിട്ട് പോകേണ്ടി വരുമോയെന്ന് തന്റെ ഭാര്യ കിരൺ റാവു പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നാണ് ആമിർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾക്ക് ചുറ്റും ഭയപ്പെടുത്തുന്ന വിധം ആശങ്കകൾ പെരുകുന്നുവെന്നാണ് ആമിർ തുറന്ന് പറയുന്നത്.

രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും അതിനാൽ ഇന്ത്യ വിട്ട് പോകുന്നതായിരിക്കും നല്ലതെന്നും ഭാര്യ നിരവധി തവണ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ആമിർ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ രാമനാഥ് ഗോയങ്കെ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് ആമിർ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.കഴിഞ്ഞ ആറ് മുതൽ എട്ട് വരെ മാസങ്ങളിലായി രാജ്യത്ത് തികഞ്ഞ അനിശ്ചിതാവസ്ഥയും അസഹിഷ്ണുതയുമാണ് വളർന്ന് വരുന്നതെന്നാണ് ആമിർ തുറന്നടിച്ചിരിക്കുന്നത്. ദാദ്രിയിലെ കിരാത നടപടിക്കും യുക്തിവാദികളെ കൊലപ്പെടുത്തിയ സംഭവങ്ങൾക്ക് ശേഷം എഴുത്തുകാരും ബുദ്ധിജീവികളും തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ സർക്കാരിന് തിരിച്ച് കൊടുത്തത് വർധിച്ച് വരുന്ന അസഹിഷ്ണുതയ്ക്കു നേരെയുള്ള പ്രതിഷേധത്തെ എടുത്ത് കാട്ടുന്നുവെന്നും ആമിർ ഖാൻ പറയുന്നു.

എല്ലാവർക്കും ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് പത്മശ്രീ, പത്മ വിഭൂഷൻ തുടങ്ങിയ നിരവധി കനപ്പെട്ട പുരസ്‌കാരങ്ങൾ നേടിയ 50കാരനായ നടൻ തുറന്നടിക്കുന്നു.അഹിംസാമാർഗത്തിലുള്ള ഏത് പ്രതിഷേധത്തെയും താൻ പിന്തുണയ്ക്കുന്നുവെന്നും ബോളിവുഡ് താരം പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആമിറിന്റെ സൂപ്പർഹിറ്റ് ചിത്രമായ പികെയ്ക്ക് നേരെ മതമൗലികവാദികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിൽ കിടന്നുറങ്ങാൻ പോലും സമാധാനവും സുരക്ഷയുമില്ലെന്നും ഇത് ഉറപ്പാക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണെന്നും ആമിർ പറയുന്നു. ജനം നിയമം കൈയിലെടുക്കുന്ന ഇന്നത്തെ അവസ്ഥ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇതിന് ഉത്തരവാദികളായി ബിജെപിയെ എല്ലാവരും കുറ്റപ്പെടുത്തുന്നുവെന്നു എന്നാൽ 1984ൽ ഇവിടെ സമാനമായ നിരവധി പീഡനങ്ങൾ നടന്നിട്ടുണ്ടെന്നും അന്നത്തെ ഭരണകക്ഷിയും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു മതവും കൊല്ലാൻ പഠിപ്പിക്കുന്നില്ലെന്നായിരുന്നു പാരീസ് ആക്രമണത്തെ തുടർന്ന് ആമിർ ഖാൻ പ്രതികരിച്ചിരുന്നത്. നിരവധി ഇസ്ലാമിക സംഘടനകൾ ഐസിസിനെതിരെ രംഗത്തെത്തിയ കാര്യവും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഒരു കൈയിൽ ഖുറാൻ പിടിച്ച് ആളുകളെ കൊന്നാൽ അത് ഇസ്ലാമിന്റെ പേരിലുള്ള കൊലപാതകമാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും ഇസ്ലാമികമായ പ്രവർത്തിയല്ലെന്നും ആമിർ പറയുന്നു.സെൻസർ ബോർഡിന്റെ അമിതമായ ഇടപെടലുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. തനിക്ക് എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം മുതിർന്ന പൗരനുണ്ടെന്നും ആമിർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP