Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുംബനരംഗം ചിത്രീകരിച്ചത് അപ്രതീക്ഷിതമായി; കട്ട് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി കാജലും ചുംബന നായികമാരുടെ ലിസ്റ്റിൽ; വിവാദമായ ലിപ് ലോക്ക് രംഗം ഉണ്ടായത് ഇങ്ങനെ

ചുംബനരംഗം ചിത്രീകരിച്ചത് അപ്രതീക്ഷിതമായി; കട്ട് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി കാജലും ചുംബന നായികമാരുടെ ലിസ്റ്റിൽ; വിവാദമായ ലിപ് ലോക്ക് രംഗം ഉണ്ടായത് ഇങ്ങനെ

ടുവിൽ തെന്നിന്ത്യൻ നടി കാജൽ അഗർവാളും ചുംബന നായികമാരുടെ പട്ടികയിൽ ഇടംപിടിച്ചു. കാജൽ നായികയാവുന്ന ദോ ലഫ്‌സോൻ കി കഹാനിയുടെ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു നായകൻ രൺദീപ് ഹൂഡയെ കാജൽ ചുംബിച്ചത്. ചുംബന സീൻ പുറത്തായതോടെ പുതിയ വിവാദങ്ങളും ഉയരുകയാണ്.

കാജലിന്റെ മൂന്നാമത്തെ ബോളിവുഡ് സിനിമയാണിത്. ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് കാജൽ എത്തുന്നത്. കാജലും രൺദീപും തമ്മിലുള്ള പ്രണയരംഗത്തിനിടെ യാണ് രൺദീപ് കാജലിനെ ചുംബിച്ചത്. എന്നാൽ, ഇങ്ങനെയൊരു ചുംബന രംഗത്തെ കുറിച്ച് സംവിധായകൻ കാജലിനോട് പറഞ്ഞിരുന്നില്ല. ഇതോടെ കാജൽ കട്ട് പറഞ്ഞു പിന്മാറി. രൺദീപിനോട് അലോസരവും കാജൽ കാട്ടിയില്ല.

പക്ഷേ,? ഈ രംഗം സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് കാജൽ സംവിധായകനോട് ആവശ്യപ്പെട്ടു. ചുംബനം ഒഴിവാക്കി ഈ രംഗം ഒന്നുകൂടെ ചെയ്യാമെന്നും കാജൽ നിർദ്ദേശിച്ചു. രൺദീപ് ആ രംഗത്തിൽ സ്വാഭാവികമായ അഭിനയമാണ് കാഴ്ചവച്ചതെന്നും അതിനാൽതന്നെ ഈ രംഗം സിനിമയുടെ ഹൈലൈറ്റായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു. ചുംബന രംഗം ഒഴിവാക്കിയാൽ പ്രണയ രംഗത്തിന് പൂർണത നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് തിരക്കഥയോട് നീതി പാലിക്കുന്നതിന് വേണ്ടി കാജൽ നിലപാട് മയപ്പെടുത്തിയതെ്ന്നാണ് സൂചന.പിന്നീട് വീണ്ടും ലിപ്‌ലോക്കോട് കൂടി തന്നെ ആ രംഗം ചിത്രീകരിക്കുകയായിരുന്നു.കൊറിയൻ ചിത്രം ഓൾവേയ്സ് ആണ് ദോ ലഫ്സോൻ കീ കഹാനി എന്ന പേരിൽ റീമേക്ക് ചെയ്തിരിക്കുന്നത്. മലേഷ്യയിൽ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന ദോ ലഫ്സോൻ കീ കഹാനി ജൂൺ പത്തിന് റിലീസ് ചെയ്യും.

അതേ സമയം ലിപ് ലോക് വിവാദം സിനിമയുടെ പ്രചരണത്തിനുള്ള ഗിമ്മിക്കാണെന്ന ആരോപണവുമായി ആരാധകർ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും രംഗത്തെത്തി. മുമ്പ് തെലുങ്ക്,തമിഴ് ചിത്രങ്ങളിൽ കാജലിന്റെ ലിപ് ലോക്ക് രംഗങ്ങൾ ചിത്രസഹിതം കാട്ടിയാണ് ആരാധകരുടെ വാദം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP