Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

96 തിയേറ്ററിലെത്തിക്കാൻ നിർമ്മാതാവിനെ സഹായിച്ചത് വിജയ് സേതുപതി; പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായ നിർമ്മാതാവിനെ പണം നല്കിയും സഹായിച്ച് മക്കൾ സെൽവൻ; നിർമ്മാതാക്കൾ പണം നൽകിയില്ലെങ്കിൽ ചിത്രത്തിൽ അഭിനയേക്കണ്ടതില്ലെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നല്കി നടികർ സംഘം

96 തിയേറ്ററിലെത്തിക്കാൻ നിർമ്മാതാവിനെ സഹായിച്ചത് വിജയ് സേതുപതി; പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായ നിർമ്മാതാവിനെ പണം നല്കിയും സഹായിച്ച് മക്കൾ സെൽവൻ; നിർമ്മാതാക്കൾ പണം നൽകിയില്ലെങ്കിൽ ചിത്രത്തിൽ അഭിനയേക്കണ്ടതില്ലെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നല്കി നടികർ സംഘം

വിജയകരമായ മുന്നറ്റത്തിലാണ് വിജയ് സേതുപതി ചിത്രം 96.മക്കൾ സെൽവന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി ചിത്രം മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ചിത്രത്തിന് ലഭിച്ചിരുന്നു. ദിപാവലി റിലീസായി ചിത്രം സൺടിവിയിൽ സംപ്രേഷണം ചെയ്തിട്ടും തീയേറ്ററുകളിൽ വിജയ പ്രയാണം തുടരുന്ന ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപായി നിരവധി പ്രതിസന്ധികൾ തരണം ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതായിരുന്നു ഇതിന്റെ പ്രധാന കാരണം. വിജയ് സേതുപതി തന്റെ കൈയിൽ നിന്നും കോടികൾ മുടക്കിയാണ് ഇത് പരിഹരിച്ചിരുന്നത്. വിജയ് സേതുപതിയുടെ സഹായം തേടിയതിന് നിർമ്മാതാവായ എസ് നന്ദഗോപാലിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ നന്ദഗോപാലിന് വീണ്ടും തിരിച്ചടി നൽകി നടിഗർ സംഘത്തിന്റെ പുതിയ തീരുമാനം വന്നിരിക്കുകയാണ്. പണം നൽകാൻ വിമുഖത കാണിക്കുന്ന നിർമ്മാതാക്കളുടെ ചിത്രങ്ങളിൽ നടികർ സംഘത്തിലെ അംഗങ്ങളാരും ഇനി മുതൽ ജോലി ചെയ്യേണ്ടതില്ല എന്നാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. 96ന്റെ നിർമ്മാതാവിനെയും വെട്ടിലാക്കികൊണ്ടാണ് സംഘടന പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

96ന്റെ നിർമ്മാതാവ് എസ്.നന്ദഗോപാൽ മുൻപ് കത്തിസണ്ടെ എന്ന ചിത്രത്തിനായി മൂന്ന് കോടി രൂപ ഒരു സാമ്പത്തിക ഇടപാടുകാരനിൽ നിന്നും കടം വാങ്ങിയിരുന്നു. ഇതിനൊപ്പം ഒരു കോടി രൂപ നടനും പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡണ്ടുമായ വിശാലിനും നന്ദഗോപാൽ കൊടുക്കാനുണ്ടായിരുന്നു. പണം തിരിച്ചുകൊടുക്കാൻ നന്ദഗോപാലിന് സാധിക്കാത്തതിനാൽ 96ന്റെ റിലീസ് പ്രതിസന്ധിയിൽ ആവുകയായിരുന്നു. തുടർന്ന് റിലീസിനു മുന്നോടിയായി വിജയ് സേതുപതി ഈ പ്രശ്നം പരിഹരിച്ചിരുന്നു. നാല് കോടി രൂപ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി മുടക്കിയിരുന്നു. ചിത്രത്തിന്റെ സുഗമമായ റിലീസിനു വേണ്ടിയായിരുന്നു ഈ പണം നടൻ മുടക്കിയിരുന്നത്.വിശാലിന് ചിത്രത്തിന്റെ നിർമ്മാതാവ് എസ് നന്ദഗോപാൽ കൊടുക്കാനുണ്ടായിരുന്ന കോടികൾ വിജയ് സേതുപതി നൽകിയതിന് ശേഷമാണ് ചിത്രം റിലീസായത്. സിനിമയിൽ അഭിനയിക്കാൻ സേതുപതി പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ താൻ 96 ൽ അഭിനയിച്ച എല്ലാവർക്കും പ്രതിഫലം പൂർണ്ണമായി നൽകിയെന്നാണ് നന്ദഗോപാൽ പ്രതികരിക്കുന്നത്.സിനിമ റിലീസാകുന്നതിന് ആറു മാസം മുമ്പ് വിജയ് സേതുപതിയുടെ പ്രതിഫല തുക ഞാൻ നൽകിയിരുന്നു. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുകയും റിലീസ് സമയത്ത് വിജയ് സേതുപതി എന്നെ പണപരമായി സഹായിക്കുകയും ചെയ്തു. തീർച്ചയായും ആ പണം ഞാൻ തിരികെ നൽകും അതിനുള്ള ബാധ്യത എനിക്കുണ്ട്. എന്നാൽ വിക്രം പ്രഭുവിന് പണം നൽകാനില്ലെന്നത് സത്യമാണ്. വിശാലും ഞാനും തമ്മിൽ പ്രശ്നമുണ്ട്. അത് പ്രതിഫലത്തിന്റെ പേരിലുള്ളതല്ല.

അതിന്റെ പ്രതിഫലം നൽകിയതാണ്. എന്നാൽ അതിന് ശേഷം വേണ്ടി വന്ന ചില ഡബ്ബിംഗുകളുടെ നൽകിയിരുന്നില്ല. തുപ്പറിവാലന്റെ ഷെയറുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നന്ദഗോപാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP