Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ട്വിറ്ററിലും താരം ശ്രുതി തന്നെ; സൂപ്പർ സ്റ്റാർ രജനികാന്തിനെ പോലും കടത്തിവെട്ടിയ നടിയുടെ ഫോളോവേഴ്‌സ് 12 ലക്ഷമായി

ട്വിറ്ററിലും താരം ശ്രുതി തന്നെ; സൂപ്പർ സ്റ്റാർ രജനികാന്തിനെ പോലും കടത്തിവെട്ടിയ നടിയുടെ ഫോളോവേഴ്‌സ് 12 ലക്ഷമായി

ഏറെ വിവാദങ്ങളൊക്കെ ശ്രുതിയുടെ പിന്നാലെ ഉണ്ടായിട്ടും ആരാധകർക്ക് ശ്രുതിയെ വളരെ ഇഷ്ടമാണ്. പാട്ട്, സൗന്ദര്യം, അഭിനയം എന്നീ മേഖലകളിലെല്ലാം കഴിവു തെളിയിച്ച താരം ഉലകനായകൻ കമലഹാസന്റെ മകളെന്ന് പേരു കാത്ത് സൂക്ഷിക്കുന്ന ആളുകൂടിയാണ്.
സാമൂഹ്യ സൈറ്റുകളിൽ സജീവ സാന്നിദ്ധ്യമായ ശ്രുതി പ്രചാരത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ മെഗാതാരം രജനീകാന്തിനെയും മരുമകൻ ധനുഷിനെയും കാമുകൻ സിദ്ധാർത്ഥിനെയുമെല്ലാം വെട്ടിയിരിക്കുകയാണ്.

ട്വിറ്ററിലെ തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ശ്രുതിക്ക് മൈക്രോ ബ്ലോഗിങ് സൈറ്റിലെ ആരാധകർ 12 ലക്ഷമായി.രജനിക്ക് ഏഴര ലക്ഷം മാത്രമാണ് ഉള്ളത്.

ശ്രുതിയുമായി ബന്ധപ്പെടുത്തി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്ന യുവനടൻ സിദ്ധാർത്ഥാണ് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ രണ്ടാമതുള്ളത്. 1.11 ദശലക്ഷമാണ് സിദ്ധാർത്ഥിന്റെ ആരാധകർ. തൊട്ടു പിന്നിൽ 9,02,000 ഫോളോവേഴ്‌സുമായി തൃഷയും അതിന് പിന്നിൽ ശ്രുതിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും രജനീകാന്തിന്റെ മരുമകനുമായ ധനുഷുമുണ്ട്. ധനുഷിന് 8,72,000 ഫോളോവേഴ്‌സുണ്ട്. 8,20,000 ഫോളോവേഴ്‌സുള്ള മഹേഷ്ബാബു, 649,000 ആരാധകരുള്ള സാമന്ത എന്നിവരാണ് പിന്നിലുള്ളത്. മെഗാതാരം രജനീകാന്തിന് 762,000 ആരാധകരാണുള്ളത്.

തെന്നിന്ത്യയിൽ അനേകം ഹിറ്റ് സിനിമകളുടെ ഭാഗമായിത്തീർന്ന ശ്രുതി സൂര്യയ്ക്ക് പിന്നാലെ തമിഴിലെ മറ്റൊരു മെഗാതാരം വിജയ് യുടെ നായികയാകാനുള്ള നീക്കത്തിലാണ്. അതിന് പുറമേ ഹിന്ദിയിലും താരത്തിന് ഒരു പിടി ചിത്രങ്ങളുണ്ട്. അക്ഷയുടെ നായകിയായി ഗബ്ബാർ, ജോൺ ഏബ്രഹാമിന്റെ വെൽക്കം ബാക്ക്, റോക്കി ഹാൻസം, തിഗ്മാൻഷു ധൂലിയയുടെ യാരാ എന്നിവയാണ് ശ്രുതി കരാറായിരിക്കുന്ന ചിത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP