Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടിയുമായി പ്രണയബന്ധമില്ലെന്ന് റോബർട്ട്; നൃത്തസംവിധായകൻ പറയുന്നത് പച്ചക്കള്ളം എന്ന് വനിത വിജയകുമാർ; പ്രണയമില്ലെങ്കിൽ പിന്നെന്തിന് എന്റെ പേര് കയ്യിൽ പച്ചകുത്തി എന്നും ചോദ്യം

നടിയുമായി പ്രണയബന്ധമില്ലെന്ന് റോബർട്ട്; നൃത്തസംവിധായകൻ പറയുന്നത് പച്ചക്കള്ളം എന്ന് വനിത വിജയകുമാർ; പ്രണയമില്ലെങ്കിൽ പിന്നെന്തിന് എന്റെ പേര് കയ്യിൽ പച്ചകുത്തി എന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്‌

തങ്ങൾ പ്രണയത്തിലല്ലെന്ന് നൃത്തസംവിധായകൻ റോബർട്ട് വ്യക്തമാക്കിയതിന് പിന്നാലെ റോബർട്ട് പറയുന്നത് കള്ളമാണ് എന്ന പറഞ്ഞ് വനിത വിജയകുമാർ രംഗത്ത്. താനുമായി പ്രണയത്തിലായിരുന്നുവെന്ന വനിതയുടെ വെളിപ്പെടുത്തിൽ വ്യാജമായിരുന്നുവെന്നും തന്നെ വനിത ചതിക്കുകയായിരുന്നുവെന്നും റോബർട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വനിതയിപ്പോൾ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വനിത.

'റോബർട്ട് പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങൾ പ്രണയത്തിലായിരുന്നു. വളരെ കുറിച്ച് കാലം മാത്രം. അതിന് ശേഷം വേർപിരിഞ്ഞു. എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കിൽ റോബർട്ട് എന്തിന് എന്റെ പേര് കയ്യിൽ പച്ചകുത്തി. കേവലം ഒരു സിനിമയുടെ പ്രമോഷന് ആരെങ്കിലും അങ്ങനെ ചെയ്യുമോ?'- വനിത ചോദിക്കുന്നു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രണയമുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റോബർട്ട് പറയുന്നത്.' ഞാനും വനിതയും ചേർന്ന് ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്. എം.ജി.ആർ രജനി കമൽ എന്ന പേരിൽ. സംവിധാനം ചെയ്തത് ഞാൻ തന്നെയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വനിത ഞാനുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചു. ഗോസിപ്പുകൾ പരന്നാൽ അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അവർ പറഞ്ഞത്. ആ വാർത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ എന്റെ കുടുംബജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചു. ഞാനും എന്റെ ഭാര്യയും വനിതയുമായി വഴക്കിട്ടു. സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ ഇതെല്ലാം ജനങ്ങൾ മറക്കുമെന്ന് വനിത ഞങ്ങളോട് പറഞ്ഞു.

15-20 വർഷങ്ങളായി വനിത ഒരാളുമായി പ്രണയത്തിലാണ്. അവർ ഒറ്റയ്ക്കാണെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജനശ്രദ്ധ പിടിച്ചു പറ്റാൻ എന്തുവേണമെങ്കിലും വനിത ചെയ്യും. ബിഗ് ബോസിൽ കയറിക്കൂടിയത് അതിന് വേണ്ടിയാണ്'- റോബർട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP