Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാള സിനിമയിലെ നടിമാർ ഇദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോലും തയ്യാറല്ല; ഒരു സ്ത്രീയായിട്ട് കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കുന്നു..ഇതുശരിയല്ല.. ഇതോടെ എല്ലാ ബഹുമാനവും പോയി; ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേർന്ന തമിഴ് മാധ്യമപ്രവർത്തകയ്ക്ക് പൊങ്കാലയിട്ട് മുൻനിര നായികമാർ

മലയാള സിനിമയിലെ നടിമാർ ഇദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോലും തയ്യാറല്ല; ഒരു സ്ത്രീയായിട്ട് കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കുന്നു..ഇതുശരിയല്ല.. ഇതോടെ എല്ലാ ബഹുമാനവും പോയി; ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേർന്ന തമിഴ് മാധ്യമപ്രവർത്തകയ്ക്ക് പൊങ്കാലയിട്ട് മുൻനിര നായികമാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞുപിറന്നപ്പോൾ ആശംസകളുമായി പലരുമെത്തി. അക്കൂട്ടത്തിൽ തമിഴ് സിനിമ മാധ്യമപ്രവർത്തക ശ്രീദേവി ശ്രീധറും ഒരു ട്വീറ്റിട്ടു. എന്നാൽ, ആശംസകൾ നേർന്നതിന് ശ്രീദേവിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻനിര നായികമാർ. തമിഴ് സിനിമാ മാധ്യമ പ്രവർത്തകയുടെ ട്വീറ്റിന് താഴെ ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ ശരൺ, രാകുൽ പ്രീത് എന്നിവരാണ് വിമർശിച്ച് ട്വീറ്റ് ചെയ്തത്.

'ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്റെ ക്രിമിനൽ റെക്കോർഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവർ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകൾ ഇയാൾക്കൊപ്പം അഭിനയിക്കാൻ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്, ലക്ഷ്മി മാൻചു കുറിച്ചു.

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താൻ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാൻ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാൾ സത്യം ചെയ്യണം, തപ്സി കുറിച്ചു.'മാധ്യമങ്ങൾ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്‌ത്തരുത്. നിങ്ങൾ ഒരു നിലപാടെടുത്തില്ലെങ്കിൽ പിന്നെ ആരാണ് എടുക്കുക? രാകുൽ പ്രീത് പ്രതികരിച്ചു.

ലക്ഷ്മിയെയും തപ്സിയെയും പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. 'ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാർഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂർണമായും പിന്തുണയ്ക്കുന്നു.' 'ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ്. എന്നിട്ടും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വിശ്വസിക്കാൻ കഴിയുന്നില്ല' ശ്രീയ ശരൺ കുറിച്ചു.

അതേസമയം, താൻ തന്റെ ജോലി ചെയ്യുക മാത്രമാണെന്നും ഇതിൽ വ്യക്തിപരമായൊന്നും ഇല്ലെന്നും ശ്രീദേവി ശ്രീധർ കുറിച്ചു. അച്ഛൻ തെറ്റുകാരനാണെങ്കിൽ മകളെ എന്തിന് ശിക്ഷിക്കണമെന്നും അവർ ട്വീറ്റിൽ ചോദിച്ചു. ദിലീപിനെ ന്യായീകരിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഇപ്പോഴും നടിമാർ അഭിനയിക്കാൻ തയ്യാറാവുന്നുണ്ടെന്നാണ് ഒരാളുടെ ട്വീറ്റ്<

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP