Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഞാൻ ലെസ്‌ബിയനല്ല, മുതലക്കണ്ണീരൊഴുക്കി ഓസ്‌കാർ പുരസ്‌കാരമൊന്നും ആരും നേടാൻ പോകുന്നില്ല; നുണക്കഥകളാണ് അവർ പറയുന്നത്; രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് തനുശ്രീയുടെ മറുപടി

ഞാൻ ലെസ്‌ബിയനല്ല, മുതലക്കണ്ണീരൊഴുക്കി ഓസ്‌കാർ പുരസ്‌കാരമൊന്നും ആരും നേടാൻ പോകുന്നില്ല; നുണക്കഥകളാണ് അവർ പറയുന്നത്; രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് തനുശ്രീയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തനുശ്രീ ലെസ്‌ബിയനാണെന്നും പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയ നടി രാഖി സാവന്തിനെതിരെ നടി രംഗത്തെത്തി. താൻ ലെസ്‌ബിയനല്ലെന്നും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു.

പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാർ പുരസ്‌കാരമൊന്നും ആരും നേടാൻ പോകുന്നില്ല. നുണക്കഥകളാണ് അവർ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി.

നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടർന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

12 വർഷങ്ങൾക്ക് മുൻപ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാർട്ടികൾക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാൻ തന്നിരുന്നു.'തന്റെ സ്വകാര്യ ഭാഗങ്ങളിൽ തനുശ്രീ അനുവാദമില്ലാതെ സ്പർശിച്ചിരുന്നുവെന്നും പലപ്പോഴും ബലാൽസംഗം എന്ന് പറയാവുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു.

മുൻ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആൺകുട്ടിയാണെന്നും. ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ. എന്നാൽ തനുശ്രീയുടെ പേര് പറയുന്നത് അവർ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും രാഖി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP