Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗന്ദര്യയെ വിവാഹം കഴിച്ച വിശാഖൻ ആദ്യ ഭർത്താവിന്റെ സുഹൃത്ത്; താരപുത്രിയെ സ്വന്തമാക്കിയ വിശാഖന്റെ ആദ്യ ഭാര്യ വിവാഹം കഴിച്ചത് ത്രിഷയുമായി കല്യാണം ഉറപ്പിച്ച ശേഷം പിന്മാറിയ വരുൺ മണിയെ; രജനീകാന്തിന്റെ മകളുടെ രണ്ടാം വിവാഹം ചർച്ചയാക്കി തമിഴ് സിനിമാ ലോകം

സൗന്ദര്യയെ വിവാഹം കഴിച്ച വിശാഖൻ ആദ്യ ഭർത്താവിന്റെ സുഹൃത്ത്; താരപുത്രിയെ സ്വന്തമാക്കിയ വിശാഖന്റെ ആദ്യ ഭാര്യ വിവാഹം കഴിച്ചത് ത്രിഷയുമായി കല്യാണം ഉറപ്പിച്ച ശേഷം പിന്മാറിയ വരുൺ മണിയെ; രജനീകാന്തിന്റെ മകളുടെ രണ്ടാം വിവാഹം ചർച്ചയാക്കി തമിഴ് സിനിമാ ലോകം

മിഴ് സിനിമ ലോകവും സോഷ്യൽ മീഡിയയിലും ഇപ്പോഴത്തെ ചർച്ച വിഷയം രജനികാന്തിന്റെ മകൾ സൗന്ദര്യയുടെ വിവാഹമാണ്. ഫെബ്രുവരി 11 നായിരുന്നു താരപുത്രിയുടേയും നടനും ബിസിനസ്സുകാരനുമായ വിശാഖന്റേയും വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്. എന്നാൽ താരപുത്രിയെ വിവാഹം ചെയ്ത നടനും വ്യവസായിയുമായ വിശാഖൻ വിശാഖൻ വനങ്കമുടിയെക്കുറിച്ചാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ ചർച്ചയ

സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണ് കഴിഞ്ഞത്. സൗന്ദര്യയുടെ കുടുംബസുഹൃത്തായിരുന്ന വിശാഖൻ താരപുത്രിയുടെ മുൻ ഭർത്താവായ അശ്വിന്റെ സുഹൃത്തു കൂടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുൻ ഭർത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ ഒരു മകൻ ഉണ്ട്.

ഡിഎംകെ നേതാവ് കെപികെ കുമാരന്റെ മകൾ കനിഖ കുമാരനെയാണ് വിശാഖൻ ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം കനിഖ നടി തൃഷയുമായി ആദ്യം കല്യാണം ഉറപ്പിച്ച വരുൺ മണിയനെയാണ് വിവാഹം ചെയ്തത്.

പ്രമുഖ മരുന്നു കമ്പനി അപെക്സ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് വിശാഖൻ. ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത വിശാഖൻ യുഎസിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ മാസ്റ്റർ ഡിഗ്രി എടുത്തിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് മനോജ് ബീധ സംവിധാനം ചെയ്ത ചിത്രത്തിൽ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന്റെ വേഷത്തിലാണ് വിശാഖൻ എത്തിയത്.

ഹിന്ദു മതാചാരപ്രകാരമായിരുന്നു സൗന്ദര്യയുടേയും വിശാഖന്റേയും വിവാഹം നടന്നത്. ഫെബ്രുവരി 11 ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽവച്ചായിരുന്നു വിവാഹം നടന്നത്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. രജനിയുടെ അടുത്ത സുഹൃത്തും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരവുമായ കമൽഹാസനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP