Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജയ്പൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൽമാന്റെ കൈപിടിച്ച് ലൂലിയയുമെത്തി; ഇടവേളയ്ക്ക് ശേഷം കാമുകിയുമൊന്നിച്ചുള്ള സൽമാന്റെ യാത്ര വീണ്ടും ഗോസിപ്പുകോളങ്ങളിൽ; പ്രണയജോഡികളെ ഒരുമിച്ച കണ്ട സന്തോഷത്തിൽ ആരാധകരും

ജയ്പൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൽമാന്റെ കൈപിടിച്ച് ലൂലിയയുമെത്തി; ഇടവേളയ്ക്ക് ശേഷം കാമുകിയുമൊന്നിച്ചുള്ള സൽമാന്റെ യാത്ര വീണ്ടും ഗോസിപ്പുകോളങ്ങളിൽ; പ്രണയജോഡികളെ ഒരുമിച്ച കണ്ട സന്തോഷത്തിൽ ആരാധകരും

ൽമാൻ ഖാന്റെ കാമുകിയെന്ന പേരിലാണ് റഷ്യയിലെ പ്രശസ്തമായ ടെലിവിഷൻ പ്രസന്ററാണ് ലൂലിയ ഇന്ത്യയിൽ അറിയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും സൽമാനും ലൂലിയും ഇക്കാര്യത്തെക്കുറിച്ച് മിണ്ടാറില്ല. ഇരുവരും വിവാഹിതയാകുമെന്ന വാർത്തകളും, പിരിഞ്ഞുവെന്ന വാർത്തകളും ഇതിനോടകം തന്നെ പല തവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് വാർത്തകളിൽ നിറയുന്നത്.

ജയ്പൂരിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സൽമാന്റെ കൈപിടിച്ച് ലൂലിയയെത്തിയത്. ഇരുവരെയും ഒന്നിച്ച് കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. ആരാധകരും പാപ്പരാസികളും ഇരുവരെയും വളഞ്ഞു. എന്തായാലും ഇരുവരുടെയും ഒന്നിച്ചുള്ള ജയ്പൂർ യാത്ര പ്രണയ അഭ്യൂഹങ്ങൾക്ക് പുതിയ മാനം നൽകുകയാണ്.

രാജസ്ഥാൻ ടൂറിസം മന്ത്രിയായ ബിനാ കാകിന്റെ ഉടമസ്ഥയിലുള്ള ഉമാങ് എന്ന സ്പെഷ്യൽ ചിൽഡ്രൻ സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സൽമാൻ ഖാൻ. ഉമാങ്ങിന്റെ ട്രസ്റ്റിയായ ബിന, സൽമാന്റെ നല്ലൊരു സുഹൃത്തും സൽമാന്റെ ഓൺസ്‌ക്രീൻ അമ്മ വേഷങ്ങൾ നിരവധി തവണ കൈകാര്യം ചെയ്ത വ്യക്തിയുമാണ്. ഗോഡ് തുസി ഗ്രേറ്റ് ഹോ, സലാം ഇഷ്‌ക് തുടങ്ങിയ സൽമാൻ ചിത്രങ്ങളിലൊക്കെ ബിനയും അഭിനയിച്ചിട്ടുണ്ട്.

സുൽത്താനിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് അവതാരകയും അഭിനേത്രിയുമായ ലൂലിയ വാന്ററെയുമായി സൽമാൻ പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. പലയിടങ്ങളിലും ഇരുവരെയും ഒന്നിച്ചു കാണാൻ തുടങ്ങുകയും സൽമാന്റെ കുടുംബ വിരുന്നുകളിൽ വരെ ലൂലിയ നിത്യസാന്നിധ്യമാവുകയും ചെയ്തതോടെ ഊഹപോഹങ്ങളും ശക്തമായി. സൽമാന്റെ സഹോദരിമാർക്കൊപ്പം കറങ്ങി നടക്കുന്ന ലൂലിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിരവധി തവണ ചർച്ചയായിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP