Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനുഷ്‌ക ഷെട്ടിക്കായി സാഹോയുടെ പ്രത്യേക പ്രദർശന നടത്തി; സഹതാരത്തിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമിൽ എത്തി; ബാഹുബലി താരം പ്രഭാസ് ആള് വളരെ സിംപിളും ഹംപിളുമാണ്

അനുഷ്‌ക ഷെട്ടിക്കായി സാഹോയുടെ പ്രത്യേക പ്രദർശന നടത്തി; സഹതാരത്തിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമിൽ എത്തി; ബാഹുബലി താരം പ്രഭാസ് ആള് വളരെ സിംപിളും ഹംപിളുമാണ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: രാജമൗലി ചിത്രമായ ബാഹുബലിയിലൂടെ നടൻ പ്രഭാസ് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടനായി ഉയർന്നു കഴിഞ്ഞു. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ പുതിയ ചിത്രം എല്ലാവരിലും ആകാംക്ഷ ഉണർത്തുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സഹോയാണ്.

ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായി എത്തുന്ന ചിത്രം ഓഗസ്റ്റ് 30 തിയേറ്ററുകളിൽ എത്തുന്നത്. ബാഹുബലിക്ക ശേഷം പുറത്തു വരുന്ന പ്രഭാസ് ചിത്രമാണ് സഹോ. സഹോയിൽ പ്രഭാസിനു ശ്രദ്ധ കപൂറിനുമൊപ്പം ബോളിവുഡ് താരം നീൽ നിതിൻ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരജാഡയോ സൂപ്പർസ്റ്റാർ പദവിയോ ഇല്ലാത്ത സിമ്പിൾ മനുഷ്യനാണ് പ്രഭാസെന്ന് നീൽ. ഡിൻഎ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീൽ ഇക്കാര്യം വ്യക്തമാക്കിയത്. താൻ പ്രഭാസിൽ നിന്ന് ഒരു പാട് കാര്യങ്ങളും പഠിച്ചെന്നും താരം പറയുന്നു. സഹതാരങ്ങൾ മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്നും താരം വ്യക്തമാക്കി.

സഹോയുടെ ഷൂട്ടിങ്ങ് അബുദാബിയിൽ നടക്കുമ്പോൾ തന്റെ ഭാര്യ ഗർഭിണിയായിരുന്നു. എല്ലാ ദിവസവും ഭാര്യയെ കുറിച്ചും അവരുടെ ആരോഗ്യത്തിനെ കുറിച്ചും വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്ന. കൂടാതെ തന്റ റൂമിലെത്തി ഭാര്യക്കായി സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു വെന്നും നീൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം സഹോയുടെ പ്രത്യേക പ്രദർശനം പ്രഭാസ് അനുഷ്‌ക്ക ഷെട്ടിക്ക് വേണ്ടി ഒരക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബാഹുബലിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയമാണ് അനുഷ്‌ക ഷെട്ടിക്കായി സാഹോയുടെ പ്രത്യേക പ്രദർശനം പ്രഭാസ് ഒരുക്കിയത്. പ്രദർശനം തീർത്തും സ്വകാര്യമായിരിക്കുമെന്നും അറിയുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നെങ്കിലും താരങ്ങൾ അത് നിഷേധിച്ചിരുന്നു. വിവാഹം ഇതുവരെ കഴിയാത്ത പ്രഭാസ് അനുഷ്‌ക ഷെട്ടിയെ ഉടൻ കല്യാണം കഴിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇതൊന്നും അധികം ശ്രദ്ധിക്കാതെ സിനിമാത്തിരക്കുകളുമായി മുന്നോട്ട് പോവുകയായിരുന്നു താരജോഡികൾ.ബാഹുബലിക്ക് മുൻപും നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP