Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത്തിൽ മമ്മൂട്ടിയോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

പ്രണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത്തിൽ മമ്മൂട്ടിയോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

മറുനാടൻ ഡെസ്‌ക്‌


പണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത്തിൽ മമ്മൂട്ടിയോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ


കൊച്ചി:ബിഗ്‌ബോസ് വേദിയിൽ തന്റെ ആദ്യപ്രണയം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്. മത്സരവിഭാഗത്തിൽ ചോദ്യമായി വന്നപ്പോഴാണ് രഞജിനി തന്റെ മനസ് തുറന്നത്. രണ്ടാംദിനത്തിൽ ബിഗ് ബോസ് ഹൗസ് വൃത്തിയാക്കാനായാണ് മത്സരാർഥികൾ ഇറങ്ങിയത്. ക്യാപ്റ്റനായ ശ്വേത മേനോന്റെ നേതൃത്വത്തിലാണ് മത്സരാർത്ഥികൾ പണി ആരംഭിച്ചത്. ആദ്യം അടിച്ചുവാരി വൃത്തിയാക്കലാണ് നടന്നത്. പിന്നീട് അടുക്കളയിലേക്ക് നീങ്ങിയ മത്സരാർഥികൾ പാട്ടും കൂത്തുമായി അടുക്കളയിലെത്തി. ഇതിനിടെയാണ് ശ്വേതയ്ക്ക് ബിഗ് ബോസിന്റെ വിളി വന്നത്.വിരലിന് പരുക്കേറ്റ അരിസ്റ്റോ സുരേഷിന് വേണ്ട പരിചരണം പേളി മാണിയും രഞ്ജിനി ഹരിദാസും ചേർന്ന് നൽകിയിരുന്നു.

മത്സരത്തിനിടയിൽ ഫയലിൽ വെച്ചിരിക്കുന്ന കത്ത് വായിക്കാനാണ് ശ്വേതക്ക് നിർദ്ദേശം ലഭിച്ചത്. കത്തിൽ മത്സരാർഥികൾ പ്രണയഗാനമിട്ട് നൃത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ തന്റെ ആദ്യപ്രണയത്തെ കുറിച്ച് പങ്കുവെക്കാൻ ചോദ്യമായപ്പോൾ അനുപ് ചന്ദ്രൻ പ്രതികരിച്ചു. പിന്നാലെ രഞ്ജിനി ഹരിദാസിന്റെ ഊഴമായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ട് അമേരിക്കയിൽ പോയ കാമുകൻ മറ്റൊരാളെ വിവാഹം ചെയ്തതായി രഞ്ജിനി പറഞ്ഞു. ഒമ്പതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു. സ്‌കൂളിൽനിന്ന് വിനോദയാത്ര പോയപ്പോഴാണ് തമ്മിൽ കൂടുതൽ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വീട്ടിലും, വീട്ടിലേക്കുള്ള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നു. പിന്നീട് അമേരിക്കയിൽ എത്തിയപ്പോൾ ഗ്രീൻ കാർഡിന് വേണ്ടി അയാൾ യുഎസ് സ്വദേശിനിയെ വിവാഹം ചെയ്തു. ഇത് തന്നെ വിഷമിപ്പിച്ചതായും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ഫയലിൽ വച്ചിരിക്കുന്ന കത്ത് വായിക്കാൻ ശ്വേത മേനോന് നിർദ്ദേശം കിട്ടിയെങ്കിലും മലയാളം അറിയാത്തത് കാരണം ഇതിന് സാധിച്ചില്ല. തനിക്ക് കണ്ണ് പിടിക്കുന്നില്ലെന്നും മലയാളം വായിക്കാനറിയില്ലെന്നും ശ്വേത അറിയിച്ചു. തുടർന്ന് സാബുവാണ് കത്ത് വായിച്ചത്. ഓരോ മത്സരാർത്ഥികളേയും നാല് ഗ്രൂപ്പുകളായി തിരിച്ച് ജോലികൾ നൽകാനായിരുന്നു നിർദ്ദേശം. മറ്റുള്ളവർ ജോലി ചെയ്യുന്നുണ്ടോയെന്ന് ശ്വേതയാണ് നിരീക്ഷിക്കുന്നത്. കുളിമുറി വൃത്തിയാക്കാനായി അതിഥി റായ്, ദിയ സന, ബഷീർ, ശ്രീനിഷ് അരവിന്ദ് എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ജോലികൾക്ക് ശേഷം ഓരോ പാട്ടുകൾ നൽകി ഇതിന് നൃത്തം ചെയ്യാനായിരുന്നു ഓരോ മത്സരാർഥികൾക്കും നിർദ്ദേശം ലഭിച്ചത്.അപ്രതീക്ഷിതമായി അവരവരുടെ ഗാനം പ്ലേ ചെയ്യപ്പെടുമ്പോൾ മത്സരാർത്ഥികൾ ഓരോരുത്തരായി നൃത്തം ചെയ്യണം. അർച്ചനയ്ക്കായിരുന്നു ആദ്യ ഊഴം. പിന്നാലെ ഒരു മധുരക്കിനാവിൻ എന്ന ഗാനത്തിന് അനൂപ് ചന്ദ്രനും നൃത്തം ചെയ്തു.

പിന്നീട് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിക്കാനായിരുന്നു ബിഗ് ബോസ് നിർദ്ദേശിച്ചത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റർ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് പ്രണയം തകർന്നതെന്ന് സാബു പറഞ്ഞു. ഡിഗ്രിക്ക് പഠിക്കുമ്പാഴാണ് തനിക്ക് ആത്മാർത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. താൻ ആദ്യം സമീപിച്ചപ്പോൾ തന്നെ അവഗണിച്ച കുട്ടി പിന്നീട് താൻ കോളേജിൽ നാടകത്തിലും മറ്റും സജീവമായപ്പോൾ തിരികെ വന്നതായി അനൂപ് പറഞ്ഞു.

എന്നാൽ അന്ന് താൻ പെൺകുട്ടിയെ അവഗണിച്ചു. പിന്നീട് തന്റെ ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിന് പിന്നാലെ ആ പെൺകുട്ടിയേും ഭർത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെൺകുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താൻ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാർ എഴുതിയപ്പോൾ താൻ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താൻ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അച്ഛനേയും അമ്മയേയും താൻ സ്‌നേഹിക്കാൻ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു. പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP