Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വിവാഹിതരായ പുരുഷന്മാരെ വശീകരിക്കാൻ കിടപ്പറ ഒരുക്കി കാത്തിരിക്കുകയാണ് അവർ; കുടുംബം തകർക്കാൻ നടക്കുന്ന അവർ വേശ്യകളെക്കാൾ കഷ്ടം; സിനിമയിലെ ചില നടിമാരെ ഇകഴ്‌ത്തുന്ന നിർമ്മാതാവിന്റെ ഭാര്യയുടെ ട്വീറ്റ് സൃഷ്ടിച്ച കോലാഹലം ഇങ്ങനെ

വിവാഹിതരായ പുരുഷന്മാരെ വശീകരിക്കാൻ കിടപ്പറ ഒരുക്കി കാത്തിരിക്കുകയാണ് അവർ; കുടുംബം തകർക്കാൻ നടക്കുന്ന അവർ വേശ്യകളെക്കാൾ കഷ്ടം; സിനിമയിലെ ചില നടിമാരെ ഇകഴ്‌ത്തുന്ന നിർമ്മാതാവിന്റെ ഭാര്യയുടെ ട്വീറ്റ് സൃഷ്ടിച്ച കോലാഹലം ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: സിനിമയിലെ നടിമാർക്കെതിരെ ആഞ്ഞടിച്ച് നിർമ്മാതാവ് ജ്ഞാനവേൽ രാജയുടെ ഭാര്യയും കോസ്റ്റിയൂം ഡിസൈനറുമായ നേഹ ജ്ഞാനവേൽ. ചൊവ്വാഴ്ച രാത്രിയാണ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നേഹ രൂക്ഷ വിമർശനം ഉന്നയിച്ചത്. നിർമ്മാതാക്കളുടെ കുടുംബം തകർക്കാനും, കിടക്ക പങ്കിടാനുമായി പരിശ്രമിക്കുന്ന ചില നടിമാരുണ്ടെന്നും അവർ വേശ്യകളെക്കാൾ മോശമാണെന്നുമാണ് അവർ കുറിച്ചത്.

ചില നടിമാർ വിവാഹം കഴിഞ്ഞ പുരുഷന്മാരെ വശീകരിക്കുന്നു. അവർക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കൽ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോൾ ഞാൻ പുറത്ത് വിടും. പുരുഷന്മാരുടെ കുടുംബങ്ങൾ നാണക്കേട് കരുതി ഒന്നും പുറത്ത് പറയില്ലെന്ന ധൈര്യത്തിലാണ് ഈ നടിമാരുടെ സാഹസമെന്നും നേഹ കുറിച്ചു.

Stories you may Like

നേഹയുടെ ട്വീറ്റ് വിവാദമായതോടെ. ജ്ഞാനവേൽ രാജയ്ക്ക് നടിമാരുമായി ബന്ധം ഉള്ളതുകൊണ്ടാണോ അവർ ഇത്തരത്തിൽ ട്വീറ്റ് ചെയ്തത് എന്ന് ചിലർ ചോദിച്ചു.ഇതോടെ വിവാദമായ ട്വീറ്റുകൾ നീക്കം ചെയ്ത് നേഹ വിശദീകരണവുമായി വന്നു.

ഞാനും ഭർത്താവുമായി യാതൊരു പ്രശ്നവുമില്ല. കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാനല്ല.

സ്ത്രീകൾ സ്ത്രീകളിൽ നിന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്ത് തന്നെ ആയാലും അത്തരത്തിലുള്ള സ്ത്രീകൾക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ്'- നേഹ ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയ വളരെ ശക്തമായ ഇക്കാലത്ത് താൻ ഉന്നയിച്ച വിഷയത്തെ പിന്തുണയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.സൂര്യ നായകനായ സിങ്കം 3 യുടെ വസ്ത്രാലങ്കാരം നിർവഹിച്ചത് നേഹയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP