Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ഗോസിപ്പുകോളങ്ങളിൽ പ്രണയവാർത്ത പരക്കുന്നതിനിടെ ക്യാമറയ്ക്ക് വിരുന്നായി കാമുകനൊപ്പം പ്രിയങ്കാ ചോപ്ര; ഇരുപത്തഞ്ചുകാരനായ കാമുകനൊപ്പം ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി എത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഗോസിപ്പുകോളങ്ങളിൽ പ്രണയവാർത്ത പരക്കുന്നതിനിടെ ക്യാമറയ്ക്ക് വിരുന്നായി കാമുകനൊപ്പം പ്രിയങ്കാ ചോപ്ര; ഇരുപത്തഞ്ചുകാരനായ കാമുകനൊപ്പം ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി എത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

കുറച്ച് ദിവസങ്ങളായി പ്രിയങ്കാ ചോപ്രയുടെ പ്രണയവാർത്തയാണ് മാധ്യമങ്ങളിലെ ചൂടൻ ചർച്ച.അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാർത്തയാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും ഒന്നിച്ച് പല പൊതു പരിപാടികളിലും പങ്കെടുത്തത് പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ പ്രണയവാർത്തകൾ ചൂടപ്പം പോലെ പ്രചരിക്കുമ്പോഴും ഇരുവരും ക്യാമറക്കണ്ണിൽ ഉടക്കിയിരിക്കുകയാണ്.

ഒരു സ്വകാര്യ ഹോട്ടലിൽ രാത്രിഭക്ഷണത്തിന് എത്തിയപ്പോളാണ് ഇരുവരും ക്യാമറക്കണ്ണിൽ പെട്ടത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുള്ള സംശയങ്ങൾക്ക് കൂടുതൽ ബലം കൈവന്നിരിക്കുകയാണ് ഇതോടെ. ഹോട്ടലിൽ വെച്ചുള്ള ഇരുവരുടെയും പെരുമാറ്റ രീതികളും സംശയങ്ങൾ ശരി വയ്ക്കുന്നതാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രിയങ്ക കൂടുതൽ പ്രസന്നവതിയായി കാണപ്പെട്ടുവെന്നും ഇരുവരും തമാശകൾ പങ്കിടുകയും ചെയ്തുവെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.

ഹോളിവുഡിലെ പ്രസിദ്ധനായ ഗായകനാണ് ഇരുപത്തഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് മുപ്പത്തഞ്ചുകാരിയായ പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളിൽ ഒരുമിച്ച് വരാൻ തുടങ്ങിയതോടെയാണ് ഇവർ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഒരുമിച്ചുള്ള കൂടുതൽ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെ ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

പ്രമുഖ അവതാരകനായ ജിമ്മി കിമ്മൽ ഒരു അഭിമുഖത്തിൽ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാൽ അതിനെ ചിരിച്ചു തള്ളുകയാണ് അന്ന് പ്രിയങ്ക ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP