Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ആ സമയത്ത് ഞാനും ശ്രീശാന്തും തമ്മിൽ ലിവിങ് റിലേഷനിലായിരുന്നു; പിന്നെങ്ങനെയാണ് ഭുവനേശ്വരിയെ ഏഴു വർഷം പ്രണയിച്ചു എന്നു പറയുന്നത്? അങ്ങനെയെങ്കിൽ തന്നോടു ചെയ്തത് എന്താണ്? അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു; മുൻ കാമുകിയുടെ വെളിപ്പെടുത്തലോടെ വീണ്ടും വിവാദത്തിൽ ചാടി ശ്രീശാന്ത്

ആ സമയത്ത് ഞാനും ശ്രീശാന്തും തമ്മിൽ ലിവിങ് റിലേഷനിലായിരുന്നു; പിന്നെങ്ങനെയാണ് ഭുവനേശ്വരിയെ ഏഴു വർഷം പ്രണയിച്ചു എന്നു പറയുന്നത്? അങ്ങനെയെങ്കിൽ തന്നോടു ചെയ്തത് എന്താണ്? അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു; മുൻ കാമുകിയുടെ വെളിപ്പെടുത്തലോടെ വീണ്ടും വിവാദത്തിൽ ചാടി ശ്രീശാന്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ആരോപണവുമായി മുൻ കാമുകിയും നടിയുമായ നികേഷ പട്ടേൽ രംഗത്ത്. സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസൺ 11-ലെ മത്സരാർത്ഥികളിൽ ഒരാളായ ശ്രീശാന്തിന്റെ ഭുവനേശ്വരിയുമായുള്ള പ്രണയവും വിവാഹവും ഷോക്കിടെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് മുൻകാമുകി പ്രതികരണവുമായി രംഗത്തുവന്നത്.

ഭുവനേശ്വരിമായുള്ള പ്രണയത്തെക്കുറിച്ച് വാചാലനായ ശ്രീശാന്ത് തങ്ങളൂളെട ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നുവെന്നും, അതു തന്നെ മുറിവേൽപ്പിച്ചുവെന്നും നികേഷ ബാംഗ്ലൂർ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ു.ഭുവനേശ്വരിയുമായി ഏഴു വർഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്നും നികേഷ വെളിപ്പെടുത്തി. അഞ്ചു വർഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. തങ്ങൾ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ തന്നോടു ചെയ്തത് എന്താണ്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ പറയുന്നു.

മീ ടൂവിന്റെ പരിധിയിൽ പെടുന്നത് അല്ലെങ്കിലും ആരാധകരെ നടുക്കുന്ന തരത്തിലുള്ള ഒരു ആരോപണവുമായാണ് ശ്രീശാന്തിനെതിരെ നികേഷ രംഗത്തെത്തിയിരിക്കുന്നത്. ബിഗ ബോസ് ഷോയിൽ ചൂടൻ സ്വഭാവവും പൊട്ടിത്തെറിയുമൊക്കെയായി വിവാദ നായകനാണ് നിലവിൽ ശ്രീശാന്ത്. മറ്റുള്ളവരോടുള്ള താരത്തിന്റെ പെരുമാറ്റവും പുറത്തേക്ക് പോവുമെന്നുള്ള ഭീഷണിയുമൊക്കെ നമ്മൾ കണ്ടതാണ്. അതിന് പിന്നാലെയായാണ് താരത്തെക്കുറിച്ചുള്ള മറ്റൊരു കാര്യവും പ്രചരിച്ച് തുടങ്ങിയത്. ബിഗ് ബോസിലേക്ക് ശ്രീയെത്തുമ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു. തന്റെ ഇഷ്ടനായകനായ സല്ലുവിനെ കണ്ടപ്പോൾ ഭാര്യ വികാരധീനനയായതിനെക്കുറിച്ച് താരം നേരത്തെ വാചാലനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോൾ ശ്രീ കരഞ്ഞിരുന്നു. ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ താരത്തെയായിരുന്നു കണ്ടത്.

ശ്രീശാന്തുമായുള്ള ലിവ് ഇൻ റിലേഷനെകുറഇച്ച് തുറന്നു പറഞ്ഞ നികേഷ ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുകയാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയായ ബിഗ് ബോസ് 12-മാത്തെ സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. ജോഡികളായും അല്ലാതെയുമായാണ് ഇത്തവണ മത്സരം. മത്സരത്തിലെത്തിയതിന് ശേഷം താൻ വലിയ മഹാനാണ് എന്ന തരത്തിൽ പെരുമാറുന്നതായി തോന്നിയിരുന്നുവെന്നും നികേഷ പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താൻ. അദ്ദേഹം അത്ര മഹാനൊന്നുമല്ല. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു.

സബ സോമി സഹോദരിമായുള്ള വഴക്കിന് ശേഷം മത്സരാർത്ഥികളും താരത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരിൽ ശ്രീശാന്ത് നിരവധി തവണ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷവും അക്കാര്യത്തിൽ മാറ്റമൊന്നുമില്ലെന്നും മറ്റുള്ളവരുമായുള്ള വഴക്കുകളും ചൂടൻ പെരുമാറ്റവുമൊക്കെ അതേ പോലെ തന്നെ തുടരുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു. മത്സരത്തിനിടയിൽ താരത്തിന് ബിഗ് ബോസ് ശിക്ഷ വിധിച്ചതിൽ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലെത്തി രണ്ട് ദിനം പിന്നിടുന്നതിനിടയിൽത്തന്നെ തനിക്ക് പുറത്തേക്ക് പോവണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു. 

ാസ്‌ക്ക് പെർഫോം ചെയ്യാൻ താൽപര്യം കാണിക്കാത്തതിനെത്തുടർന്ന് പിന്നീട് ആ ടാസ്‌ക്ക് തന്നെ റദ്ദാക്കിയിരുന്നു. തനിക്ക് പുറത്തുപോവണമെന്ന് താരം ആവശ്യപ്പെട്ടപ്പോൾ പ്രേക്ഷകരും ഞെട്ടിയിരുന്നു. പുറത്തേക്ക് വരികയാണെങ്കിൽ നഷ്ടപരിഹാരം നൽകണമെന്ന് കമ്പനി അറിയിച്ചിരുന്നതായും പലരും പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്നും താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തുകയെക്കുറിച്ചുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. 5 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുകയെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. അദ്ദേഹത്തിന് കൂടുതൽ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യത്തിൽ മുന്നിലെന്നുമുള്ള റിപ്പോർട്ടാണ് പിന്നീട് പുറത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP