Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന കല്ല്യാണം ഒരുങ്ങുന്നു; നാല് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്‌നേഷും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ; വിവാഹനിശ്ചയം നവംബറിൽ; അടുത്തവർഷം ആദ്യത്തോടെ വിവാഹിതരാകും; വിവാഹം നടത്തുക തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമെന്ന് സൂചന

തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന കല്ല്യാണം ഒരുങ്ങുന്നു; നാല് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്‌നേഷും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ; വിവാഹനിശ്ചയം നവംബറിൽ; അടുത്തവർഷം ആദ്യത്തോടെ വിവാഹിതരാകും; വിവാഹം നടത്തുക തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിവാഹിതയാകുന്നതായി റിപ്പോർട്ടുകൾ. സംവിധായകനും നടനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനാണ് വരൻ. കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഈ വർഷാവസാനം വിവാഹ നിശ്ചയവും അടുത്ത വർഷമാദ്യം വിവാഹവുമുണ്ടാകും. കഴിഞ്ഞ വർഷം നടന്ന ചലച്ചിത്ര അവാർഡ് പരിപാടിക്കിടെ വിഘ്‌നേഷിനെ ഭാവിവരൻ എന്നു നയൻതാര പരിചയപ്പെടുത്തിയിരുന്നു.

നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവർഷമായി നയൻതാരയും വിഗ്‌നേഷും പ്രണയത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2018ൽ ഒരു അവാർഡ് വേദിയിൽ വിഗ്‌നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇരുകുടുംബങ്ങൾക്കും ഇരുവരുടെയും വിവാഹം നടന്നുകാണാൻ ആഗ്രഹമുണ്ട്.

2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഗ്‌നേഷും കാണുന്നത്. തിരക്കുള്ള ഷൂട്ടിങ്ങിന്റെ ഇടയ്ക്കും വിഗ്‌നേഷിനൊപ്പം ചെലവിടാൻ സമയം കണ്ടെത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. ഇരുവരും ഒരുമിച്ച പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമായിരിക്കും വിവാഹം നടത്തുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

തിരുവല്ല സ്വദേശി നയൻതാര (ഡയാന മറിയ കുര്യൻ) സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ താരറാണിയായി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള നടിമാരിലൊരാളാണ്. വിഘ്‌നേഷ് സംവിധാനം ചെയ്ത 'നാനും റൗഡി താൻ' (2015) എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും സൗഹൃദത്തിലായത്. 2007 മുതൽ തമിഴ് സിനിമയിൽ സജീവമായ വിഘ്‌നേഷ് 3 സിനിമകൾ സംവിധാനം ചെയ്തു. ഒട്ടേറെ ചിത്രങ്ങൾക്കു ഗാനരചന നിർവഹിച്ചു.

നയൻസും വിവാഹിതയാവുന്നു ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തുമായി കഴിഞ്ഞ വർഷം നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. എന്നാൽ അന്നും ഇന്നും ആരാധകർ കാത്തിരിക്കുന്നത് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹത്തിന് വേണ്ടിയാണ്. ഏറെ കാലമായി നയൻസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. പ്രഭുദേവ അടക്കം പല താരങ്ങളുമായി പ്രണയത്തിലായിരുന്നു നയൻതാര എങ്കിലും ഈ ബന്ധങ്ങളൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. എന്നാൽ വിഘ്നേശ് ശിവനുമായിട്ടുള്ളത് വെറും സൗഹൃദം അല്ലെന്നും ഇരുവരും വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണെന്നും പാപ്പരാസികൾ കണ്ടെത്തി.

വിഘ്‌നേഷുമൊത്ത് പൊതു പരിപാടികളിൽ ഒന്നിച്ചെത്തിയും അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോവുന്നതുമടക്കം ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വരാറുണ്ട്. പിറന്നാൾ ദിനങ്ങളും മറ്റ് ആഘോഷ ദിവസങ്ങളിലും നയൻതാരയ്ക്കൊപ്പം വിഘ്നേശുമുണ്ടാവും. അടുത്തിടെ വിക്കിയുടെ കുടുംബത്തിനൊപ്പമായിരുന്നു നടി. ഏപ്രിൽ പതിനാഞ്ചിന് കേരളത്തിൽ വിഷു ആഘോഷിക്കുമ്പോൾ പതിനാല് തമിഴ്‌നാടിന്റെ പുതുവത്സരമായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും രണ്ട് ആഘോഷങ്ങൾ ഒന്നിച്ച് വന്നപ്പോൾ താരജോഡികളും അത് ഒന്നിച്ചാണ് ആഘോഷിച്ചത്. വിഘ്‌നേഷിന്റെ അമ്മ, സഹോദരി, എന്നിവർക്കൊപ്പമാണ് നയൻതാരയും വിഘ്നേഷും എത്തിയത്. ഇൻസ്റ്റാഗ്രം പേജിലൂടെ നയൻതാരയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം വിഘ്നേഷ് പുറത്ത് വിട്ടിരുന്നു. എന്റെ കാതൽ, സ്‌നേഹം, എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് നയൻസിനെ വിശേഷിപ്പിക്കാൻ വിക്കി ഉപയോഗിച്ചത്.

പ്രഭുദേവയുമായി ഉണ്ടായിരുന്ന ബന്ധം പിരിഞ്ഞതിന് ശേഷമായിരുന്നു സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻസും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നത്. നയൻതാരയുടെ വിവാഹത്തെ കുറിച്ച് ആദ്യമായിട്ടല്ല വാർത്തകൾ വരുന്നത്. നേരത്തെ പലപ്പോഴും നയൻതാരയും വിഘ്നേഷും രഹസ്യമായി വിവാഹം കഴിച്ചെന്നും തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം ഗോസിപ്പുകളാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് താരങ്ങളോ അവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

മലയാള സിനിമയിലൂടെയായിരുന്നു നടി നയൻതാര സിനിമയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലേക്ക് എത്തിയതോടെ നടിയുടെ കരിയർ തന്നെ മാറി മറിഞ്ഞു. ഇന്ന് തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാറായി അറിയിപ്പെടുന്ന നയൻതാരയ്ക്ക് സിനിമയിൽ തിരക്കോട് തിരക്കാണ്. നായകന്മാരില്ലാതെ സിനിമ വിജയിപ്പിക്കുന്നതാണ് നയൻസിന്റെ വിജയത്തിന് പിന്നിൽ. കഴിഞ്ഞ വർഷത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെയും നയൻസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോൾ. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്. ധ്യാൻ ശ്രീനിവാസനാണ് സംവിധാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP