Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇന്ന് നിങ്ങളെ ചിലർക്ക് ഇഷ്ടമായിരിക്കും.. നാളെ അവർക്ക് നിങ്ങളോട് വെറുപ്പായിരിക്കും.. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല; വിക്കിക്ക് പത്തിൽ 9.9 മാർക്കും ഞാൻ നൽകും: വിവാദങ്ങളെ അതിജീവിക്കുന്ന തന്ത്രം തുറന്നു പറഞ്ഞ് നയൻതാര

ഇന്ന് നിങ്ങളെ ചിലർക്ക് ഇഷ്ടമായിരിക്കും.. നാളെ അവർക്ക് നിങ്ങളോട് വെറുപ്പായിരിക്കും.. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല; വിക്കിക്ക് പത്തിൽ 9.9 മാർക്കും ഞാൻ നൽകും: വിവാദങ്ങളെ അതിജീവിക്കുന്ന തന്ത്രം തുറന്നു പറഞ്ഞ് നയൻതാര

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവും അധികം ആരാധക പിന്തുണയുള്ള നടിയാണ് നയൻതാര. ജീവിതത്തിലെ പ്രണയഗോസിപ്പുകളും മറ്റുമായി വിവാദങ്ങളിൽ പെട്ടെങ്കിലും അതൊന്നും വകവെക്കാൻ നയൻസ് തയ്യാറല്ല. വിവാദങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നതെന്ന കാര്യം തുറന്നു പറഞ്ഞിരിക്കയാണ് നയൻസിപ്പോൾ. പുതിയ സിനിമയുടെ പ്രമോഷനായി പങ്കെടുക്കാൻ എത്തിയ വേളയിലാണ് നയൻസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയൻതാരയും ശിവകാർത്തികേയനും അനിരുദ്ധും വിജയ് ടിവിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും നയൻതാര ആരാധകർക്കായി തുറന്നുപറയുകയായിരുന്നു.

''ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയിൽ നോക്കി കാണുന്നുണ്ടെങ്കിൽ, മറ്റൊരു ദിനം അതിന് വിപരീതമായിരിക്കും. ഇന്ന് നിങ്ങളെ ചിലർക്ക് ഇഷ്ടമായിരിക്കും. നാളെ അവർക്ക് നിങ്ങളോട് വെറുപ്പായിരിക്കും. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല. നമ്മൾ തെറ്റുകാരല്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ജീവിതത്തിൽ പലരും പലതവണ അബന്ധങ്ങളിൽ പോയി ചാടിയിട്ടുണ്ടാകും. ഞാനും അതുപോലെയാണ്.ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.'' നയൻതാര പറഞ്ഞു.

സംവിധായകൻ വിഘ്നേഷുമായുള്ള നയൻതാരയുടെ പ്രണയവും അഭിമുഖത്തിൽ പ്രതിപാദിച്ചിരുന്നു. വിക്കിക്ക് പത്തിൽ 9.9 മാർക്ക് നൽകാമെന്നാണ് നയൻതാര പറഞ്ഞത്. ശിവകാർത്തികേയന് 9 മാർക്കും നൽകി. വിഘ്നേഷും നയൻതാരയുടെയും അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറെ ആഘോഷിച്ചിരുന്നു. ഒരു അവാർഡ് ചടങ്ങിൽ തന്റെ ഫിയാൻസെയ്ക്ക് നന്ദി എന്ന് നടി പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരുടെയും പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP