Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും സെൽഫിയിൽ കുടുങ്ങി നയൻസ്; നടി പിറന്നാളാഘോഷിക്കാൻ റോമിലേക്ക്‌പറന്നത് കാമുകൻ വിഘനേഷിനൊപ്പം; നയൻതാരയുടെ ഫോറിൻ സെൽഫി വൈറലാകുന്നു

വീണ്ടും സെൽഫിയിൽ കുടുങ്ങി നയൻസ്; നടി പിറന്നാളാഘോഷിക്കാൻ റോമിലേക്ക്‌പറന്നത് കാമുകൻ വിഘനേഷിനൊപ്പം; നയൻതാരയുടെ ഫോറിൻ സെൽഫി വൈറലാകുന്നു

യൻതാര ഗോസിപ്പിന്റെ ചങ്ങാതിയാണ്.നയൻതാര വിഘ്‌നേഷ് ഗോസിപ്പുകൾക്ക് ഇടയാക്കിയ ഇരുവരും ഒന്നിച്ചുള്ള സെൽഫികളെ കുറിട്ടുള്ള ചൂടൻ ചർച്ചകൾ കത്തിപ്പടരുമ്പോൾ തന്നെ നടിയുടെ വിദേശത്ത് നിന്നുമുള്ള പുതിയ സെൽഫിയും വൈറലാവുകയാണ്.റോമിൽ നിന്നുമെടുത്ത സെൽഫിയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തമിഴിൽ ഹാട്രിക്ക് ഹിറ്റുമായി മിന്നി നിൽക്കുന്ന നയൻസ് തന്റെ 31ാം ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞ ദിവസം റോമിൽ പോയത് വാർത്തായയിരുന്നു. എന്നാൽ ഒറ്റയ്ക്കല്ല നയൻസ് പോയത് മറിച്ച് താരത്തിന്റെ കാമുകൻ എന്ന് പാപ്പരാസികൾ വിശേഷിപ്പിക്കുന്ന സംവിധായകൻ വിഘ്‌നേഷിനൊപ്പമാണെന്നാണ് പുതിയ റിപ്പോർട്ട്. റോമിൽ നിന്നും ഇരുവരും ഒന്നിച്ചെടുത്ത സെൽഫിയാണ് ഇപ്പോൾ കോളിവുഡിലെ ചർച്ച വിഷയം.

നേരത്തെ വിഘ്‌നേഷും നയൻസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് ഇരുവരും രംഗത്തെത്തിയതോടെ ഗോസിപ്പുകൾ കെട്ടടങ്ങിയിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ പാപ്പരാസികളെ വീണ്ടും ഇക്കാര്യത്തിൽ സജീവമാക്കി യിരിക്കുകയാണ്. റോമിൽ നിന്നും മടങ്ങി എത്തുന്ന നയൻതാരയുടെ അടുത്ത ചിത്രം വിഘ്‌നേഷിനൊപ്പം തന്നെയാണ്. തൃഷയും നയൻതാരയുമാണ് ചിത്രത്തിലെ നായികമാർ.

റോമിൽ നിന്ന് നയൻ നേപ്പാൾ, മിലൻ, വെനീസ് എന്നീ രാജ്യങ്ങളിലൂടെ കറങ്ങി 26 ന് ആണ് മടങ്ങിയെത്തുക. ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുന്നാൾ, ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള് എന്നിവയാണ് നയൻതാരയുടെ പുതിയ റിലീസിങ് ചിത്രങ്ങൾ. മലയാളത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം എകെ സാജന്റെ പുതിയ നിയമത്തിലാണ് അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP