Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ചില പുരുഷന്മാർ ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും യുവതികളെ വെപ്പാട്ടികളാക്കുകയും ചെയ്യും; ഋതിക് റോഷനെയും മീ ടുവിൽ കുരുക്കി കങ്കണ റണാവത്ത്; എന്റെ ചുണ്ടിൽ അവൾ ബലമായി ചും:ബിച്ച് നാവ് തൊട്ടു; അദിതി മിത്തലിനെതിരെ കനീസ് സുർക്ക; മൊഗുൾ സിനിമയിൽ നിന്ന് പിന്മാറി അമീർ ഖാൻ; പരാതിയുമായി ധനുഷിന്റെ നായിക; ആൺ-പെൺഭേദമില്ലാതെ മീ ടു ക്യാമ്പെയിനിൽ തലകുനിച്ച് സിനിമാലോകം

ചില പുരുഷന്മാർ ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും യുവതികളെ വെപ്പാട്ടികളാക്കുകയും ചെയ്യും; ഋതിക് റോഷനെയും മീ ടുവിൽ കുരുക്കി കങ്കണ റണാവത്ത്; എന്റെ ചുണ്ടിൽ അവൾ ബലമായി ചും:ബിച്ച് നാവ് തൊട്ടു; അദിതി മിത്തലിനെതിരെ കനീസ് സുർക്ക; മൊഗുൾ സിനിമയിൽ നിന്ന് പിന്മാറി അമീർ ഖാൻ; പരാതിയുമായി ധനുഷിന്റെ നായിക; ആൺ-പെൺഭേദമില്ലാതെ മീ ടു ക്യാമ്പെയിനിൽ തലകുനിച്ച് സിനിമാലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബോളിവുഡ് താരം തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം കേസിൽ കലാശിച്ചതിന് പിന്നാലെ കുടത്തിലെ ഭൂതം തുറന്നുവിട്ടതുപോലെ മീ ടു തുറന്നുപറച്ചിലുകളുടെ പ്രളയമാണ്. സ്ത്രീകൾ പുരുഷന്മാർക്കെതിരെ മാത്രമല്ല സ്ത്രീകൾ സ്ത്രീകൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു നടിക്കെതിരെ തുറന്നുപറച്ചിലുമായി മറ്റൊരു നടി രംഗത്തെത്തി.

കോമഡി താരമായ കനീസ് സുർക്കയാണ് ബോളിവുഡ് കോമഡി താരമായ അദിതി മിത്തലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2016 ൽ നടന്ന സംഭവമാണ് കനീസ് സുർക്ക തുറന്ന പറഞ്ഞത്. ഒരു സ്റ്റേജ് ഷോയ്ക്കിടെ തന്നോട് അദിതി മോശമായി പെരുമാറിയെന്നാണ് കനീസ് സുർക്കയുടെ ആരോപണം. നോക്കി നിൽക്കെ ഒരു ഹാസ്യപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്റ്റേജിലേക്ക് അദിതി മിത്തൽ കയറി വന്നു. താൻ അപ്പോൾ സ്റ്റേജിൽ നിൽക്കുകയായിരുന്നു. നൂറു കണക്കിന് ആളുകളാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നു. സ്റ്റേജിലെത്തിയ അദിതി തന്നെ ബലമായി ചുംബിച്ചു. ഞെട്ടിപ്പോയി തന്റെ ചുണ്ടുകളിലാണ് അദിതി ബലമായി ചുംബിച്ചത്. ഉടൻ തന്നെ അവർ അവരുടെ നാവ് തന്റെ വായിൽ വെച്ചു.

ഇത്രയും മോശമായി അവർ പെരുമാറിയപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ അനുഭവം തന്നെ വേട്ടയാടി കൊണ്ടിരുന്നു. വിഷമിപ്പിച്ചു ഒരിക്കൽ താൻ അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അവർ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാൽ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ അനുഭവം തന്നെ വേട്ടയാടികൊണ്ടേയിരുന്നു.

മീ ടു കാമ്പെയ്നുകൾ ശക്തമായതോടെ കഴിഞ്ഞ ദിവസവും താൻ അവരെ സമീപിച്ചു. തന്നോട് ചെയ്ത അതിക്രമത്തെ കുറിച്ച് പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞു. എന്നാൽ താൻ ആരേയും ചുംബിച്ചിട്ടില്ലെന്നും നിങ്ങൾക്ക് തെറ്റ് പറ്റിയതാവാം എന്നുമാണ് അതിഥി പ്രതികരിച്ചത്. ഇതോടെയാണ് താൻ തുറന്നു പറഞ്ഞതെന്നും കനീസ് സുർക്ക ട്വിറ്ററിൽ ഇട്ട തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

വികാസ് ബാൽ, രജത് കപൂർ, കൈലാസ് ഖേർ എന്നിവർ മീ ടുവിന്റെ മുൾമുനയിലാണ്. കങ്കണ റണാവത്ത് ക്വീനിന്റെ സംവിധായകൻ വികാസ് ബാലിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് തുറന്നടിച്ചിരുന്നു. അതിനിടെ മാധ്യമങ്ങളോട് സംസാരിച്ച കങ്കണ താൻ സ്വരച്ചേർച്ചയിലല്ലാത്ത ഋതിക് റോഷനേയും മീ ടുവിലേക്ക് വലിച്ചിഴച്ചു. വികാസ് ബാലിനെ പോലെ തന്നെ നിരവധി പേർ ബോളിവുഡിലുണ്ടെന്നും ഇത്തരക്കാരെ പുറത്താക്കി സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമായി ബോളിവുഡിനെ മാറ്റേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു. ബന്ധം സ്ഥാപിക്കാൻ വേണ്ടി വ്യാജവാഗ്ദാനങ്ങൽ നൽകുന്ന പുരുഷന്മാരുണ്ട്. ഇത് മറ്റൊരു തരത്തിലുള്ള പീഡനമാണ്. ഇത്തരത്തിലുള്ള ആൾക്കാരുമായി ആരും ജോലി ചെയ്യരുതെന്നും അവരെ ബഹിഷ്‌കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം പുരുഷന്മാർ ഭാര്യമാരെ ട്രോഫികൾ പോലെ സൂക്ഷിക്കുകയും യുവതികളെ വെപ്പാട്ടികളാക്കുകയും ചെയ്യും. ഋതിക്കിനെ ലാക്കാക്കി കങ്കണ പറഞ്ഞു. ഋതിക്്-കങ്കണ ബന്ധം വഷളായതിനെ തുടർന്ന് നേരത്തെയും താരം നടനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു.

അതിനിടെ, സംഗീത സംവിധായകൻ ഗുൽഷൻ കുമാറിന്റെ ജീവിതത്തെ ആധാരമാക്കി സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന 'മൊഗുൾ' എന്ന ചിത്രത്തിൽ നിന്നും സഹനിർമ്മാതാവ് എന്ന നിലയിൽ പിന്മാറുകയാണെന്ന് ആമിർ ഖാനും കിരൺ റാവുവും വ്യക്തമാക്കി. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്നാണ് രാജ്യത്ത് നടക്കുന്ന മീടൂ ക്യാംപെയ്ന് പിന്തുണ നൽകിക്കൊണ്ട് ഇരുവരും പിന്മാറുന്നത്. ഇപ്പോൾ തുടങ്ങിയിരിക്കുന്ന മീടൂ ക്യാംപെയ്ൻ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീർക്കാൻ കലാകാരന്മാരെന്ന നിലയിൽ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും ആമിറും കിരൺ റാവുവും പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം തന്റെ പിറന്നാൾ ദിനത്തിൽ മീ ടുവിനെ കുറിച്ച് ഇതുവരെ മൗനം പാലിച്ച അമിതാഭ ്ബച്ചനും പ്രതികിര്ചചു. ജോലി സ്ഥ്‌ലത്ത് ഒരു സ്ത്രീയോടും ഇത്തരത്തിൽ മോശമായി പെരുമാറരുത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഉടൻ കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും വേണം, ബച്ചൻ പറഞ്ഞു.

മീ ടു ക്യാമ്പെയിൻ ദക്ഷിണേന്ത്യൻ സിനിമയെയും പിടിച്ചുകുലുക്കുന്നുണ്ട്. വൈരമുത്തു. മുകേഷ് എന്നിവർക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ, ധനുഷ് നായകനായ അനേകനിലെ നായിക അമെയ്‌രാ ദസ്തൂറും തന്റെ അനുഭവം തുറന്നുപരഞ്ഞു. ഒരു സിനിമയിലെ ഇഴുകിചേർന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവർ പ്രബലരായതിനാൽ പേരു പറയാൻ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തൽ.

ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയിൽ അഭിമുഖത്തിലാണ് നടി താൻ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിങ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡിൽ നിന്നോ ദക്ഷിണേന്ത്യയിൽ നിന്നോ കാസ്റ്റിങ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലുംസിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവർ ആരാണെന്നും എന്താണ് ചെയ്തതെന്നും അവർക്ക് തന്നെ അറിയാം. എന്നാൽ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോൾ ഈ പദവിക്ക് അവരുടെ പ്രവർത്തിയിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയില്ലെന്നേ തനിക്ക് ഇപ്പോൾ പറയാനാകു. സിനിമയിലെ അതിശക്തരായതിനാൽ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവർക്കു നേരെ വിരൽ ചൂണ്ടാൻ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടൻ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയിൽ തന്നെ ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു. ഉടൻ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല. എന്നാൽ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്.

സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4-5 മണിക്കൂർ ഉറങ്ങാൻ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും ഇവർ പറയുന്നു. പിന്നീട് നടനെ അവഗണിച്ചതിന് അമെയ്‌രയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. മറ്റൊരു സിനിമയുടെ സെറ്റിൽ ഓരോ ദിവസവും സംവിധായകൻ തന്നോട് അലറുകയും യാചിക്കുകയും ചെയ്യുമായിരുന്നു.

ചില ദിവസങ്ങളിൽ നന്നേ പുലർച്ചേ സെറ്റിലേക്ക് വിളിച്ചു. 12-13 മണിക്കുറുകൾ വാനിറ്റി വാനിൽ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിച്ചു ഇന്നു ഷൂട്ട് ചെയ്യാൻ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയിച്ചു. 16 ാം വയസ്സിൽ മോഡലിംഗിലൂടെ രംഗത്ത് വന്ന അമെയ്‌ര ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷൻ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുൺ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2013 ൽ പ്രതീക് ബാബ്ബർ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അമെയ്‌ര ഇമ്രാൻഹഷ്മി നായകനായ മിസ്റ്റർ എക്സ്, സെയ്ഫ് അലി ഖാന്റെ കാലാകാന്തി, ജാക്കിചാനും സോനുസൂദും നായകന്മാരായ കുംഗ് ഫൂ യോഗ തുടങ്ങി സിനിമകളിലും അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP