Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണി എടുത്ത് ജീവിക്കാൻ പറയുന്നില്ല;എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയവർക്കെതിരെ പോസ്റ്റ് ഇട്ട് 'കരിക്ക്' താരം അമേയ

പണി എടുത്ത് ജീവിക്കാൻ പറയുന്നില്ല;എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയവർക്കെതിരെ പോസ്റ്റ് ഇട്ട് 'കരിക്ക്' താരം അമേയ

മറുനാടൻ മലയാളി ബ്യൂറോ

ഇൻസ്റ്റഗ്രാമിൽ തന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തവർക്കെതിരെ നടി അമേയ മാത്യൂ രംഗത്ത്. തന്റെ പേരും പറഞ്ഞ് നിരവധി പോസ്റ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെ അല്ല എന്നും താരം പറഞ്ഞു. കരിക്കിൽ അഭിനയിച്ചതിനെ തുടർന്നാണ് അമേയ ശ്രദ്ദിക്കപ്പെടുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പേരിൽ ആരോ അക്കൗണ്ട് തുടങ്ങിയത്. ഇതിൽ നിന്നും അമേയ അറിയാതെ തന്നെ പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയാണ് വ്യാജന്മാർ. രണ്ട് ദിവസം മുൻപ് ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ഈ വ്യാജ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ഇട്ടിരുന്നു. തുടർന്നാണ് നടി രംഗത്തെത്തിയത്.

വ്യാജന്മാരെ സൂക്ഷിക്കുക, വല്ല പണി എടുത്ത് ജീവിക്കാൻ പറയുന്നില്ല. എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി എന്ന അടിക്കുറിപ്പോടെ താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP