Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രമ്യയുമായി വഴക്കിട്ട് ഗൗതമി തിരികെ ചൈന്നയിലേയ്ക്ക് പോയി; പ്രശ്നങ്ങളുടെ തുടക്കം സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്; ഗൗതമിയും കമലും വേർപിരിയാൻ കാരണം രമ്യകൃഷ്ണനോ?

രമ്യയുമായി വഴക്കിട്ട് ഗൗതമി തിരികെ ചൈന്നയിലേയ്ക്ക് പോയി; പ്രശ്നങ്ങളുടെ തുടക്കം സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്; ഗൗതമിയും കമലും വേർപിരിയാൻ കാരണം രമ്യകൃഷ്ണനോ?

ചെന്നൈ: നീണ്ട 13 വർഷത്തെ ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിച്ചു കമലും ഗൗതമിയും വേർപിരിഞ്ഞത് ആരാധകർക്കിടയിൽ ഏറെ ഞെട്ടലുണ്ടാക്കിരുന്നു. ഇരുവരും വേർപിരിയാൻ കരാണം അഭിരാമിയാണെന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്. എന്നാൽ വേർപിരിയാൻ കാരണം കമലും രമ്യ കൃഷ്ണനുമായുള്ള അടുപ്പമാണെന്നാണ് പുതിയ ഗോസിപ്പ്. തമിഴ് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തത്.

പ്രശ്നങ്ങളുടെ എല്ലാം തുടക്കം സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു. കമലും രമ്യ കൃഷ്ണനും ഒന്നിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്റ കോസ്റ്റ്യൂം ഡിസൈനറായിരുന്നു ഗൗതമി.

എന്നാൽ ഗൗതമി ഡിസൈൻ ചെയ്ത വേഷം രമ്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് ധരിക്കില്ല എന്ന് ഗൗതമിയുടെ മുഖത്ത് നോക്കി രമ്യ പറയുകയും ചെയ്തു. യു എസിൽ വച്ചു നടന്ന ഷൂട്ടിംഗിനിടയിലാണ് ഇരുവരും തമ്മിൽ കലഹം ഉണ്ടായത്. രമ്യയുമായി വഴക്കിട്ട ശേഷം ഗൗതമി തിരികെ ചൈന്നയിലേയ്ക്ക് പോയി. എന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുമുള്ള പുതിയ വാർത്തകൾ.

കമൽ അഭിനയം നിർത്തി ഒപ്പം വരാത്തതു ഗൗതമിയെ വിഷമിപ്പിച്ചു. മാത്രമല്ല അന്നു വൈകിട്ട് കമലും രമ്യാ കൃഷ്ണനും താമസിച്ചത് ഒരേ ഹോട്ടലിലായിരുന്നു. ഇതും കമലിനോടും രമ്യയോടുമുള്ള ഗൗതമിയുടെ ദേഷ്യം വർധിപ്പിച്ചു എന്നും പറയുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടീം അംഗങ്ങൾ എല്ലാവരും അന്ന് ആ ഹോട്ടലിൽ ഉണ്ടായിരുന്നു. എന്നു റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ ഇങ്ങനെയൊക്കെയായണെങ്കിലും കമലും രമ്യ കൃഷ്ണനും ഇതുവരെ വാർത്തകളോട് പ്രചരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP