Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

35 പിറന്നാൾ ആഘോഷിച്ച തമിഴ് സിനിമാ താരം വിഷ്ണു വിഷാൽ; ചുംബന ചിത്രം സഹിതം ആശംസാപോസ്റ്റുകൾ പങ്കുവച്ച് കാമുകിയും ബാഡ്മിന്റൻ താരവുമായ ജ്വാലഗുട്ട; പിന്നാൾ ദിനത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ പ്രിയതമയുടെ സമ്മാനമെന്ന് വിഷാൽ

35 പിറന്നാൾ ആഘോഷിച്ച തമിഴ് സിനിമാ താരം വിഷ്ണു വിഷാൽ; ചുംബന ചിത്രം സഹിതം ആശംസാപോസ്റ്റുകൾ പങ്കുവച്ച് കാമുകിയും ബാഡ്മിന്റൻ താരവുമായ ജ്വാലഗുട്ട; പിന്നാൾ ദിനത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ പ്രിയതമയുടെ സമ്മാനമെന്ന് വിഷാൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് സിനിമാ രംഗത്തെ യുവതാരം വിഷ്ണു വിഷാലിന് ഇന്ന് 35ാം പിറന്നാൾ.കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ തന്റെ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.എന്നിരുന്നാലും പ്രശസ്ഥ ബാഡ്മിന്റൻ താരവും താരത്തിന്റ കാമുകിയുമായ ജ്വാലഗുട്ട ആശംസാ പോസ്റ്റിലൂടെ പങ്കുവച്ച മനോഹരമായ ചിത്രങ്ങളാണ് പിന്നാൾ ദിനത്തിന് മാറ്റുകൂട്ടിയത്.

പ്രായ മാകുന്നതിൽ സന്തോഷമുണ്ട്, പക്ഷേ നിങ്ങൾക്ക പ്രായം തോന്നുന്നില്ല, ജന്മദിനാശംസകൾ, ബേബി!' പിറന്നാൾ സമ്മാനമായി ജ്വാലഗുട്ട നൽകിയ കേക്കിലെ എഴുത്തളാണ് പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച പ്രയപ്പെട്ട സമ്മാനം എന്ന വിഷാൽ പറയുന്നു.വിഷ്ണു വിഷാലിന് കവിളിൽ ചുമ്പിക്കുന്ന ചിത്രത്തിന് 'ഹാപ്പി ബർത്ത്ഡേ ബേബി' എന്ന അടിക്കുറിപ്പോടെയാണ് ബാഡ്മിന്റൻ താരം ജ്വാലാഗുട്ട തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുക്കുന്നത്. ഇതാണ് ഇപ്പോൾ ആരാധകർ സമൂഹ മാധ്യമങ്ങളിലുടെ ഏറ്റെടുത്തിരിക്കുന്നത്.ഇതിന് മുമ്പും ഇരുവരുടെയും ഒന്നുച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇന്നത്തെ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ആശംസകളുമായി എത്തിയവരോട് നന്ദി അറിയിച്ചവർക്ക പ്രതികരണവുമായിതാരവും സോഷ്യൽ മീഡിയയുലൂടെ എത്തിയിരുന്നു. ബാഡ്മിന്റൻ താരമായ ജ്വാലഗുട്ടയുമായുള്ള ബന്ധത്തെക്കുറി താരംതന്നെ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു.'വ്യക്തികളെന്ന നിലയിൽ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു, പക്ഷേ ഞങ്ങൾ രണ്ടുപേർക്കും തൽക്കാലം ഇതിൽ നിന്നും മാറിന്നിക്കുന്നു ' വിശാൽ അഭമുഖങ്ങളിൽ വ്യക്തമാക്കി.

താനും ഭാര്യ രജനിയും വിവാഹമോചിതരാണെന്ന് 2018 ൽ വിഷ്ണു വിശാൽ പ്രഖ്യാപിക്കുകയും ഇരുവരുടെയും സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും പൊതുജനങ്ങളോടും താരം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP