Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛന്റെ വിവാഹത്തിന് പച്ചക്കൊടി കാട്ടിയ മീനാക്ഷിക്ക് സത്യം മനസ്സിലായി; ആരുമില്ലാത്ത അമ്മയ്‌ക്കൊപ്പം താമസിക്കാൻ മകൾക്ക് ആഗ്രഹം; മഞ്ജുവാര്യർക്ക് മകളെ തിരികെ കിട്ടുമോ? ദിലീപിന്റെ വീട്ടുകാര്യത്തിൽ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ

അച്ഛന്റെ വിവാഹത്തിന് പച്ചക്കൊടി കാട്ടിയ മീനാക്ഷിക്ക് സത്യം മനസ്സിലായി; ആരുമില്ലാത്ത അമ്മയ്‌ക്കൊപ്പം താമസിക്കാൻ മകൾക്ക് ആഗ്രഹം; മഞ്ജുവാര്യർക്ക് മകളെ തിരികെ കിട്ടുമോ? ദിലീപിന്റെ വീട്ടുകാര്യത്തിൽ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുമ്പ് ഞാൻ എഴുതിയത് പോലെ സംഭവിക്കാൻ പോകുന്നു. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളും 17 വയസ്സുക്കാരിയുമായ മീനക്ഷി അവസാനം അമ്മയുടെ അടുക്കലേയ്ക്ക് പോകുന്നു-മംഗളം സിനിമയിൽ പല്ലിശേരിയാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നത്. കഴിഞ്ഞ ആഴ്ച ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനത്തിലെ ഉള്ളുകളികൾ പല്ലിശ്ശേരി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൾ മഞ്ജുവിനെ തേടിയെത്തുമെന്ന് പല്ലിശേരി കുറിക്കുന്നത്.

ദിലീപിന്റെ വിവാഹത്തിന് പച്ചക്കൊടി കാട്ടി എല്ലാറ്റിനും കൂടെനിന്ന മീനാക്ഷിക്ക് വൈകാതെ ഒരു സത്യം മനസ്സിലായി ജീവനിൽ ജീവനായി തന്നെ സ്നേഹിച്ച അച്ഛന്റെ സ്നേഹം പങ്കുവച്ചിരിക്കുന്നു. അതു മീനാക്ഷിക്കു സഹിക്കാൻ കഴിഞ്ഞില്ല എന്നാണ് സിനിമാവൃത്തങ്ങളിലെ ചർച്ച. മാത്രമല്ല, കാവ്യമാധവൻ ഗർഭിണിയാകുമെന്നും വൈകാതെ ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വരുമെന്നും ഉറപ്പായി. അതോടെ സ്നേഹം പൂർണ്ണമായും തനിക്കും നഷ്ടപ്പെടുമെന്ന തോന്നലും ഇതിന് കാരണമായെന്ന് പല്ലിശേരി എഴുതുന്നു.

അമ്മയ്ക്ക് ആരുമില്ല. അമ്മയോടൊപ്പം താമസിക്കാനാണ് മീനാക്ഷിയുടെ ആഗ്രഹം. എന്നുവിചാരിച്ച് അച്ഛനോടുള്ള സ്നേഹത്തിന് ഒരുകുറവുമില്ല. ഇനി തനിക്ക് അച്ഛനും അമ്മയും വേണം. അച്ഛന് തിരക്ക് ഒഴിയുമ്പോൾ അവിടെ ചെന്ന് കുറച്ചുദിവസം താമസിക്കും. അച്ഛന്റെയും അമ്മയുടെയും അടുത്ത് മാറിമാറി താമസിക്കുമ്പോൾ ബന്ധങ്ങൾക്ക് കൂടുതൽ ശക്തിയും സ്നേഹവും ഉണ്ടാവുമെന്നും മീനാക്ഷി കരുതുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ അടുത്തേക്ക് മീനാക്ഷി പോകുന്നതെന്നാണ് പല്ലിശേരി എഴുതുന്നത്.

മംഗളം സിനിമയിലൂടെ നടി ആക്രമിക്കപ്പെടതുമായി ബന്ധപ്പെട്ട പല നിർണ്ണായക വിവരങ്ങളും പല്ലിശ്ശേരിയെന്ന മുതിർന്ന സിനിമാ മാധ്യമ പ്രവർത്തകൻ പങ്കുവച്ചിരുന്നു. പൾസർ സുനിയും ദിലീപുമായുള്ള ബന്ധം പോലും തുറന്നെഴുതി. ഇത് പലവിധത്തിലെ വിവാദ കൊടുങ്കാറ്റും സൃഷ്ടിച്ചു. എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മിൽ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് പല്ലിശ്ശേരി കഴിഞ്ഞ ആഴ്ച തുറന്നെഴുതിയത്. കാവ്യാമാധവൻ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിച്ചത്. അതിന് പിന്നാലെയാണ് മകൾ ദിലീപിനെ വിട്ട് മഞ്ജുവിനെ തേടിപോകുമെന്ന വാർത്തയെഴുതുന്നത്.

വിവാഹ മോചനത്തിലെ തുറന്നെഴുത്ത് ഇങ്ങനെയായിരുന്നു-മഞ്ജുവാര്യർക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓർക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാൽ താൻ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നൽ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവൻ നാട്ടിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാർ, ഇടവേള ബാബു എന്നിവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോൺ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാൽ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ.

കാവ്യ ഇനി എന്തുചെയ്യുമെന്ന് അവർ ദിലീപിനോട് ചോദിച്ചപ്പോൾ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. അരു സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവൾക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞ്രേത. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും കുറിക്കുന്നു. മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേപാൻ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയിൽ ഭാവന താക്കോൽ കൊടുത്തു. ഇരുവരും മുറിയിൽ കയറി കതകടയ്ക്കുന്നത് ചില നടികൾ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങൾ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടൻ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.

കൂട്ടുകാരികളായ ഗീതു മോഹൻദാസ്, സംയുക്താ വർമ്മ, പൂർണ്ണിമാ ഇദ്രജിത്ത് എന്നിവർ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവർ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയിൽ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങൾ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചിൽ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങൾ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാൻ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോൾ എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതിയത്.

എന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാൽ സിനിമയിൽ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാൻ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാൽ അവൾ നമുക്കിടയിൽ ഉണ്ടാകാൻ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാൽ ഞാൻ ജീവിച്ചിരിക്കുന്നുവെങ്കിൽ അവൾ ഉണ്ടാകുമെന്നും എനിക്ക് നിങ്ങൾ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

നടിയുടെ സംഭവത്തിൽ തന്നെ കുടുക്കാൻ മുംബൈയിലെ പത്രം ശ്രമിച്ചെന്ന് ദിപീല് പറയുന്നു. ഇത് മഞ്ജുവിനെ ലക്ഷ്യമിട്ടാണ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. നടിയെ ആക്രമിക്കപ്പെട്ട കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ദിലീപും മഞ്ജുവും തമ്മിലെ വാക് പോര് തുടരുമെന്നാണ് പല്ലിശ്ശേരിയുടെ വിലയിരുത്തൽ. മഞ്ജുവിനെ ഔട്ടാക്കാൻ ദിലീപും ദിലീപിനെ ഔട്ടാക്കാൻ മഞ്ജുവും ഏതറ്റം വരേയും പോകും. ഇതിനിടെയിൽ 17 വയസ്സുള്ള മകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും ഓർക്കണമെന്നും പല്ലിശ്ശേരി അഭ്രലോകമെന്ന പംക്തിയിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ മനംമാറ്റത്തിലെ വെളിപ്പെടുത്തലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP