Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കങ്കണ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു; എന്നാൽ അന്ന് കരിയറിൽ തോറ്റവൻ എന്ന് വിളിച്ച് എന്നെ അപമാനിച്ചു; പിന്തുണ നൽകിയത് കുറച്ചു പേർ മാത്രം; അവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി: മീ ടൂ കാമ്പയിൻ ശക്തിപ്പെടുമ്പോൾ ബോളിവുഡ് നടിക്കെതിരെ ആരോപണവുമായി മുൻകാമുകൻ

കങ്കണ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു; എന്നാൽ അന്ന് കരിയറിൽ തോറ്റവൻ എന്ന് വിളിച്ച് എന്നെ അപമാനിച്ചു; പിന്തുണ നൽകിയത് കുറച്ചു പേർ മാത്രം; അവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി: മീ ടൂ കാമ്പയിൻ ശക്തിപ്പെടുമ്പോൾ ബോളിവുഡ് നടിക്കെതിരെ ആരോപണവുമായി മുൻകാമുകൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിനെയും ഇന്ത്യൻ സിനിമാ ലോകത്തെയും പിടിച്ചുകുലുക്കുന്ന മീടൂ വെളിപ്പെടുത്തൽ തുടരുകയാണ്. കങ്കണ റണൗട്ടാണ് ബോളിവുഡിൽ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് പലതവണ തുറന്നു പറച്ചിൽ നടത്തിയിട്ടുള്ളത്. അത്തരമൊരു വെളിപ്പെടുത്തലുമായി നടി വീണ്ടും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. എന്നാൽ, അതേ കങ്കണയെ വെട്ടിലാക്കി ഇപ്പോൾ മറിച്ചൊരു ആരോപണം ഉയർന്നിരിക്കയാണ്. കങ്കണ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതിയുമായി രംഗത്തുവന്നത് മുൻകാമുകനായിരുന്നു.

നടൻ അധ്യയാൻ സുമനാണ് താരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കൽ താൻ അത് വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അപമാനിച്ചുവെന്നും സുമൻ പറയുന്നു. 'മീ ടൂ മൂവ്മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണിത്. ജനങ്ങൾ എല്ലാം അറിയട്ടെ. രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറിൽ തോറ്റവൻ എന്ന് വിളിച്ച് എന്നെ അപമാനിച്ചു. കുറച്ചു പേർ എനിക്ക് പിന്തുണ നൽകി. അവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.

കങ്കണയുമായുള്ള ബന്ധം എന്നെ സംബന്ധിച്ച് ചരിത്രമാണ്. എനിക്ക് അതൊന്നും ഇനി ഓർക്കാൻ ആഗ്രഹമില്ല. അവരോട് ഞാൻ എന്നേ ക്ഷമിച്ചു കഴിഞ്ഞു'- സുമൻ കൂട്ടിച്ചേർത്തു. മീ ടൂ ക്യാമ്പയിന്റെ ഭാഗായി സംവിധായകൻ വികാസ് ബാലിനെതിരേ കങ്കണ രംഗത്ത് വന്നിരുന്നു. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ 'ക്വീൻ' എന്ന ചിത്രം ഒരുക്കിയത് ബാലായിരുന്നു. ചിത്രത്തിൽ ബാലിനൊപ്പം പ്രവർത്തിക്കുമ്പോൾ മോശം അനുഭവം ഉണ്ടായെന്നും വിവാഹിതനായിരുന്നിട്ടും മറ്റുള്ളവരോടൊത്തുള്ള ലൈംഗികബന്ധം സാധാരണമാണെന്ന് അയാൾ എപ്പോഴും പറയുമെന്നും കങ്കണ ആരോപിച്ചു.

കൂടാതെ ബോളിവുഡ് നടൻ ഹൃത്വിക് റോഷനെതിരേയും കങ്കണ രംഗത്തെത്തുകയുണ്ടായി. ബാലിനെ ബഹിഷ്‌കരിക്കുന്ന സിനിമാലോകം ഹൃത്വികിനൊപ്പവും ജോലി ചെയ്യരുതെന്ന് കങ്കണ പറയുകയുണ്ടായി. ലൈംഗികാരോപണം നേരിടുന്ന സംവിധായകനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. ഹൃത്വിക്കിന്റെ ഏറ്റവും പുതിയ റിലീസ് സൂപ്പർ 30 ഒരുക്കിയത് ബാലായായിരുന്നു.

ഹൃത്വിക്ക് റോഷനെതിരെ ആദ്യമായല്ല കങ്കണ ശബ്ദമുയർത്തുന്നത്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ഈ കാര്യം ചൂണ്ടിക്കാട്ടി കങ്കണ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് കങ്കണയെ ആരൊക്കെയോ ചേർന്ന് കബളിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം.കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേർന്നു നിൽക്കുന്ന ചിത്രമായിരുന്നു അത്. ആ ചിത്രം ഫോട്ടോഷോപ്പാണെന്നും കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP