Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു

വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു

ഞ്ജു വാര്യരും ദിലീപും പിരിയാനുള്ള കാരണമെന്തെന്ന് പ്രേക്ഷകർ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. സിനിമാലോകത്തു നിന്ന് പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ ഉയർന്നുകേൾക്കുന്നുമുണ്ട്. ബാലതാരമായി സിനിമയിലെത്തി മുൻ നിര നായികയായ ഒരു നടിയുടെ പേരാണ് ചർച്ചകളിൽ ഏറ്റവുമധികം നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിന്റെ കാരണങ്ങൾ നിരത്തി ഒരു ലേഖനം സിനിമാമംഗളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള വിവരങ്ങൾ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുമുണ്ട്. തലമുതിർന്ന സിനിമാലേഖകനായ പല്ലിശേരിയാണ് സിനിമാമംഗളത്തിൽ ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചിൽ ഒരു ദിവസം കൊണ്ടുതന്നെ സൈബർ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഒരു പത്രലേഖകന്റെ ഭാവനയ്ക്കപ്പുറം ഈ കഥകളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് കണ്ടറിയേണ്ടി വരും.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി വെളിപ്പെടുത്തിയിരിക്കുന്നത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് പല്ലിശേരിയുടെ കണ്ടെത്തലായി സിനിമാമംഗളം നൽകിയിരിക്കുന്നത്.

കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാൽ ഇപ്പോൾ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യർ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും സിനിമാമംഗളത്തിലെ ലേഖനം പറയുന്നു. എന്തിനായിരുന്നു മഞ്ജുവാര്യരും ദിലീപും പിണങ്ങിയത്? അവർക്കിടയിലെ പിണക്കം സാധാരണയായി കണ്ടുവരാറുള്ള സൗന്ദര്യപ്പിണക്കം മാത്രമാണോ? എന്ന കാര്യത്തിലാണ് ലേഖനം അന്വേഷണം നടത്തുന്നത്.

ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യർ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകൾ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തൽ. കൂട്ടിലിട്ടു വളർത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാൻ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും 'എന്റെ കൂട്ടിൽനിന്നും എന്റെ വളർത്തുകിളി പറന്നുപോയി...' എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ.

കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിർമ്മിച്ച സിനിമയാണ് 'പാപ്പീ അപ്പച്ചാ' എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തുന്നു.

കേട്ടറിഞ്ഞ ഒരു കഥ സത്യമാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് മറ്റൊരു സംഭവം പല്ലിശേരി വിവരിക്കുന്നത്. അതിങ്ങനെ..

''നായകൻ നായികയെ കാണാൻ അവരുടെ വീട്ടിൽ ചെല്ലുന്നു. കുറെസമയം ചെലവഴിക്കുന്നു. തിരികെ പോകുന്നു. ഒരുദിവസം നായികയുടെ സഹോദരൻ അതു കണ്ടു. ചേച്ചിയോട് ചോദിക്കുന്നു.'നീ എന്റെ ചെലവിലാണ് ജീവിക്കുന്നത്. ആവശ്യമില്ലാത്തതൊന്നും കാണണ്ട, ചോദിക്കണ്ട...സഹോദരൻ സങ്കടത്തോടെ നായികയുടെ സുഹൃത്തുക്കളോട് ഇതെല്ലാം പറഞ്ഞു. അങ്ങനെ ഈ കഥ നാട്ടിൽ പാട്ടായി.''

മഞ്ജു വാര്യർ കണ്ട സ്വപ്നമെന്ന മട്ടിൽ മറ്റൊരു സംഭവവും പല്ലിശേരി അവതരിപ്പിക്കുന്നുണ്ട്.

''ഒരാൾക്ക് രണ്ടു ഭാര്യമാരായിക്കൂടേ? പ്രശസ്തരായ പലർക്കും അങ്ങനെ ഉണ്ടല്ലോ. ആ സ്വപ്നത്തിനൊടുവിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങൾ ദിലീപും മഞ്ജുവും കാവ്യയുമായിരുന്നു. 'നോ...' അതൊരു അലർച്ചയായിരുന്നു... ഭർത്താവിനെ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ഭാര്യയുടെ അലർച്ച. ആ ഭാര്യക്ക് മഞ്ജുവിന്റെ മുഖമായിരുന്നു.''

മഞ്ജു വാര്യരുടെ സുഹൃദ്‌സംഘത്തിലേക്ക് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വന്ന ഒരു നടി ഫോൺ ചെയ്ത കഥയും സിനിമാമംഗളത്തിൽ വിവരിക്കുന്നുണ്ട്. ഭാവനയുടെ അറിവോടെ നടിയുടെ മുറിയിൽ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോൺ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. ഭാവനയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യർ മറ്റൊരു മുറിയിൽ ഇരുന്ന് എല്ലാം കേട്ടു. ഭാവന അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജുവിന് കരയാൻ കണ്ണീരുണ്ടായില്ലെന്നും സിനിമാമംഗളം പറയുന്നു.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും പല്ലിശേരി പറയുന്നു. 'അതു നടക്കില്ല.... ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം.... ഞാൻ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു.

'കാവ്യയെ ഉപേക്ഷിക്കാൻ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായാണ് സിനിമാവൃത്തങ്ങളിലെ സംസാരമെന്നും പല്ലിശേരി വിവരിക്കുന്നു. ഇത്തരത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതെന്നും ലേഖനത്തിൽ പറയുന്നു.

പിരിയാൻ തീരുമാനിച്ചെങ്കിലും അതിനുള്ള മനസ് മഞ്ജുവാര്യർക്കില്ലെന്നും ഇന്നല്ലെങ്കിൽ നാളെ ദിലീപും മീനൂട്ടിയും താനും ഒരുമിച്ച് ജീവിക്കുമെന്നാണ് മഞ്ജുവിന്റെ വിശ്വാസമെന്നും പല്ലിശേരി വിവരിക്കുന്നു. അതുകൊണ്ടാണ് ജോഷി-മോഹൻലാൽ സിനിമ വേണ്ടെന്നുവച്ചത്. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമാ ഷൂട്ടിങ് ഒക്‌ടോബറിലേക്കു മാറ്റിവച്ചതും ഇക്കാരണത്താലാണെന്ന് സിനിമാമംഗളം വെളിപ്പെടുത്തുന്നു.

ദിലീപ് തിരികെ വിളിച്ചാൽ എല്ലാ പ്രോജക്ടും വേണ്ടെന്നുവയ്ക്കും. അതല്ല, ദിലീപ് കാവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ എന്തുചെയ്യുമെന്നും പല്ലിശേരി ചോദിക്കുന്നുണ്ട്.

കാവ്യയെ വിവാഹം കഴിക്കാതെ ദിലീപ് മഞ്ജുവിനോടും മീനൂട്ടിയോടുമൊപ്പം ജീവിക്കാൻ തീരുമാനിച്ചാൽ മലയാളസിനിമയക്ക് ഒരു നടിയെ നഷ്ടപ്പെടും; എന്നെന്നേയ്ക്കുമായി. അതേസമയം കാവ്യയെക്കൂടി ഉൾക്കൊണ്ട് ജീവിക്കാൻ മഞ്ജു വാര്യർ തയാറായാൽ എല്ലാം ശുഭമാകുമെന്നാണ് പല്ലിശേരിയുടെ വിലയിരുത്തൽ.

അതിന് മഞ്ജുവാര്യർ സമ്മതിക്കുമോ എന്നും പല്ലിശേരി ലേഖനത്തിൽ ചോദിക്കുന്നു. ഭർത്താവിനെയും മകളെയും കാത്തിരിക്കുന്ന ഭാര്യയും വിവാഹിതയാകാൻ കാത്തിരിക്കുന്ന കാമുകിയുമാണ് മലയാളസിനിമയിലെ ഇപ്പോഴത്തെ വലിയ വാർത്ത. ഒരു സസ്‌പെൻസ് സിനിമ പോലെയാണ് സംഭവങ്ങൾ. മുൻകൂട്ടി പറയാൻ പറ്റില്ല. ഇക്കാര്യങ്ങളൊക്കെ കാത്തിരുന്നു കാണാം എന്ന നിലയിലാണ് സിനിമാമംഗളത്തിൽ പല്ലിശേരിയുടെ അഭിമുഖം അവസാനിക്കുന്നത്.

എന്തായാലും വാർത്തകളിൽ നേരത്തെ തന്നെ ഇടംനേടിയ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനം സിനിമാമംഗളത്തിലെ ലേഖനത്തോടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. സൈബർലോകം ഇതിനകം തന്നെ ഈ വിവാദം ഏറ്റെടുത്തു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP