Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി അനുപമ പരമേശ്വരൻ പ്രണയത്തിലോ..? തെളിവു സഹിതം വാർത്തയുമായി ദേശീയ മാധ്യങ്ങൾ..! കാമുകൻ ഇന്ത്യൻ ക്രിക്കറ്റ് സെൻസേഷൻ ബുംറയോ? ട്വിറ്ററിൽ ബൗളർ ഫോളോ ചെയ്യുന്ന ഒരേ ഒരു നടിയും അനുപമ തന്നെ

നടി അനുപമ പരമേശ്വരൻ പ്രണയത്തിലോ..? തെളിവു സഹിതം വാർത്തയുമായി ദേശീയ മാധ്യങ്ങൾ..! കാമുകൻ ഇന്ത്യൻ ക്രിക്കറ്റ് സെൻസേഷൻ ബുംറയോ? ട്വിറ്ററിൽ ബൗളർ ഫോളോ ചെയ്യുന്ന ഒരേ ഒരു നടിയും അനുപമ തന്നെ

മറുനാടൻ ഡെസ്‌ക്‌

പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന ചുരുണ്ട മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളിൽ തിളങ്ങുകയാണ്. എന്നാൽ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ചില വാർത്തകളാണ് ഇപ്പോൾ തെന്നിന്ത്യൻ മാധ്യമങ്ങൾ പറത്തുവിടുന്നത്.ഈ തൃശൂർക്കാരി കന്നടയിലെയും തെലുങ്കിലെയും മുൻനിര താരമായി വളർന്നു കഴിഞ്ഞു.

പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടേ പേരാണ് അനുപമയ്ക്കൊപ്പം ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്. അഹമ്മദാബാദുകാരനായ ബുംറയും അനുപമയും സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പരസ്പരം ഫോളോ ചെയ്യുന്നതുകൊണ്ടാണ് ഇവർ തമ്മിലടുപ്പമുണ്ടെന്ന തരത്തിൽ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെറും ഫോളോ ചെയ്യൽ മാത്രമല്ല. എല്ലാ ഫോട്ടോകളും ഇവർ പരസ്പരം ലൈക്കും ചെയ്യുന്നതാണ് എല്ലവരിലും സംശയം ജനിപ്പിക്കുന്നത്. 1.1 മില്ല്യൺ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന 25 പേരിൽ ഏക നടിയും അനുപമ പരമേശ്വരനാണ് എന്നതും സംശയത്തിന് ആക്കം കൂട്ടുന്നു. ബോളിവുഡ് നടിമാരെയൊന്നും ഫോളോ ചെയ്യാതെ എന്തുകൊണ്ട് അനുപമയെ ഫോളോ ചെയ്യുന്നു എന്ന ചോദ്യവും ഉയരുന്നു.

ബൂംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. എന്നാൽ വ്യത്യസ്ത ഫീൽഡിൽ ജോലി ചെയ്യുന്നവർ, പ്രാദേശികപരമായി ഒരടുപ്പവുമില്ലാത്തവർ, രണ്ടു സംസ്‌കാരത്തിൽ ജീവിക്കുന്നവർ തമ്മിൽ എങ്ങനെ അടുപ്പമുണ്ടാവുമെന്നാണ് പലരും ചോദിക്കുന്നത്. നല്ല സുഹൃത്തുകളാണ് എന്ന പറയുമ്പോൾ തന്നെ ഇവർ അടുപ്പത്തിലാണെന്ന് സൂചനയാണ് നല്കുന്നത്. ക്രിക്കറ്റ് താരങ്ങളിൽ പലരും സിനിമാനടിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും സാധാരണയായതിനാൽ അനുപമ ഉടനെ വിവാഹം കഴിക്കുമോ എന്നും ആരാധകർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP