Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൻഡ്രിയയും അനുരുദ്ധൂം ചുണ്ടുകോർത്തു; ചൂടൻ ചുംബനം ഇന്റർനെറ്റിൽ തരംഗം തീർക്കുന്നു

ആൻഡ്രിയയും അനുരുദ്ധൂം ചുണ്ടുകോർത്തു; ചൂടൻ ചുംബനം ഇന്റർനെറ്റിൽ തരംഗം തീർക്കുന്നു

ന്റർനെറ്റിൽ തംരംഗം തീർത്ത കൊലവെറി ഗാനത്തിന്റെ അമരക്കാരനാണ് തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. കോടിക്കണക്കിനാളുകൾ യൂട്യൂബിലൂടെ കൊലവെറി കണ്ടപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിങ് ലോകത്ത് അതൊരു പുതുചരിത്രം തന്നെയായി. ധനുഷിനും സൗന്ദര്യക്കും ശ്രുതി ഹാസനുമൊപ്പം കൊലവെറി ഗാനത്തിൽ പ്രത്യക്ഷപ്പെട്ട അനുരുദ്ധ് നെറ്റ് ലോകത്ത് വീണ്ടും തരംഗം തീർക്കുകയാണ്. ഇത്തവണ കോളുവുഡ് നടി ആൻഡ്രിയ ജെർമിയയുമായി ചുണ്ടുകോർത്തതാണ് സോഷ്യൽ നെറ്റ്‌വവർക്കിങ് സൈറ്റുകളിലൂടെ കാട്ടൂതീപോലെ പടരുന്നത്.

അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങളുടെ ചിത്രമാണ് നെറ്റ് വഴി പരക്കുന്നത്. ഒരു ചിത്രത്തിൽ ആൻഡ്രിയയുടെ വരണ്ട ചുണ്ടുകളിൽ അനിരുദ്ധ് ചുംബിക്കുന്നതാണ്. ആൻഡ്രിയയുടെ കവിളത്ത് അനിരുദ്ധ് ചുംബിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ചിത്രങ്ങൾ യൂ ട്യൂബിലും ഫേസ്‌ബുക്കിലും കാണാനാവും. ഒരു തെലുങ്ക് ചാനൽ ചുംബനം വാർത്ത റിപ്പോർട്ടുചെയ്യുകപോലുമുണ്ടായി.

അതേസമയം ഇന്റർനെറ്റിൽ പരക്കുന്ന ചിത്രങ്ങൾ യഥാർത്ഥമാണെന്നും മോർഫ് ചെയ്തതല്ലെന്നും ആൻഡ്രിയ പ്രതികരിച്ചുവെന്നാണ് പറയപ്പെടുന്നത്. നേരത്തെ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെങ്കിലും ഇപ്പോൾ വേർപിരിഞ്ഞിരുന്നു. ഒന്നര വർഷം മുമ്പുള്ള ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും നല്ല സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്ന തങ്ങളെ ഇത് അലോസരപ്പെടുത്തുന്നുമില്ലെന്നാണ് ആൻഡ്രിയ പ്രതികരിച്ചത്. മുമ്പ് കാമുകീകാമുകന്മാരായിരുന്ന നയൻതാരയുടെയും ചിമ്പുവിന്റെയും ചുംബന രംഗങ്ങളും നെറ്റിൽ പ്രചരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP