Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രാഡ്പീറ്റിന്റെ കാത്തിരുപ്പ് വെറുതേയാകുമോ? ആഞ്ജലീന ജോളി നാലാം വിവാഹത്തിനൊരുങ്ങുന്നതായി സൂചന; ലണ്ടനിലെ ബിസിനസുകാരനുമായുള്ള നടിയുടെ പ്രണയവാർത്ത വീണ്ടും ചർച്ചയാക്കി മാധ്യമങ്ങൾ

ബ്രാഡ്പീറ്റിന്റെ കാത്തിരുപ്പ് വെറുതേയാകുമോ? ആഞ്ജലീന ജോളി നാലാം വിവാഹത്തിനൊരുങ്ങുന്നതായി സൂചന; ലണ്ടനിലെ ബിസിനസുകാരനുമായുള്ള നടിയുടെ പ്രണയവാർത്ത വീണ്ടും ചർച്ചയാക്കി മാധ്യമങ്ങൾ

ലോകശ്രദ്ധയാകർഷിച്ച താരദമ്പതികളായ ആഞ്ജലിനാ ജോളിയും ബ്രാഡ്പിറ്റും വേർപിരിഞ്ഞിട്ട് ഏറെനാളായി. ഇരുവരും വേർപിരിഞ്ഞ് താമസം തുടങ്ങിയപ്പോഴും ഇവരെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. അതിലൊന്നായിരുന്നു ആഞ്ജലിന മറ്രൊരു ബിസിനസുകാരനുമായി പ്രണയത്തിലാണെന്ന കാര്യം. കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നില്ലെങ്കിലും പ്രണയഗോസിപ്പുകൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ആഞ്ജലിന നാലാം വിവാഹത്തിനൊരുങ്ങുന്നുവെന്നാണ് പുതിയ വാർത്ത

ലൈഫ് ആൻഡ് സ്‌റ്റൈൽ എന്ന മാഗസിനാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാൽ താരത്തിന്റെ നാലാം വരൻ ആരെന്ന കാര്യം ഇവരും പരാമർശിച്ചിട്ടില്ല. വിവാഹശേഷം കുട്ടികളും പുതിയ ഭർത്താവുമൊത്ത് ലണ്ടനിൽ സെറ്റിലാകാനാണ് ആഞ്ജലീന ആഗ്രഹിക്കുന്നതെന്നും അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത മാസം മാൽഫിഷ്യന്റ് 2 വിന്റെ ചിത്രീകരണം ലണ്ടനിൽ തുടങ്ങാനിരിക്കുകയാണ്. ജോളി വിവാഹം കഴിക്കാൻ പോകുന്ന മിസ്റ്ററി മാനും യുകെയിലാണ് താമസമാക്കിയിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂളിലായിരിക്കും വിവാഹത്തിന്റെ പ്ലാനിങെന്നും റിപ്പോർട്ട് പറയുന്നു.

2016ലാണ് ബ്രാഡ് പിറ്റുമായുള്ള ബന്ധം ജോളി അവസാനിപ്പിച്ചത്. ബ്രാഡ്പിറ്റുമായുള്ള ഡിവോഴ്സ് നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് ജോളി എന്നാണ് മാഗസിൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതിന് ശേഷമാണ് ഇപ്പോൾ അടുത്ത വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പരക്കുന്നത്.ജോളി വിട്ടുപോയത് തന്നെ മാനസികമായി തകർത്തെന്നു ബ്രാഡ് പിറ്റ് പിന്നീട് പറഞ്ഞിരുന്നു. പ്രസവിച്ചതും ദത്തെടുത്തതുമായി ആര് കുട്ടികളായിരുന്നു ഇവർക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP