Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമലാ പോളിനേയും ഭർത്താവിനേയും തെറ്റിച്ചത് നടിയുടെ അമ്മ? വിവാഹ മോചനത്തിന് കാരണം ആൻസി പോളിന്റെ കടംപിടിത്തമെന്ന് പ്രചരിപ്പിച്ച് തമിഴ് മാദ്ധ്യമങ്ങൾ; നിശബ്ദത തുടർന്ന് തെലുങ്കിലേക്ക് ചുവടുമാറി തെന്നിന്ത്യൻ സൂപ്പർതാരവും

അമലാ പോളിനേയും ഭർത്താവിനേയും തെറ്റിച്ചത് നടിയുടെ അമ്മ? വിവാഹ മോചനത്തിന് കാരണം ആൻസി പോളിന്റെ കടംപിടിത്തമെന്ന് പ്രചരിപ്പിച്ച് തമിഴ് മാദ്ധ്യമങ്ങൾ; നിശബ്ദത തുടർന്ന് തെലുങ്കിലേക്ക് ചുവടുമാറി തെന്നിന്ത്യൻ സൂപ്പർതാരവും

ചെന്നൈ: നടി അമല പോളും തമിഴ് സംവിധായകൻ എ എൽ വിജയ്‌യും വേർപിരിയാൻ കാരണക്കാർ ആരാണ്? ഇതു സംബന്ധിച്ച പുതിയ വാദവുമായി തമിഴ് മാദ്ധ്യമങ്ങൾ എത്തുകയാണ്. അമല പോളും എ എൽ വിജയ് യും വേർപിരിയാൻ കാരണം അമല പോളിന്റെ അമ്മ ആൻസി പോളാണെന്നതാണ് പ്രചരണം.

വിവാഹ മോചനം നേടാൻ ആൻസി പോൾ അമലയിൽ സമ്മർദ്ദം ചെലുത്തി എന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമലയുടെ ദാമ്പത്യത്തിൽ ആൻസി പോൾ ഒട്ടും സന്തുഷ്ട അല്ലായിരുന്നുവത്രെ. അമല പോളിന്റെ വിവാഹം താരത്തിന്റെ കരിയറിനെ ബാധിക്കും എന്ന് അമ്മ ഭയന്നിരുന്നു. മകൾ എന്നും തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരിക്കണം എന്ന് ആൻസി പോൾ ആഗ്രഹിച്ചു. വിവാഹം കരിയറിന് തടസ്സമാണെന്നും, വിവാഹം കാരണം സിനിമ ഉപേക്ഷിക്കരുതെന്നും ആൻസി പോൾ അമല പോളിൽ സമ്മർദ്ദമുണ്ടാക്കി. ഇതാണ് അമലാ പോളിന്റെ വിവാഹ ജീവിത്തിൽ കരിനിഴൽ വീണത്. ആൻസിയുടെ തീരുമാനമാണ് വിവാഹ മോചനത്തിന് പിന്നിൽ എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു.

അമലയുടെ വ്യക്തി ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് അമ്മയാണത്രെ. അമ്മ പറയുന്നത് പോലെ മാത്രമേ അമല അനുസരിക്കുകയുള്ളൂ. പ്രണയ വിവാഹം അയതുകൊണ്ടു തന്നെ അമല പോളിന്റെയും വിജയ് യുടെയും വിവാഹത്തിന് ആദ്യം ഇരുവീട്ടുകാർക്കും സമ്മതമുണ്ടായിരുന്നില്ല. എന്നാൽ ഇരുവരുടെയും നിർബന്ധത്തെ തുടർന്ന് വീട്ടുകാർ സമ്മതിച്ചു. പക്ഷെ വിവാഹത്തിന് ശേഷവും അമലയുടെ വീട്ടുകാരുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ലത്രെ. അമല തുടരെ തുടരെ ചിത്രങ്ങൾ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയതെന്ന് വിജയുടെ വാദത്തിന് ശക്തികൂട്ടാനാണ് ഈ പ്രചരണം എന്നാണ് സൂചന. വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്‌തെങ്കിലും ഇനിയും ഈവിഷയത്തിൽ അമലാ പോൾ പ്രതികരിച്ചിട്ടില്ല. ഇതിന് വേണ്ടിയാണ് അമലയുടെ അമ്മയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന വാദവും സജീവമാണ്.

അതിനിടെ അമലപോളിന് തമിഴ് സിനിമയിൽ അപ്രഖ്യാപിത വിലക്കെന്ന് സൂചന. നിർമ്മാതാക്കളും സംവിധായകരും തങ്ങളുടെ പുതിയ സിനിമകളിലേക്ക് അമലയെ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണെന്ന് അറിയുന്നു. വിജയുമായി അമല വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എ എൽ വിജയുടെ പിതാവ് എ എൽ അഴകപ്പൻ തമിഴകത്തെ മുതിർന്ന നിർമ്മാതാവാണ്. അതുകൊണ്ടുതന്നെ അമലയെ ഇനി തങ്ങളുടെ സിനിമകളിൽ സഹകരിപ്പിച്ചാൽ അത് അഴകപ്പന്റെ കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്നതിന് കാരണമാകുമെന്ന് നിർമ്മാതാക്കൾ കരുതുന്നു. എന്നാൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ 'വട ചെന്നൈ'യിൽ അമല പോൾ തന്നെയായിരിക്കും നായികയെന്നാണ് വിവരം. മൂന്ന് വർഷത്തെ ഡേറ്റാണ് ഈ സിനിമയ്ക്ക് വേണ്ടി അമല നൽകിയിരിക്കുന്നത്.

അതിനിടെ അമലാ പോൾ പുതിയ ചുവടു മാറ്റത്തിന് ഒരുങ്ങുകയാണെന്നും സൂചനയുണ്ട്. കന്നഡ സിനിമയിലേയ്ക്ക് കൂടു മാറാനാണ് നടിയുടെ ശ്രമം. തമിഴിൽ അമല തന്നെ നായികയായി അഭിനയച്ച് ഹിറ്റായി മാറിയ വേല ഇല്ല പട്ടതാരിയുടെ കന്നഡ പതിപ്പിന്റെ തിരക്കിലാണ് താരമിപ്പോൾ. തമിഴിൽ ധനുഷ് അവതരിപ്പിച്ച നായക കഥാപാത്രം കന്നഡയിൽ മനോരഞ്ചൻ ആണ് ചെയ്യുന്നത്. നന്ദകിഷോർ ആണ് ചിത്രത്തിന്റെ സംവിധായകൻ. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. ആദ്യമായാണ് കന്നഡ ചിത്രങ്ങൾക്ക് താരം തയ്യാറാവുന്നത്. കന്നഡയിൽ മറ്റ് പല ചിത്രങ്ങൾക്കും താരം സമ്മതം അറിയിച്ചിട്ടുണ്ട്. തമിഴിൽ അവസരങ്ങൾ കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

എ.എൽ.വിജയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് അമല പോൾ ചെന്നൈ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത് കഴിഞ്ഞ മാസമാണ്. ഇരുവർക്കും ഒരുമിച്ച് പോകാനാവാത്ത സാഹചര്യമാണെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിജയും കുടുംബവും കോടതിയിൽ എത്തിയിരുന്നു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. 2011 ദൈവത്തിരുമകൾ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് വിജയുമായി അമല പ്രണയത്തിലാവുന്നത്. 2014 വിവാഹനിശ്ചയം കൊച്ചിയിൽ നടന്നു. പിന്നീട് ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വൈവാഹിക ജീവിതത്തിൽ സത്യസന്ധതയും വിശ്വാസ്യതയും പുലർത്താൻ അമലയ്ക്ക് കഴിഞ്ഞില്ലെന്നും അതിനാലാണ് വിവാഹമോചനം തേടാൻ തീരുമനിച്ചതെന്നും വിജയ് അടുത്തിടെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം അമല ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ. മാതാപിതാക്കളുടെ താൽപര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനവും. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിൽ വിജയ്യുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. തങ്ങൾ പറയുന്നത് കേൾക്കാൻ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പൻ പറഞ്ഞിരുന്നു. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂൺ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. അമല തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. വളരെ റിസേവ്ഡ് ആയ താൻ ജീവിതം ആസ്വദിച്ചത് അമല വന്നതിനു ശേഷമാണെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP