Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മീ ടൂ കാമ്പയിൻ ചൂടുപിടിച്ചതോടെ നടി സംവിധായകന്റെ മുഖത്തടിക്കുന്ന ആ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയുടെ മുമ്പിൽ വെച്ച് നടി ഗീതിക ത്യാഗി സുഭാഷ് കപൂറിന്റെ മുഖത്ത് ആഞ്ഞടിച്ചു; വീഡിയോ കണ്ടതോടെ ലൈംഗിക ആരോപണം നേരിടുന്ന സംവിധായകനൊപ്പം സിനിമ വേണ്ടെന്ന് പ്രഖ്യാപിച്ച ആമിർഖാന്റെ പിന്മാറ്റം

മീ ടൂ കാമ്പയിൻ ചൂടുപിടിച്ചതോടെ നടി സംവിധായകന്റെ മുഖത്തടിക്കുന്ന ആ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയുടെ മുമ്പിൽ വെച്ച് നടി ഗീതിക ത്യാഗി സുഭാഷ് കപൂറിന്റെ മുഖത്ത് ആഞ്ഞടിച്ചു; വീഡിയോ കണ്ടതോടെ ലൈംഗിക ആരോപണം നേരിടുന്ന സംവിധായകനൊപ്പം സിനിമ വേണ്ടെന്ന് പ്രഖ്യാപിച്ച ആമിർഖാന്റെ പിന്മാറ്റം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിനെയും കേന്ദ്രമന്ത്രിസഭയെയും പിടിച്ചു കുലുക്കുകയാണ് മീ ടൂ കാമ്പയിൻ. ബോളിവുഡിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത് അത്രയ്ക്ക് സുന്ദരമായ വാർത്തകളല്ല. സിനിമാ രംഗത്തെ സൗഹൃദങ്ങളെയും ബിസിനസിനെയും ബാധിക്കുന്ന വിധത്തിലേക്ക് സംഭവംങ്ങളുടെ പ്രാധാന്യം ഉയർന്നു കഴിഞ്ഞു. അതിൽ ഏറ്റവും ഒടുവിൽ സംഭവിച്ചത് അമീർഖാൻ സുഭാഷ് കപൂറിന്റെ ചിത്രത്തിൽ നിന്നും പിന്മാറുന്നു എന്നതാണ്. മീടു വിവാദവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ആമിറിന്റെ പിന്മാറ്റം.

2014ൽ നടി ഗീതിക ത്യാഗി പുറത്തുവിട്ട വിഡിയോയാണ് സുഭാഷിന് വിനയായത്. സുഭാഷ് കപൂർ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് വർഷങ്ങൾക്ക് മുമ്പ് പുറത്തുവിട്ടത്. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മീ ടു വിവാദം ചൂടേറിയതോടെ ഈ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇതോടെ സുഭാഷ് കപൂർ സംവിധാനത്തിൽ തുടങ്ങാനിരിക്കുന്ന 'മൊഗുൾ' എന്ന ചിത്രത്തിൽനിന്ന് ആമിർഖാൻ പിന്മാറി. ചിത്രത്തിന്റെ നിർമ്മാതാവ് ഭൂഷൻ കുമാർ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു. മൊഗുൾ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കളായിരുന്നു ആമിർ ഖാനും ഭാര്യ കിരൺ റാവുവും. ലെംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയർക്കൊപ്പം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്നും ആമിറും കിരണും പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയിൽ നീങ്ങുന്ന സാഹചര്യത്തിൽ കുറ്റം തെളിയുന്നത് വരെ സിനിമയിൽ നിന്നും മാറിനിൽക്കുകയാണെന്നും ഇവർ പറഞ്ഞു.

ഇപ്പോൾ തുടങ്ങിയിരിക്കുന്ന മീടു ക്യാംപെയിൻ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീർക്കാൻ ആർട്ടിസ്റ്റുകൾ എന്ന നിലയിൽ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും ആമിർ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഗീതഞ്ജൻ ഗുൽഷൻ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂർ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുൾ. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടതിനാലായിരുന്നു നിർമ്മാണ പങ്കാളിയാവാൻ സന്നദ്ധത പ്രകടിപ്പിച്ച് ആമിർ എത്തിയിരുന്നത്. എന്നാൽ സുഭാഷ് കപൂർ ആരോപണ വിധേയനായതോടെ നടൻ തീരുമാനം മാറ്റുകയായിരുന്നു.

ആമിറിനോടും കിരൺ റാവുവിനോടും ബഹുമാനമുണ്ടെന്നും അവരുടെ തീരുമാനം മനസ്സിലാക്കുവുന്നതാണെന്നും സുഭാഷ് കപൂർ മറുപടിയായി പറഞ്ഞു. 'ഇത് കോടതിയിൽ ഇരിക്കുന്ന കേസ് ആണ്. കോടതിയിൽ എന്റെ നിരപരാധിത്വം തെളിയിക്കണം. പക്ഷേ ഒരു കാര്യം ചോദിക്കട്ടെ. കരയുന്ന പെൺകുട്ടിയുടെ വിഡിയോ അവരുടെ സമ്മതോ അറിവോ ഇല്ലാതെ സമൂഹമാധ്യമങ്ങളിലും മറ്റും അപ്ലോഡ് ചെയ്യുന്നത് കുറ്റമല്ലേ? കുറ്റക്കാരൻ എന്നു ആരോപിക്കുന്ന ഒരാളുടെ ബന്ധുവായതാണോ അവർ ചെയ്ത കുറ്റം.'സുഭാഷ് കപൂർ ചോദിച്ചു.

അതേസമയം തന്റെ പിറന്നാൾ ദിനത്തിൽ മീ ടുവിനെ കുറിച്ച് ഇതുവരെ മൗനം പാലിച്ച അമിതാഭ ബച്ചനും പ്രതികരിച്ചു. ജോലി സ്ഥ്ലത്ത് ഒരു സ്ത്രീയോടും ഇത്തരത്തിൽ മോശമായി പെരുമാറരുത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഉടൻ കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും വേണം, ബച്ചൻ പറഞ്ഞു.

മീ ടു ക്യാമ്പെയിൻ ദക്ഷിണേന്ത്യൻ സിനിമയെയും പിടിച്ചുകുലുക്കുന്നുണ്ട്. വൈരമുത്തു. മുകേഷ് എന്നിവർക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ, ധനുഷ് നായകനായ അനേകനിലെ നായിക അമെയ്‌രാ ദസ്തൂറും തന്റെ അനുഭവം തുറന്നുപരഞ്ഞു. ഒരു സിനിമയിലെ ഇഴുകിചേർന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവർ പ്രബലരായതിനാൽ പേരു പറയാൻ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തൽ.

ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയിൽ അഭിമുഖത്തിലാണ് നടി താൻ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിങ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡിൽ നിന്നോ ദക്ഷിണേന്ത്യയിൽ നിന്നോ കാസ്റ്റിങ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലുംസിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവർ ആരാണെന്നും എന്താണ് ചെയ്തതെന്നും അവർക്ക് തന്നെ അറിയാം. എന്നാൽ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോൾ ഈ പദവിക്ക് അവരുടെ പ്രവർത്തിയിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയില്ലെന്നേ തനിക്ക് ഇപ്പോൾ പറയാനാകു. സിനിമയിലെ അതിശക്തരായതിനാൽ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവർക്കു നേരെ വിരൽ ചൂണ്ടാൻ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടൻ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയിൽ തന്നെ ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു. ഉടൻ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല. എന്നാൽ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP