Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മോഹൻലാൽ കിടിലോൽ കിടിലൻ; മോശമാക്കാതെ വിശാലും; പതിഞ്ഞ താളത്തിൽ കത്തിക്കയറി ക്ലാസ് വില്ലൻ; രണ്ടാം പകുതിയിലെ പോരായ്മ്മകൾ മറികടക്കുന്ന സൂപ്പർ ക്ലൈമാക്സ്; മലയാളത്തിന് പരിചിതമല്ലാത്ത ഇമോഷണൽ ത്രില്ലർ ഒരുക്കി ബി ഉണ്ണിക്കൃഷ്ണൻ; ലാലേട്ടൻ ചിത്രത്തിന് ആവേശത്തോടെ വരവേൽപ്പ് നൽകി ആരാധകർ: പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മോഹൻലാൽ കിടിലോൽ കിടിലൻ; മോശമാക്കാതെ വിശാലും; പതിഞ്ഞ താളത്തിൽ കത്തിക്കയറി ക്ലാസ് വില്ലൻ; രണ്ടാം പകുതിയിലെ പോരായ്മ്മകൾ മറികടക്കുന്ന സൂപ്പർ ക്ലൈമാക്സ്; മലയാളത്തിന് പരിചിതമല്ലാത്ത ഇമോഷണൽ ത്രില്ലർ ഒരുക്കി ബി ഉണ്ണിക്കൃഷ്ണൻ; ലാലേട്ടൻ ചിത്രത്തിന് ആവേശത്തോടെ വരവേൽപ്പ് നൽകി ആരാധകർ: പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

റിയാസ് അസീസ്

കൊച്ചി: ത്രില്ലർ സിനിമകളുടെ ആശാനായ ബി.ഉണ്ണികൃഷ്ണന്റെ വില്ലനുമായി എത്തിയപ്പോൾ കേരളം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 150 ഓളം ഫാൻസ് ഷോയുമായി എത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് എങ്ങുമുയരുന്നത്. മോഹൻലാലിന്റെ അഭിനയ പ്രതിഭയെ ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകന് മുന്നിൽ കാണിച്ച ഒരു ഗംഭീര ഇമോഷണൽ ത്രില്ലറാണ് വില്ലൻ. മാസ് സിനിമയും ക്ലാസ് സിനിമയും ഒരുമിച്ച് ചേർന്നുള്ള വില്ലനിൽ വിശാലും തന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

റിലീസിങ്ങിന് മുൻപ് തന്നെ സിനിമാ ആസ്വാദകരെ ആവേശത്തിലാക്കിയാണ് വില്ലൻ ഒരുങ്ങിയത്. വില്ലൻ ഒരു ക്ലാസ് ത്രില്ലർ ആണ് അതിനൊരു ലൈഫ് ഉണ്ട്, ഡെപ്ത് ഉണ്ട്, ഇന്റൻസിറ്റി ഉണ്ട്. മാറുന്ന മലയാള സിനിമയുടെ മുഖമുദ്ര ആകും വില്ലൻ എന്ന് ബി.ഉണ്ണിക്കൃഷ്ണൻ തന്നെ പ്രേക്ഷകരോട് പറഞ്ഞിരുന്നു അതിനെ സാധൂകരിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ മുഴുവൻ ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണമാണ്. വൻ ബജറ്റിൽ ഇറക്കിയ സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പായെന്നാണ് സിനിമാ ലോകവും വിലയിരുത്തുന്നത്. രാമലീലയ്ക്ക് പിന്നാലെ വില്ലനും തിയേറ്ററുകളിൽ തരംഗമാകുന്നത് മലയാള സിനിമയിലെ പ്രതിസന്ധിക്കും വിരമമിടും. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Stories you may Like

വില്ലനെ ലാൽ ഫാൻസുകാർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തിയ മോഹൻലാൽ ഷോയല്ല ചിത്രം, മികച്ച ഒരു പ്ലോട്ടിനെ അതിന്റെ ഗുണമൊട്ടും കളയാതെ മികച്ച രീതിയിൽ പ്ലേസ് ചെയ്തിരിക്കുകയാണ് ചിത്രത്തിൽ, മോഹൻലാൽ കൈകാര്യ ചെയ്ത മാത്യൂ മാഞ്ഞൂരാൻ എന്ന കഥാപാത്രം സിനിമാ ആസ്വാദകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയത്. മോഹൻലാലിനൊപ്പമുള്ള നാലു സിനിമകളിൽ ചെയ്തതിൽ മോഹൻലാലിന്റെ ഏറ്റവും മികച്ച അഭിനയം വില്ലനിലേതായിരിക്കുമെന്നും മാത്യു മാഞ്ഞൂരാനേ ക്ലാസ് ആയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്ന സംവിധായകന്റെ വാക്കുകൾ ച്ത്രം ശരി വെക്കുന്നു.തമിഴ് താരം വിശാലിന്റെ സ്‌ക്രീൻ പ്രസൻസ് അതി ഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത് അതിഭാവുകത്വങ്ങൾ ഒന്നുമില്ലാത്ത ഗംഭീര വേഷമാണ് വിശാലിന്റേത്.

സാങ്കേതികതകൾക്കും വിഎഫ്എക്സിനും സ്പെഷ്യൽ ഇഫക്ടിനും ഏറെ പ്രാധാന്യവും ചിത്രം നൽകിയിട്ടുണ്ട്.8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായ വില്ലൻ റെഡിന്റെ വെപ്പൺ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തിൽ ഉപയോഗിച്ചത് അത് ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും സുന്ദരമാക്കുന്നു. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം മുൻവിധികൾ ഇല്ലാതെ കണ്ടാൽ ഒരു മികച്ച ത്രില്ലറാകും. ഏട്ട് കുട്ടികളുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറാണ് മാത്യൂ മാഞ്ഞൂരാൻ. സിനിമ ഒരു കുറ്റാന്വേഷണ കഥയിലേക്കാണ് പിന്നീട് സഞ്ചരിക്കുന്നത്,

പടം തുടങ്ങിയ ശേഷം 12 മിനുറ്റുകൾക്കുള്ളിലാണ് മോഹൻലാലിന്റെ മാത്യൂ മാഞ്ഞൂരാന്റെ മാസ് എൻട്രി വരുന്നത് .മികച്ച പശ്ചാത്തല സംഗീതം ചിത്രത്തിന് മിഴിവേകുന്നു. പീറ്റർ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ലാലിന്റെ അഭിനയം തന്നെയാണ് ചിത്രത്തിലെ ഏറ്റവും പ്രധാന ആകർഷണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മോഹൻലാലിന്റെ മികച്ച അഭിനയ മുഹൂർത്തം കൊണ്ട് നിറഞ്ഞു നിന്ന വില്ലൻ എന്നാണ് പുറത്തു വരുന്ന ആദ്യ റിവ്യൂ. അതായത് മോഹൻലാൽ പ്രേക്ഷകരെ പൂർണ്ണമായും സിനിമ തൃപ്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ മഞ്ജു വാര്യരും എത്തുന്നു.

സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ കണ്ട് ആവേശം മൂത്തപ്പോൾ മൊബൈലിൽ പകർത്താൻ തുടങ്ങിയ യുവാവ് പിടിയിലാവുകയും ചെയ്തു. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്റെ പ്രതിനിധി ഇതു കണ്ടു. ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി യുവാവിനെ പിടികൂടുകയും ചെയ്തു. ആരാധനയും ആവേശവും മൂത്താണ് മൊബൈലിൽ രംഗങ്ങൾ പകർത്താൻ ശ്രമിച്ചതെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നുമാണു പൊലീസിന്റെ നിഗമനം. അത്രയും ആവേശം പീറ്റർ ഹെയ്ൻ ഒരുക്കിയ സംഘടനം തിയേറ്ററിൽ നിറയ്ക്കുന്നുണ്ടെന്നാണ് സൂചന.

തമിഴിലെ സംവിധായകർക്കും താരങ്ങൾക്കുമായി പ്രത്യേക പ്രിവ്യു ഷോ ചെന്നൈയിൽ സംഘടിപ്പിച്ചിരുന്നു. സംവിധായകൻ മിഷ്‌കിൻ ഉൾപ്പടെയുള്ളവർ സിനിമ കാണാൻ എത്തുകയുണ്ടായി. ചിത്രം കണ്ട ശേഷം ഗംഭീര അഭിപ്രായമാണ് മിഷ്‌കിൻ പങ്കുവച്ചത്. ഒരു ഇമോഷനൽ ത്രില്ലറാണ് വില്ലനെന്നും സിനിമയിൽ അതിഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്നും മിഷ്‌കിൻ പറഞ്ഞിരുന്നു. കേരളം മുഴുവൻ തരംഗമായാണ് വില്ലൻ റിലീസ് ചെയ്തത ഹൗസ് ഫുള്ളായി തന്നെയാണ് സിനിമയുടെ ആദ്യ പ്രദർശനം നടത്തുന്നത്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലാണ് സിനിമയുടെ റിലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ തിയേറ്ററുകളിൽ വൻ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസർവേഷൻ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോർഡ് ടിക്കറ്റാണ് വിറ്റുപോയത്. സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗീസ്, ചെമ്ബൻ വിനോദ് ജോസ്, വിനായകൻ, കോട്ടയം നസീർ തുടങ്ങി വമ്ബൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP